Wednesday, 1 July 2015

തിരഞ്ഞെടുപ്പ് അവലോകനം!

മാതൃഭൂമി ചാനലില്‍ സാര്‍ത്ഥകമായ തിരഞ്ഞെടുപ്പ് അവലോകനം!
അവതാരകന്‍ വേണുവിനു അഭിനന്ദനങ്ങള്‍.
അരുവിക്കര തിരഞ്ഞെടുപ്പിന് ശേഷം.....
രാഷ്ട്രീയക്കാര്‍ക്കും മീഡിയയ്ക്കും ഇത്രയും മനോഹരമായി ചിരിക്കാന്‍ കഴിയുന്നതെന്തു കൊണ്ട്?
1 സരിതയും,ബാര്‍ കോഴയും
മാത്രമോ നിലവില്‍ ഏതെല്ലാം ഉന്നത ബന്ധങ്ങള്‍ ഉള്ള കേസുകളുണ്ടോ അവയെല്ലാം ക്ലീന്‍!.
ചാനല്‍ ചര്‍ച്ചയില്‍
ജോസഫ് വാഴയ്ക്കന്റെ പ്രസ്താവനയോട് യോജിക്കുന്നു..
''ജയിച്ചെന്ന് കരുതി അഹങ്കരിക്കരുത്''.
പക്ഷേ..
വാഴയ്ക്കനോട് വിയോജിപ്പുള്ളത്
യുഡിഎഫില്‍ നിന്ന് വോട്ടുകള്‍ ചോര്‍ന്നില്ല എന്ന മേനി നടിക്കലിന്. .
2തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജെ.പ്രഭാഷിനോട് പൂര്‍ണ്ണമായി യോജിക്കുന്നു
യുഡിഎഫ് 9%
എല്‍ ഡി എഫ് 7%...വോട്ടുകള്‍ ചോര്‍ന്നത്‌
ബിജെപിയ്ക്ക് ലഭിച്ചു..
3 പി.സി.വിഷ്ണുനാഥിന്‍റെ വിഡ്ഢിത്തം കേള്‍ക്കരുതേ...വേണുവേ.
സി.പി.ജോണ്‍
'critical pose?....അതെന്താണെന്ന് രാഷ്ട്രീയത്തില്‍ അല്‍പ്പ ജ്ഞാനികളായ ഞങ്ങള്‍ക്ക് വിവരിച്ചു തരു.
4കൂട്ടത്തില്‍ ആരോ ബിജെപി ഹിന്ദു രാഷ്ട്രീയപാര്‍ട്ടിയെന്നു പറഞ്ഞു!
അല്ല വേണുവേ,
ആനുപാതികമായി ബിജെപിയില്‍ എല്ലാ മതക്കാരും,മതരഹിതരും വിരാജിക്കുന്നുവെന്ന് പറയാന്‍ എന്താ ഇത്ര മടി?
നജ്മ ഹെപ്ത്തുള്ള, നഖ് വി യൊ ക്കെ എന്നാണു ഹിന്ദുമതം സ്വീകരിച്ചത്?
5 കേരളത്തിലെ, മുസ്ലിംലീഗിനുള്ള കിരീടം എന്തിന് ബിജെപിയെ അണിയിക്കുന്നു?
6 യുഡിഎഫ് വോട്ടുകള്‍ നിലനിര്‍ത്താന്‍
വൈകാരിക അന്തരീക്ഷം സൃഷ്ടിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
ശ്രീ.ജി.കാര്‍ത്തികേയന്റെ ഭാര്യ സുലേഖയുടെ പൊട്ടിക്കരച്ചില്‍,
ബൂത്തുകളില്‍
കാര്‍ത്തികേയയന്റെ ഫോട്ടോയ്ക്ക് മുന്‍പില്‍ നിലവിളക്ക്,പുഷ്പ്പാര്‍ച്ചന
വളരെയധികം നന്നായിരിക്കുന്നു.,
തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് സാരിവിതരണം
( .ശശി തരൂര്‍ ഒളിച്ച് പ്രവര്‍ത്തിച്ചത്,അല്‍പ്പ സ്വല്‍പ്പം വെട്ടത്തില്‍ കോണ്ഗ്രസ്സ്.!)
അറ്റ കൈയ്ക്ക് ചിലര്‍ക്ക് ധനസഹായം.
ബിജെപിയോട് അനുഭവമുണ്ടായിരുന്ന ഒരു മഹിള തനിക്കു കടം വീട്ടാന്‍ യുഡിഎഫ് പണം തന്നു.
