Tuesday, 14 July 2015

ന്യൂജന്‍ വനിതകള്‍

ന്യൂജന്‍ ആഡംബര ജീവിതം നയിക്കുന്ന സ്ത്രീകളില്‍ ചിലരുടെ അധീശാധികാരം?.

എന്താ,ആണുങ്ങള്‍ക്ക് മാത്രം.ഞങ്ങള്‍ക്കും ഇതൊക്കെ ആവാം

.അല്ലെങ്കില്‍,ആണുങ്ങളും അവരുടെ ഒളിച്ചുകളി നിര്‍ത്തണം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

ചുംബനസമരം തൊടുത്തു വിട്ട ബൂമറാങ്ങ് സമൂഹത്തില്‍ ഇന്നും ഉണ്ടാക്കുന്ന പ്രകമ്പനം ഓര്‍ക്കുക.K.M.RADHA

''പെണ്ണിങ്ങള്‍ക്കെന്താ കുടിച്ചുകൂടെ? ഞാന്‍ ബിയര്‍ മാത്രമല്ല, ഹോട്ടും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്; എനിക്ക് മോശം അനുഭവവും ഉണ്ടായിട്ടുണ്ട്''...
പെണ്ണിങ്ങള്‍ക്കെന്താ കുടിച്ചുകൂടെ? ഞാന്‍ ബിയര്‍ മാത്രമല്ല, ഹോട്ടും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്; എനിക്ക് മോശം അനുഭവവും ഉണ്ടായിട്ടുണ്ട്...
പെണ്ണിങ്ങള്‍ക്കെന്താ കുടിച്ചുകൂടെ എന്ന ചോദ്യവുമായി പ്രശസ്ത സീരിയല്‍ നടി സ്‌നേഹ നമ്പ്യാര്‍. ബാംഗ്ലൂരില്‍ സെറ്റില്‍ഡായ ഈ കണ്ണൂരുകാരി മദ്യപാനത്തെ കുറിച്ച് വാചാലയായി. 

ഭര്‍ത്താവായ ഈശ്വര്‍ മദ്യപിക്കുമ്പോള്‍ ഒരു ദിവസം എന്നോടു ചോദിച്ചുഎന്തുകൊണ്ട് സ്‌നേഹയ്ക്ക് കഴിച്ചുകൂടാ? എന്ന്. അങ്ങനെയാണ് ഒരു പരീക്ഷണമെന്ന നിലയ്ക്ക് ബിയര്‍ കഴിച്ചത്. ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും എന്തുകൊണ്ട് മദ്യം കഴിച്ചുകൂടാ? ആരുടെ കൂടെ, എവിടെ എന്നതാണ് പ്രശ്‌നം.

ഞാന്‍ മദ്യപിക്കുന്നത് ഒരുപക്ഷേ എന്റെ ഭര്‍ത്താവിനൊപ്പമായിരിക്കും. അല്ലെങ്കില്‍ അടുത്ത കൂട്ടുകാര്‍ക്കൊപ്പം. അതുകൊണ്ട് സമൂഹത്തിന് ഒരു നഷ്ടവുമില്ല. മദ്യത്തെ ന്യായീകരിക്കുകയല്ല. മദ്യം കഴിക്കുന്നത് തെറ്റാണെന്ന വിശ്വാസക്കാരിയാണ് ഞാനും. പക്ഷേ അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്.

ബിയര്‍ മാത്രമല്ല, ഹോട്ടും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഞാനിക്കാര്യം ഒരു ചാനലില്‍ പറഞ്ഞപ്പോഴാണ് അച്ഛന്‍ പോലും അറിഞ്ഞത്. എന്തിനാ ഇതൊക്കെ വിളിച്ചുപറയുന്നത് എന്നായിരുന്നു അച്ഛന്റെ ചോദ്യം. പലര്‍ക്കും പറയാന്‍ പേടിയാണ്. അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.

അബദ്ധത്തില്‍ ട്രാഫിക്കിലോ മറ്റോ പെട്ടാല്‍ മദ്യപിച്ച് വണ്ടിയോടിച്ചു എന്നൊക്കെയായിരിക്കും വാര്‍ത്തകള്‍. അല്ലെങ്കില്‍ ഏതെങ്കിലുമൊരുത്തന്‍ വാട്ട്‌സപ്പിലിട്ടാലും തീര്‍ന്നില്ലേ ജീവിതം? ഞാന്‍ പേടിക്കേണ്ടത് എന്റെ കുടുംബത്തെയാണ്. അല്ലാതെ മറ്റാരെയും ബോധ്യപ്പെടുത്തേണ്ടതില്ല. അതുകൊണ്ടുതന്നെ സമൂഹത്തിന് ഇക്കാര്യത്തില്‍ എന്നെ വിമര്‍ശിക്കാന്‍ അധികാരമില്ല.

