Friday, 17 July 2015

''അദ്ധ്യാത്മരാമായണം''കിളിപ്പാട്ട്

മലയാള ഭാഷാസാഹിത്യത്തില്‍ 
തുഞ്ചത്തെഴുത്തച്ഛന്‍റെ ''അദ്ധ്യാത്മരാമായണം''കിളിപ്പാട്ട് 
രത്നഖനിയില്‍
'' ഭക്തി,തത്വചിന്ത,ലോകോക്തികള്‍,
ശൃംഗാര,ഹാസ്യ,കാമ ക്രോധ ലോഭാദിമോഹങ്ങളുടെ '' മുത്തും,പവിഴവും നിറഞ്ഞു കവിയുന്നത് കാണ്‍കെ,
കൂപ്പുകൈകളുമായി
അയോദ്ധ്യാകാണ്ഡം
'ലക്ഷ്മണസാന്ത്വനത്തില്‍ നിന്ന്
''മോഹങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സു മോര്‍ക്ക നീ.
വഹ്നി സന്തപ്തലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം''
ശ്രീരാമന്‍ :
അല്ലയോ ,സൌമിത്രേ...നീ കേള്‍ക്കുക.
(''പ്രപഞ്ചത്തില്‍ ഭോഗങ്ങളെല്ലാം മിന്നല്‍ പോലെ അസ്ഥിരമാണ്.
ഓരോ നിമിഷവും ആയുസ്സ് നഷ്ടമായിക്കൊണ്ടിരിക്കുന്നു.
മനുഷ്യജന്മം,
തീയില്‍ ചുട്ടുപഴുത്ത ഇരുമ്പിന്മേല്‍ വീണ വെള്ളത്തുള്ളി പോലെ ,എളുപ്പം നശിക്കുന്നതാണ്'')
പ്രാര്‍ത്ഥനയോടെ
കെ.എം.രാധ

No comments:

Post a Comment