Wednesday, 9 September 2015

പ്രിയപ്പെട്ട കുട്ടികളെ

പ്രിയപ്പെട്ട കുട്ടികളെ
വിവരദോഷി രാഹുല്‍ രാജീവ് നെഹ്‌റുവിനെ ഇനിയെങ്കിലും അനുകരിക്കരുതെ?
രാഹുല്‍,ലോകം മുഴുവന്‍ വിനോദയാത്രകള്‍ നടത്തുന്നത് ആര്‍ക്കൊപ്പം?
പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍,തായ് ലന്‍ഡില്‍ സുഖവാസം?
മടങ്ങിയെത്തിയാല്‍,അമ്മയും മകനും കൂടി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ സഹായത്തോടെ ഗംഭീര വിഷം ചീറ്റല്‍?പ്രധാനമന്ത്രിയുടെ സഫലമാകുന്ന വിദേശ യാത്രകളെ ആക്ഷേപിക്കല്‍!
അധികാരം കിട്ടാത്തതുകൊണ്ട്
ജനോപകാരപ്രദമായ ബില്ലുകള്‍ ഒന്നുംതന്നെ പാസാക്കില്ലെന്ന ദുര്‍ വാശി!
ഫലം,
കോണ്ഗ്രസ് ഇന്നല്ലെങ്കില്‍ നാളെ ഒറ്റപ്പെടും.
കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം കണ്ടല്ലോ.?
ചുരുക്കത്തില്‍,
രാഷ്ട്രീയക്കാരുടെ അനുഗ്രഹാശിസ്സുകളോടെ,കാമ്പസ്സിലെ അതിരു കവിഞ്ഞ ആഘോഷങ്ങള്‍ ,തെരുവിലെത്തുമ്പോള്‍,
സാധാരണക്കാര്‍ ഭയചകിതരാകുന്നു...
തിരുവനന്തപുരത്തെ സി ഇ ടി,
അടൂര്‍ ഐ എച്ച് ആര്‍ഡി
'ചെകുത്താന്‍' ഓണാഘോഷമേള.!
എന്ത്ചെയ്താലും,ഒന്നുംസംഭവിക്കില്ല.
രാഷ്ട്രീയക്കാര്‍ പിന്നിലുണ്ടെന്ന അചഞ്ചല വിശ്വാസമാണ് ഇതിനു കാരണം. !.
.സര്‍ക്കാര്‍ അംഗീകൃത-അനംഗീകൃത പ്രൊഫെഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
പേടിച്ച് വിറച്ചാണ് വകുപ്പ് മേധാവികളും ,അദ്ധ്യാപകരും ക്ലാസ്സുകള്‍ കൈകാര്യംചെയ്യുന്നതെന്ന സത്യം മറക്കരുത്.
മദ്യം,മയക്കുമരുന്ന്,അത്യാവശ്യം സൈക്കിള്‍ചെയിന്‍,വടിയുമൊക്കെയായി ഹോസ്റ്റലുകള്‍ പേടിസ്വപ്നങ്ങളാകാന്‍ അനുവദിച്ചുകൂടാ.
സര്‍ക്കാര്‍ വക ഫയര്‍എഞ്ചിന്‍,
കെ എസ് ആര്‍ ടി സി ബസ്സ്,
മണ്ണു മാന്തി യന്ത്രം,
ക്രെയിന്‍,
ട്രാക്ട്രര്‍,
തുറന്ന ജീപ്പുകള്‍,
കാറുകള്‍,
ഇരുചക്രവാഹനങ്ങള്‍
പോലീസ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരുടെ റോളില്‍ അകമ്പടി സേവിച്ച് ആണ്‍-പെണ്‍
'ന്യൂജന്‍ 'സൈറന്‍ മുഴക്കിയും,വെള്ളം ചീറ്റിയും,
വാഹനങ്ങള്‍ക്ക് മുകളില്‍ കയറി ആര്‍ത്തട്ടഹസിക്കുമ്പോള്‍,
സ്വാഭാവികമായും ഒരുചോദ്യം?
ന്യൂജന്‍ വിവാഹങ്ങളോ
കൃസ്തുമസ്സോ,
നബിദിനമോ ,പുതുവര്‍ഷമോ ,വിഷുവോ ഒക്കെ ഇതേ രീതിയില്‍ തന്നെ ആഘോഷിക്കുമെന്ന് പ്രതീക്ഷിക്കാം ?
സി ഇ ടി കാമ്പസ്സില്‍ ഓണാഘോഷ ത്തിനിടെ
ജീവന്‍ പൊലിഞ്ഞ തസ്നി ബഷീറിന്‍റെ
കുടുംബത്തോടൊപ്പം വേദന പങ്കിടുന്നു.

No comments:

Post a Comment