പുരുഷനും സ്ത്രീയും ഒരിക്കലും തുല്യരല്ലെന്ന് എനിക്ക് നന്നായി അറിയാം. ആണുങ്ങളെപ്പോലെ ഷര്‍ട്ടിടാതെ നടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമോ? ആണുങ്ങള്‍ക്ക് കള്ളുകുടിച്ച് റോഡില്‍ കിടക്കാം. അവര്‍ക്കറിയാം, എന്തു ചെയ്താലും താങ്ങാനൊരു പെണ്ണുണ്ടാവുമെന്ന്. ആണിന് എത്ര ചീത്തപ്പേര് വന്നാലും കുഴപ്പമില്ല. എന്നാല്‍ പെണ്ണ് മദ്യപിച്ചുവന്നാല്‍ ഭര്‍ത്താവ് വരെ ഇട്ടിട്ടുപോകും. 


എനിക്ക് മോശം അനുഭവവും ഉണ്ടായിട്ടുണ്ട്. തമിഴ് സീരിയലില്‍ അഭിനയിക്കുന്ന സമയം. കാറില്‍ പോകാന്‍ പറ്റാതെ വരുമ്പോള്‍ ബാംഗ്ലൂര്‍ചെന്നൈ വോള്‍വോ ബസ്സിലാണ് യാത്ര ചെയ്യുക. ഒരു ദിവസം യാത്ര ചെയ്യുമ്പോള്‍ എന്റെ കാലില്‍ ആരോ തൊടുന്നതുപോലെ. താഴോട്ടുനോക്കിയപ്പോള്‍ പിന്നിലിരുന്ന ആള്‍ കൈകൊണ്ട് എന്റെ കാലില്‍ തലോടുകയാണ്.

അപ്പോള്‍ത്തന്നെ ഞാന്‍ ബഹളം വച്ചു. അവനെ കോളറിനു പിടിച്ചു പൊക്കി ചെകിട്ടത്തൊന്നു പൊട്ടിച്ചു. രണ്ടാമതും തല്ലാനൊരുങ്ങിയപ്പോള്‍ അവന്‍ കൈകൂപ്പി മാപ്പുപറഞ്ഞു. പക്ഷേ അവനേക്കാളും എന്നെ വേദനിപ്പിച്ചത് അവിടെയുണ്ടായിരുന്ന ആളുകളുടെ പെരുമാറ്റമാണ്. പ്രത്യേകിച്ചും പുരുഷന്‍മാരുടെ.

മലയാളികള്‍ക്ക് ഏറ്റവും യോജിച്ച വേഷം സാരി തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ജീന്‍സും ടീഷര്‍ട്ടുമാണ് സേഫ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പെട്ടെന്ന് ഓടി രക്ഷപ്പെടാനും കഴിയും. സാരിയാവുമ്പോള്‍ വയര്‍ ശ്രദ്ധിക്കണം. പിന്‍ പോയോ എന്നു നോക്കണം. കുനിയുമ്പോഴും പ്രശ്‌നമാണ്.

ജീന്‍സും ടീഷര്‍ട്ടും ഇടുമ്പോള്‍ വല്ലാത്തൊരു ധൈര്യം വരും, മനസ്സിന്. പക്ഷേ എന്റെ അമ്മയ്ക്ക് ഇതൊന്നും ഇഷ്ടമല്ല. പരമ്പരാഗതമായ കേരളീയവേഷമാണ് അമ്മയുടെ പ്രിയപ്പെട്ടത്. അനിയത്തിയും അങ്ങനെതന്നെ. ലഗ്ഗിംഗ്‌സ് കംഫര്‍ട്ടബിളാണ്. ലഗ്ഗിംഗ്‌സ് ഇട്ടാല്‍ എങ്ങനെ വേണമെങ്കിലും ഇരിക്കാം. കാല് മടക്കാം.

ചുരിദാറിന്റെ നാട പൊട്ടിയാല്‍ നിങ്ങളെന്തു ചെയ്യും? ലഗ്ഗിംഗ്‌സ് ഇലാസ്റ്റിക് ആയതിനാല്‍ അത്തരം പേടി വേണ്ട. കംഫര്‍ട്ടായ ഡ്രസ്സ് ധരിക്കുന്നത് ഏതൊരാളുടെയും ആത്മവിശ്വാസവും ധൈര്യവും വര്‍ധിപ്പിക്കും. കാണുന്നവന്റെ കണ്ണിനാണ് കുഴപ്പം. അല്ലാതെ ധരിക്കുന്നവര്‍ക്കല്ല.

ബാംഗ്ലൂരില്‍ ഇതൊന്നും ഒരു പ്രശ്‌നമല്ല. കേരളത്തില്‍ സ്ലീവ്‌ലസ്സും ടൈറ്റ് ജീന്‍സുമിട്ട് നടന്നാല്‍ ഒരു മാതിരി നോട്ടമാണ്. അത്തരം വായ്‌നോട്ടം കാണുമ്പോള്‍ത്തന്നെ അസ്വസ്ഥത വരും. ഇന്റര്‍നെറ്റ് വിരല്‍ത്തുമ്പില്‍ കിട്ടിയതോടെയാണ് പുതിയ തലമുറയ്ക്ക് സെക്‌സിനോട് ആക്രാന്തം കൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Like ചെയ്യുക

- See more at: http://malayalivartha.com/index.php?page=newsDetail&id=21279&fb_action_ids=895205743897951&fb_action_types=og.comments#sthash.RqQLhmgz.dpuf

No comments:

Post a Comment