Sunday, 19 July 2015

മൌന സാഹിത്യ ജീവിതം..?.

മുപ്പത് വര്‍ഷത്തെ മൌന സാഹിത്യ ജീവിതം..?.
.ഇല്ല,.
മലയാളം അക്ഷരം പോലും തെറ്റായി എഴുതുന്ന -അക്ഷരങ്ങള്‍ അര്‍ത്ഥമല്ലാതെ അനര്‍ത്ഥങ്ങള്‍ സമ്മാനിക്കുന്ന കേരളീയ സംവിധാനത്തില്‍ ,എന്റേതായ..ഒരു കൈയൊപ്പ്. ..മലയാള സാഹിത്യത്തില്‍..?
അറിയില്ല...
മാസങ്ങള്‍ക്ക് മുന്‍പ്,തിരുവന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക്
''കൂടാരങ്ങളില്‍ ഏകാന്തത ''യിലെ കഥകള്‍ ഇഷ്ടമാണെന്ന് കത്ത് വന്നപ്പോള്‍,
അവിടെയുള്ള ജയിലര്‍ക്ക് ഫോണില്‍
''മുപ്പത്  വര്‍ഷം മുന്‍പ് എഴുതിയതാണ്''
അവയെന്ന് പറഞ്ഞു
എല്ലാ കഥകളും അനുവാചകര്‍ സ്വീകരിക്കണമെന്നില്ല.
പൂര്‍വികരുടെ,
ആധുനിക,അത്യന്താധുനികരുടെ.
എത്ര രചനകള്‍ നാം ഇക്കാലത്ത് ഓര്‍ക്കുന്നുണ്ട്!
. ,പാരിസിലെ,റോമിലെ വഴിയോരകാഴ്ചകളില്‍ ദേഹം മുഴവന്‍ ചായമടിച്ചു,കൈയില്‍ തോക്ക് പിടിച്ചു നില്‍ക്കുന്ന മനുഷ്യന്‍.!
..തെരുവ് ഗായകര്‍!
പല അവിസ്മരണീയ,അവിശ്വസനീയ അനുഭവങ്ങള്‍!..
...എനിക്കവ വളരെ ഹൃദയസ്പര്‍ശിയായി തോന്നി,
ഒപ്പം വന്നവരില്‍
പലര്‍ക്കും അവ കാര്യമായി തോന്നിയില്ല.
ഈ താളില്‍ വരുന്ന സഹൃദയര്‍ക്ക് നന്ദി.
അക്ഷരങ്ങള്‍പുതുക്കിപ്പണിത്,
ട്രോജന്‍ കുതിര യുടെ അകംതോട് പൊട്ടിച്ചു .പുറത്തെത്തി,
വിശാലത ആശ്ലേഷിക്കാം...
.പ്രപഞ്ചോ ല്പത്തിയെപറ്റി ഗവേഷണങ്ങള്‍,
രാഷ്ട്രങ്ങള്‍ തമ്മില്‍ മെഷിനുകള്‍ ഉപയോഗിച്ച്‌ കമ്പ്യൂട്ടര്‍ മുറിയിലിരുന്ന് നക്ഷത്ര യുദ്ധം തുടങ്ങാന്‍ ഒരുങ്ങുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍?..
...ഈ ബ്രഹ്മാണ്ഡത്തില്‍ ഏതെങ്കിലും ഒരു മനുഷ്യജീവി എന്‍റെ കഥയെ മനസ്സില്‍ ചേര്‍ത്തു വെച്ച് തലോടാന്‍ തയാറെങ്കില്‍..അവര്‍ക്കായി.എഴുതും.......
ആശംസകള്‍
..കെ.എം.രാധ
Eiffel Tower in Paris


No comments:

Post a Comment