Wednesday, 1 July 2015

സൂപ്പര്‍സ്റ്റാറിനെതിരെ ഫേയ്സ്ബുക്ക് കവിത

സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപിയ്ക്ക് എതിരെ ഫേയ്സ്ബുക്ക് കവിത എഴുതിയ ,
കാവ്യഗുണം തീണ്ടിയിട്ടില്ലാത്ത വികടകവി
പക്ഷേ...
രാഷ്ട്രീയ സ്വാധീനം,
എന്‍ബി എസ് പോലുള്ള പുസ്തക പ്രസാധനമേഖലയില്‍ സ്വാധീനം,
ഉന്നതഇടപെടലുകള്‍ കൊണ്ട് മാത്രം പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ജി.സുധാകരന്,
അല്‍പ്പസ്വല്‍പ്പം കഥകള്‍ എഴുതാനറിയുമെന്ന് ,
സ്വയം വിശ്വസിക്കുന്ന
കെ.എം.രാധയുടെ വക ഒരു ചെറു കവിത ഈ മുഖ പുസ്തകത്തില്‍ പതിച്ചാല്‍ വായിക്കുമോ?
പല ചലച്ചിത്രങ്ങളിലും മികച്ച ഭാവാഭിനയ മുഹൂര്‍ത്തങ്ങള്‍ ചലച്ചിത്ര പ്രേമികള്‍ക്ക് നല്‍കിയ നടന്‍ സുരേഷ്ഗോപിയെവിടെ?
കവിതയുടെ ബാലപാഠം പോലുമറിയാത്ത,അബദ്ധ പഞ്ചാംഗം കൊണ്ട് കുറി വരയ്ക്കുന്ന,
ഭാഷാമോഹിനിയുടെ, നീലോല്‍പലമിഴികളില്‍ മുളകരച്ചു തേയ്ക്കുന്ന ജി. സുധാകരനെവിടെ?
നടന്‍ സുരേഷ്ഗോപി ഇത്തരം ഓലപ്പാമ്പുകള്‍ കണ്ട് ,
ഏറ്റെടുത്ത ദൌത്യത്തില്‍ നിന്ന് പിന്തിരിയില്ലെന്നറിയാം.
അരുവിക്കരയില്‍ ബിജെപിക്ക് മുന്‍കാലത്തെക്കാള്‍ ആറിരട്ടി വോട്ടുകള്‍ ലഭിച്ചത്,
തീര്‍ച്ചയായും ബിജെപി നേതാക്കള്‍ക്ക്,പ്രവര്‍ത്തകര്‍ക്ക് ഒപ്പം താങ്കളെപ്പോലെയുള്ള കലാകാരന്മാരുടെ സാന്നിദ്ധ്യം കൊണ്ട് കൂടിയാണ്.
ആശംസകള്‍
കെ.എം.രാധ
Like · Comment ·  · 3962524

No comments:

Post a Comment