Wednesday, 15 July 2015

സദാചാരപോലീസുകാര്‍

സദാചാരപോലീസുകാര്‍ വിചാരിച്ചത് കള്ളക്കണ്ണന്‍ പാലും വെണ്ണയും കട്ടു കുടിച്ച ശേഷം,
ജാരവേഷം ധരിച്ച് ജിഷയുടെ അടുത്തെത്തി എന്നോ?.
അതാവാം ,
ജിഷ താലി പുറത്തെടുത്തു കാണിച്ചിട്ടു പോലും,അവര്‍ വിശ്വസിക്കാതിരുന്നത്.!
ഒരുപക്ഷേ,
യുവമോര്‍ച്ചക്കാരാകാം സദാചാര പോലീസ് അപ്പോസ്തല വേഷം ധരിച്ചു വന്നത്,?
കാരണം,സെക്രട്ടറിയേറ്റ് നടയില്‍
പാഠപുസ്ത്കം,സ്കൂളില്‍ എത്താത്ത വകയില്‍,സമരം ചെയ്തപ്പോള്‍,പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ച് കുട്ടികളെ പരിക്കേല്‍പ്പിച്ചിരുന്നു.
ഇവിടെയും വന്ന് കുരുത്തക്കേട് കാണിച്ചാല്‍ നാലെണ്ണം ,പോലീസ് വക കിട്ടട്ടെ എന്നും ജിഷ ധരിച്ചതാകാം..
ഏതായാലും,
ഇടതുപക്ഷമെന്ന് അറിയാതെയാണ് ജിഷ പരാതി കൊടുത്തതെന്ന് തോന്നുന്നു.
തീര്‍ച്ചയായും,
ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍'എന്ന് പറഞ്ഞു കൊണ്ട്,
അവരുടെ മുന്‍പില്‍ വെച്ച് സധൈര്യം ചുംബിക്കണമായിരുന്നു.
അന്നത്തെ കൂട്ടുകാര്‍-കൂട്ടുകാരികളെയും വിളിക്കാമായിരുന്നു.
കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട പശുവും,പ്രകാശ രശ്മിയും ഒക്കെ വിളിച്ചാല്‍ വരുമായിരുന്നല്ലോ.?
കോഴിക്കോട് ''വിയോജിപ്പ്‌ സമരം '' സംഘടിപ്പിച്ച ഞങ്ങളുടെ അടുക്കല്‍ പാപ്പിരാസികള്‍ പോകട്ടെ
പേരിനു ഒരു പ്രാദേശിക പത്രക്കാരനെപ്പോലും കണ്ടില്ല!
ഹോ..ഹോ..
അന്നൊക്കെ അരങ്ങു തകര്‍ത്ത ചാനല്‍ അഭിമുഖം ,!
സെമിനാര്‍,സംവാദം,അഭിമുഖം,നേര്‍ക്കുനേര്‍,!...
ചുംബന സ്വാതന്ത്ര്യത്തിന്‍റെ അതിരുകളില്ലാത്ത അനന്ത സാദ്ധ്യതകള്‍!
ഇപ്പോള്‍,
സദാചാര പോലീസ് വന്നപ്പോള്‍ മീഡിയ അറിഞ്ഞില്ലേ?
അരുത്.
സമൂഹത്തില്‍ പടരുന്ന മാലിന്യങ്ങള്‍ക്ക്, മുതിര്‍ന്നവര്‍ വളം വെയ്ക്കുമ്പോള്‍,
അതേപടി പകര്‍ത്താന്‍ കൌമാരക്കാര്‍ തയാറാകുമെന്ന് എല്ലാ മാദ്ധ്യമ പ്രതിഭകളും ചിന്തിക്കുക.
K.M.RADHA

No comments:

Post a Comment