Sunday, 19 July 2015

National Highway

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് നന്ദി.
ആറന്മുളയില്‍ നിന്ന് കെ ജി എസ്സിനെ പടിയടച്ച് പിണ്ഡം വെക്കുക പദ്ധതി പ്രദേശം ,മുഴുവന്‍ കൃഷിയ്ക്കായി പ്രയോജനപ്പെടുത്തി,അന്യനാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിഷാംശം നിറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുന്നതില്‍ നിന്ന് ജനതയെ രക്ഷിക്കുക
കെ.എം.രാധ .
കേരളത്തിലെ റോഡ്‌ വികസനത്തിന് 25000 കോടിയുടെ വാഗ്ദാനവുമായി നിതിൻ ഗദ് ഗരി .. !!
തിരുവനന്തപുരം - കേന്ദ്ര സർക്കാരിന്റെ റോഡ്‌ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിൽ ഏറ്റവും പിന്നിൽ കേരളമാണ് എന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി .അടൂര - പത്തനംതിട്ട ദേശീയ പാത പമ്പ അവരെ നീട്ടാൻ അനുമതി നൽകിയെന്നും ഇദ്ദേഹം പറഞ്ഞു .
അടൂർ - പത്തനംതിട്ട ദേശീയ പാത 185 വടശ്ശേരിക്കര ളാഹ വഴി പമ്പയിലേക്ക് നീട്ടാൻ അനുമതിയായി .അതുപോലെ അടിമാലി - ചെറുതോണി വഴി പൈനാവ് വരെ പോകുന്ന 117 കിലോമീറ്റർ പാത നിർമ്മാണവും കേന്ദ്രം ഏറ്റെടുക്കും .തലശ്ശേരി മാഹി ബൈപ്പാസ് രണ്ടു വരി മതിയെന്നാണ് സംസ്ഥാനം ആവിശ്യപ്പെട്ടിരുന്നത് .എന്നാൽ നാലുവരി പാത ക്ക് അനുമതിയായി .
വികസന പദ്ധതികൾ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു .ഭൂമി ഏറ്റെടുക്കുന്നതിൽ ഉള്ള നഷ്ടപരിഹാരം അടക്കം നല്കാൻ കേന്ദ്രം തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു ..
മധുരയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു കേന്ദ്ര മന്ത്രി .. !!
ദീപക് നായർ , ജിബു വിജയൻ

No comments:

Post a Comment