Hotel Pargon +Vijayan Pillai
8 -7-2015 ,wednesday
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പോയി വരും വഴി.
സമയം ,
ഏതാണ്ട്, ഉച്ച കഴിഞ്ഞ് രണ്ടര മണി.
നല്ല വിശപ്പ്.
കോഴിക്കോട് മാനാഞ്ചിറയ്ക്ക പ്പുറത്ത്
സി.എച്ച്.ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള
PARAGON HOTEL ല്‍ എത്തിയപ്പോള്‍,
മുഖ പുസ്തക സുഹൃത്ത് വിജയന്‍ പിള്ളയെ കാണണമെന്ന ഏറെക്കാലത്തെ ആഗ്രഹം സാധിച്ചു.
കോഴിക്കോട് പല ഭാഗങ്ങളിലായി, രുചിയേറും വിഭവങ്ങള്‍ക്ക് പേര് കേട്ട
PARAGON കാര്‍ നടത്തുന്ന ഭക്ഷണശാലകളില്‍ എത്തുമ്പോഴൊക്കെ,
ചീഫ് ചെഫ് വിജയന്‍ പിള്ളയെ അന്വേഷിക്കാറുണ്ട്.
1939 ല്‍ ആരംഭിച്ച്,
ഒന്നില്‍ നിന്ന് അനേകമായി പടര്‍ന്ന ' PARAGON'
എം.ടി.
രാമു കാര്യാട്ട്
,അരവിന്ദന്‍ തുടങ്ങിയ നിരവധി പ്രമുഖരുടെ സാഹിത്യം -സിനിമ ചര്‍ച്ചയ്ക്ക് ഇടത്താവളമായിരുന്നു.
കൌമാരകാലം തൊട്ട് ഇന്നുവരെ ആ സ്ഥാപനത്തിന്‍റെ വളര്‍ച്ച അകലെ നിന്ന് കണ്ടറിഞ്ഞവള്‍.
കഠിനാദ്ധ്വാനം,ആത്മാര്‍ത്ഥതയുള്ള ജീവനക്കാര്‍,ഭാഗ്യം,ഈശ്വരാനുഗ്രഹം എല്ലാം ഇതിനു പിന്നിലുണ്ടെന്ന് മനസ്സ് പറയുന്നു.
ഭക്ഷണം,കഴിക്കുമ്പോള്‍,മെനു കൊണ്ടു വന്ന ആളോട് വിജയനെ തിരക്കി.
അവിടെയുണ്ടെന്ന് കേട്ടപ്പോള്‍,സന്തോഷം!
'ആര് കാണണമെന്ന് പറയണം?'
'രാധടീച്ചര്‍'
അപ്പോഴെയ്ക്കും,
ഗൃഹനാഥന്‍
''ജോലിത്തിരക്കുള്ള ആളെ എന്തിന് ബുദ്ധിമുട്ടിക്കണം?
എങ്ങനെയാണ് പരിചയം?''
ഒന്നും മിണ്ടാതെ,
ചോറില്‍ അസ്സല്‍ മോരു കറി ഒരിക്കല്‍ക്കൂടി ഒഴിച്ച്,അച്ചാറും കൂട്ടി ഊണിന് സമതുലനം വരുത്തുമ്പോള്‍,
അതാ,
വേഗത്തില്‍ ചെഫിന്‍റെ 'കോട്ടും സൂട്ടുമായി''
താഴെയുള്ള ചിത്രത്തിലെ രൂപം അരികിലെത്തി..
ഉള്ളില്‍ ആഹ്ലാദം.
കോഴിക്കോട് വന്നിട്ട് വളരെക്കാലമായി.
രണ്ടു മക്കള്‍.
ഭാര്യ.
ഇവിടെത്തന്നെ ,സ്ഥിര താമസമാക്കിയെന്നും പറഞ്ഞു.
ആലപ്പുഴ സ്വദേശി എന്ന് കേട്ടപ്പോള്‍,
ഗൃഹനാഥന്‍ ആവേശത്തോടെ കുട്ടനാട്,കാവാലം തുടങ്ങിയ കാര്യങ്ങളില്‍ വാചാലനായി..
വിജയന്‍റെ വാസ സ്ഥാനവും ചോദിച്ചു.
ചിരി വന്നു.
കാരണം,
സ്വന്തം നാടിനെപ്പറ്റി പറയുമ്പോള്‍,വിജയന്‍റെ തൊഴില്‍ സമയം പാഴാകുന്നുവെന്ന് ഓര്‍ത്തില്ല.
ഗൃഹസ്ഥന്‍റെ സ്ഥാനത്ത് ആരാണെങ്കിലും,
അങ്ങനെ മാത്രമേ,സംഭവിക്കു.
കാരണം,
നാം
എവിടെയൊക്കെ ചുറ്റി സഞ്ചരിച്ചാലും
എന്തൊക്കെ പോരായ്മകളു ണ്ടെങ്കിലും,
സ്വന്തം നാട് തന്നെ വലുത്.
വിജയനില്‍ നല്ലൊരു കവി മനസ്സുണ്ടെന്ന് നേരത്തെ അറിയാം.
, ഇടതുകൈ കൊണ്ട്,'shake hand'കൊടുത്ത ശേഷം,
ഇരിപ്പിടങ്ങളില്‍ ആഹാരം കഴിക്കുന്ന പല മുഖങ്ങള്‍ക്കിടയിലൂടെ നീങ്ങുന്ന നല്ല സുഹൃത്തിനെ നോക്കിക്കൊണ്ട് മനസ്സ് മന്ത്രിച്ചു.
''മനുഷ്യരെല്ലാം ,നല്ലവര്‍.'
വിജയനും കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു.
വിജയന്‍ പിള്ള എഴുതിയ കവിത താല്പ്പര്യമുള്ളവര്‍ക്ക് വായിക്കാം.
കെ.എം.രാധ
.......................................................
Vijayan Pillai
July 10 at 11:20pm ·
ചിലപ്പോള്‍ ചന്നം പിന്നം...
ചിലപ്പോള്‍ തുമ്പിക്കൈ വണ്ണം....
പെട്ടെന്നങ്ങാര്‍ത്തലച്ചു....
നോക്കിനില്‍ക്കെ നേര്‍ത്തു നേര്‍ത്തു ...
തുള്ളിക്കൊരു കുടം ...
ചറുങ്ങനെ പിറുങ്ങനെ....
നൂലുപോലെ...
ഈ മഴക്കങ്ങു പെയ്താല്‍ മതി...
കവിക്കാണ് പാട്...

No comments:
Post a Comment