താമരയ്ക്കു വോട്ട് കൊടുക്കാന്‍ തീരുമാനിച്ചതായിരുന്നു.
ക്ഷമിക്കണം
എന്ന് നേരില്‍ പറഞ്ഞതായി ചില അസൂയാലുക്കളുടെ മുറുമുറുപ്പ് കാര്യമാക്കരുതേ
7 LDF .ല്‍ നിന്ന് കാല് മാറിയ സംഭാഷണ ചതുരന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ വക ഉപദേശം..
ബിജെപിയുടെ കടന്നുകയറ്റം സൂക്ഷിക്കണമെന്ന്!.
ഇനിയും,
,ശേഷിച്ച പണംവാരി ക്ഷേത്രങ്ങളും,
ഇരുപതിനായിരക്കണക്കിലധികം
അമ്പല ഭൂമിയുമൊക്കെ ഏറ്റെടുക്കാന്‍,
ദരിദ്ര ഹിന്ദുക്കള്‍ക്ക് കൂര വെയ്ക്കാന്‍ ഭൂമി കൊടുക്കരുതെന്ന്
കൂടി
സുന്ദര സുമുഖന്‍ ''പ്രേമത്തിന്‍റെ ചന്ദ്രന്‍ ''അവര്‍കള്‍,
മുഖ്യമന്ത്രിയോട് അരുളിച്ചെയ്തു,നടപ്പാക്കണം ,കേട്ടോ?
അല്ലാ,വേണുവേ
നിങ്ങള്‍ക്കൊക്കെ എന്താ ഇത്ര അസഹിഷ്ണുത?
കേരള അസംബ്ലി ഇരുമുന്നണികള്‍ക്കും മാത്രം അവകാശപ്പെട്ടതോ?
കാണാം.
കേരളത്തില്‍,ബിജെപിയുടെ സാന്നിദ്ധ്യം
ഇന്നല്ലെങ്കില്‍ നാളെ നിയമസഭയില്‍ ഉണ്ടാകും.
ഉറപ്പുണ്ട്.
നിങ്ങളെല്ലാം എന്തൊക്കെ കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കി ,
അസത്യ വാര്‍ത്തകള്‍ പൊലിപ്പിച്ചാലും,
തടയാനാവില്ല.
എന്തുകൊണ്ട്?
അര്‍ഹിക്കേണ്ട,അവകാശങ്ങള്‍,ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്
കൊണ്ട് മാത്രം.
കോണ്ഗ്രസ് സോണിയ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ നിലനിര്‍ത്താന്‍ ,രഹസ്യ അജണ്ട നടപ്പാക്കാന്‍
മുഖ്യമന്ത്രി,
രമേശ്‌ ചെന്നിത്തല,ശിവദാസന്‍ നായര്‍ക്കൊപ്പം യുഡിഎഫ് മേലാളന്മാര്‍
ക്ഷേത്ര കൊടിമരം മുറിച്ചും വിമാനം ഇറക്കും
എന്ന്പലതവണ ചാനലില്‍ വാശിയോടെ പ്രസ്താവിക്കുമ്പോള്‍
ഒറ്റ ചോദ്യം.
ഏത് ജാതി മതമോ ആകട്ടെ,
അവരുടെ ആരാധനയ്ക്ക് മേല്‍ കടന്നുകയറ്റം ആകാമോ?
ആറന്മുളയില്‍ പരിസ്ഥിതി മാത്രമല്ല,
പൈതൃകവും കൂടി നശിപ്പിച്ച്
(ഇന്ന് ഐഎസ് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത് പോലെ )
എബ്രഹാം കലമണ്ണിലും,ജിജിയും,സൂരജ് ഖാനും
ഒക്കെക്കൂടി നടത്തും പദ്ധതികള്‍..
അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.
അടുത്ത അഞ്ച് വര്‍ഷം കൂടി യുഡിഎഫ്?
നല്ലത്.
ചെറിയ തിരുത്തല്‍ വേണ്ടി വരുമോ?
ത്രിപുര പോലെ?..
ശരി.ശരി..
ഇതോ ജനാധിപത്യം?
മതമൈത്രി?

No comments:

Post a Comment