Monday, 13 July 2015

സംവിധായകന്‍ ശ്യാം പ്രസാദ്,

സംവിധായകന്‍ ശ്യാം പ്രസാദ്,
സീരിയലുകള്‍ മാത്രമല്ല സിനിമകളും നിലവാരത്തകര്‍ച്ച നേരിടുന്നു.
മാത്രമോ?
ശരാശരി മലയാളി മങ്കമാരും,ന്യൂ ജന്‍ തലമുറയും ഒരുപോലെ 
രഞ്ജിനി ഹരിദാസ്‌, റിമി ടോമിയെപ്പോലുളള അവതാരങ്ങളുടെ വായില്‍ നിന്ന് വീഴുന്നതെന്തും, വിഴുങ്ങാന്‍ പാകത്തില്‍,
   തീന്‍ മേശകള്‍ പോലും വേണ്ടെന്ന് വെച്ച്,
വീടുകളില്‍ സര്‍വ സ്വാതന്ത്ര്യത്തിന്‍റെ സ്വൈര സഞ്ചാരത്തില്‍ വിഹരിക്കുന്നു.
'തട്ടത്തിന്‍ മറയത്ത്, ഇടുക്കി ഗോള്‍ഡ്
24 കാതം...''
ഇവയൊക്കെ കാണുമ്പോള്‍,യുവതലമുറയെ കഞ്ചാവടിപ്പിച്ചേ,അടങ്ങൂ,
അല്ലെങ്കില്‍
മക്കളുടെ പ്രണയ സാഫല്യത്തിനു വിഡ്ഢി വേഷം കെട്ടുന്ന പിതാക്കളോ?
വലിച്ചുനീട്ടി തുമ്പും വാലുമില്ലാതെ പോകുന്നതോ ചലച്ചിത്രങ്ങളെന്ന് തോന്നിപ്പോയി
മയക്കുമരുന്ന് കേസില്‍ പെട്ട ഷൈന്‍ ടോമിന്‍റെ കോമാളിക്കളികള്‍.!
ഇതില്‍നിന്നെല്ലാം, കാര്യം വ്യക്തം .
.ധനം,പിന്‍ബലം ഉണ്ടോ ആര്‍ക്കും നിര്‍മ്മാതാവോ,
സംവിധായകാനോ,
നടനോ,നടിയോ ആവാം.
ഗിരീഷ്‌ പുത്തഞ്ചേരിയ്ക്ക് ശേഷം,സിനിമാ അപ്സരസ്സിന്റെ,കവിള്‍ തുടുത്തത്,
മിഴികള്‍ വിഷാദകലുഷമായത്,പീഡനം കൊണ്ടെന്നറിയുക.
റിമി ടോമി ,
കോളേജ് വിദ്യാര്‍ത്ഥികളോട്
''അദ്ധ്യാപികയോട് പ്രേമം തോന്നാറുണ്ടോ '''
തുടങ്ങിയ ചാനല്‍ വഴി ചോദ്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയി.
ഒരു പയ്യന്‍സ് അനുരാഗം തോന്നിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു.
നാളെ,
ആ ചെറുക്കന്‍ സുഹൃത്തുക്കളുടെ ഇടയില്‍ മഹാനാകാന്‍,
ഗുരുനാഥയെ ,കയറിപ്പിടിച്ചെന്നും ഇരിയ്ക്കും.
ഇത്തരം,ചോദ്യങ്ങള്‍ ,
സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍,
''ആരെയും പേടിക്കേണ്ട ,
ഉള്ളില്‍
താല്പര്യം സട കുടഞ്ഞ്‌ പുറത്തെത്തി ,ചെറുപ്പക്കാരികളായ
,ടീച്ചര്‍മാരുടെ ദേഹത്ത് കൈവെയ്ക്കാനുള്ള പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന്
എന്താണ് ഇക്കൂട്ടര്‍ ചിന്തിക്കാത്തത്?
ചുംബന സമര മാമാങ്കം കഴിഞ്ഞ ശേഷം,
പത്താം ക്ലാസ്,പ്ലസ് ടു കുട്ടികള്‍ക്ക് വന്ന മാറ്റം,സമൂഹം കണ്ണ് തുറന്ന് കാണൂ.
ചുംബിക്കാന്‍ താല്പര്യമില്ലാത്ത പെണ്‍കുട്ടികളെ വരെ,ആണ്‍കുട്ടികള്‍ അതിന് നിര്‍ബന്ധിക്കുന്നു.
തീര്‍ച്ചയായും ,സമൂഹം നല്‍കുന്ന സ്വാതന്ത്യം ദുരുപയോഗിക്കാതിരിക്കു.
കെ.എം.രാധ
Like · Comment ·  · 3368

No comments:

Post a Comment