Friday, 17 July 2015

ദുരൂഹമരണം

സംസ്ഥാന ബിജെപി പ്രസിഡന്റ് വി.മുരളീധരന്റെ പ്രസ്താവനയോട് യോജിക്കുന്നു.
''കോന്നി പെണ്‍കുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം സുതാര്യമല്ല.!''
കേരളത്തിലെ അമ്മമാര്‍ പെണ്മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുക.
കേരള പോലീസ് ഐ ജി മനോജ്‌ എബ്രഹാം ,സിബി മാത്യൂസിന്റെ വഴി സ്വീകരിക്കരുത്.
ത്യാഗരാജന്‍ പോലീസ് ഓഫീസറെപ്പോലെയുമായിക്കൂട?
   കേരള സംസ്ഥാനം ആര് ഭരിക്കുന്നുവോ,
അവര്‍ക്ക് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ പോലീസ് സേനയോടും,
തലവന്‍ ഐജിയോടും ചില സംശയങ്ങള്‍?
ചാരകേസ്,സൂര്യനെല്ലി..അങ്ങനെ എത്രയോ കേസുകള്‍ അട്ടിമറിച്ച ,സത്യസന്ധന്‍ സിബി മാത്യുസിന്റെ ഏതാണ്ട് അതേ രൂപഭാവമുള്ള മനോജ്‌ എബ്രഹാം?
നാട്ടില്‍ സാധാരണക്കാര്‍ക്ക് നീതി ലഭിക്കണ്ടേ?
1 കോന്നി പെണ്‍കുട്ടികള്‍,വീട്ടുകാര്‍ അറിയാതെ ബാംഗ്ലൂര്‍ -മൈസൂരില്‍ സന്ദര്‍ശനം നടത്തുമ്പോള്‍,
അവിടെ നിന്ന് ആരും അവര്‍ക്ക് കൂട്ടുണ്ടായില്ല എന്ന് വിശ്വസിക്കണോ?
2 മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ കൈയില്‍ നിന്ന് ടാബ് കണ്ടെടുത്തെന്നും,
അതില്‍ നിര്‍ണ്ണായകമായ വിവരങ്ങളുണ്ടെന്നും പോലീസ് പറഞ്ഞതായി പത്രങ്ങളില്‍ കണ്ടു.
3 പെണ്‍കുട്ടികള്‍ എന്തിനു ,ആരെക്കാണാന്‍ ഡല്‍ഹിക്ക് ടിക്കറ്റ് എടുത്തു?
ഇപ്പോള്‍,പോലീസ്
ടാബിനെപ്പറ്റി, വണ്ടി മാറി ക്കേറിയത്‌ കൊണ്ട് മാത്രം,മരണത്തിലേക്ക് എടുത്തു ചാടിയ/അല്ലെങ്കില്‍? മുടങ്ങിയ ഡല്‍ഹി യാത്രയെക്കുറിച്ച് മൌനം!
പോലീസ് സോളാര്‍
സരിതയുടെ ക്യാമറ ദൃശ്യങ്ങള്‍ ഒളിപ്പിച്ചതും,
രാജു മജിസ്ട്രേറ്റ്
സരിത നേരില്‍ പറഞ്ഞ സത്യങ്ങള്‍ എഴുതിയെടുക്കാതെ ''ഞെട്ടി''ക്കൊണ്ടുതന്നെ രാഷ്ട്രീയ മേലാളന്മാരെ രക്ഷിച്ചതും,
ഹൈക്കോടതി പോലും ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത് രാജു യജമാനനെ രക്ഷിച്ചതും
കേരളീയര്‍ മറന്നിട്ടില്ല.!
ചാത്തമംഗലം എന്‍ ഐ ടി വിദ്യാര്‍ത്ഥിനി ഇന്ദുവിനെ ,സുഭാഷ്‌ ഓടുന്ന തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു കൊന്നതാണെന്ന് ,
അക്കാര്യം,
റെയില്‍വേ സ്റ്റേഷനില്‍ ക്കൂടി അന്വേഷണം നടത്തണമെന്നു പലവട്ടം ഈ ചുവരില്‍ എഴുതി പതിച്ചിട്ടു പോലും,
ആ കേസ് ത്യാഗരാജന്‍ പോലീസ് ഓഫീസര്‍ എഴുതിത്തള്ളി,
ഇന്ദു ആത്മഹത്യ ചെയ്തെന്നു സ്ഥാപിച്ചെടുത്തു.
ഒടുവില്‍,
ബി.സന്ധ്യയുടെ അന്വേഷണമാണ് സുഭാഷാണ്
ആ കൊടും ക്രൂരതയ്ക്ക് ഉത്തരവാദിയെന്ന് കണ്ടെത്തിയത്.
കേരള പോലീസ് ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്?
'പ്രേമ'ത്തിന്റെ ഒന്നാമനും,
കിളിരൂര്‍,കവിയൂര്‍ ,നദി പ്രിയങ്ക
ചാരകേസ്- യഥാര്‍ത്ഥ വില്ലന്മാര്‍ രക്ഷപ്പെട്ടതുപോലെ,
'സായ് 'നീന്തല്‍ പരിശീലന കേന്ദ്രത്തിലെ
അപര്‍ണ്ണയുടെ ആത്മഹത്യക്ക് കാരണക്കാരായ കൊലയാളി സ്വവര്‍ഗ്ഗ ഭോഗി വിദ്യാര്‍ത്ഥിനികളെ വരെ
സ്കൂളില്‍നിന്നും പുറത്താക്കാതെ രക്ഷിക്കുന്നത് പോലെ ഇതും?
ഇപ്പോള്‍ കേസ്,ബി.സന്ധ്യയ്ക്ക് ഏല്പ്പിച്ചു വെന്ന് കേട്ടു.
കേരള പോലീസില്‍ നിന്ന്
സാധാരണക്കാരും,പാവങ്ങളുമായ കുടുംബങ്ങള്‍ക്ക് ,ഒരിക്കലും നീതി ലഭിക്കില്ലേ!?
വേദനയുണ്ട്.
1.Manoj Abraham 2.cibi Mathew
Like · Comment ·  · 1531499

No comments:

Post a Comment