Wednesday, 9 September 2015

രാഷ്ട്രീയ നേതാവ് മാത്യു ടി തോമസ്‌.?

പിന്തിരിപ്പന്‍ രാഷ്ട്രീയ നേതാവ് മാത്യു ടി തോമസ്‌.?
താങ്കള്‍ എന്താണ് പ്രസ്താവിച്ചത്
ശ്രീകൃഷ്ണന്‍ ആര്‍എസ്എസിന്‍റെ സ്വന്തമാണോ എന്ന്.?
അതെന്താണ്,ഇപ്പോള്‍ പുതിയ ശൈലി?
കേരളത്തില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ബിജെപി,
ആര്‍ എസ് കാരാണ് ബാലഗോകുലത്തിന്‍റെ ഭാഗമായി ശ്രീകൃഷ്ണജയന്തി ആഘോഷിക്കാറുള്ളത്.
ഇന്നുവരെ പ്രസ്തുത ഘോഷയാത്ര
വഴിയരികില്‍ നിന്ന് കാണുകയല്ലാതെ,പങ്കെടുത്തിട്ടില്ല.
പിന്നെ,
താങ്കള്‍ക്ക് ഇതൊക്കെ ചോദിക്കാന്‍ എന്തധികാരം എന്ന് ജനാധിപത്യവാദിയായ സാധാരണക്കാര്‍ നിശ്ചയമായും ചോദിക്കും.
കാരണം,
ഭരണം കൈയാളുമ്പോള്‍
ഹൈന്ദവ ക്ഷേത്ര കാണിക്കയില്‍ ഒരുപത്ത് പൈസ ദരിദ്ര ഹിന്ദുക്കളുടെ പഠനം,ചികിത്സക്ക് നീക്കിവെക്കാന്‍ പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞോ?
പാവപ്പെട്ട ഹിന്ദു വിധവകള്‍ക്ക്‌ വീട്കെട്ടാന്‍.ഇതര മതങ്ങളില്‍ പെട്ടവര്‍ക്ക് നല്‍കുന്ന ആനുകൂല്യം?
2014 May Loksabha election ന് മുന്‍പ്
ഇന്ത്യാ മഹാരാജ്യത്തെ ധനമാന്ദ്യം ഇല്ലാതാക്കാന്‍ ഗുരുവായൂരിലെ പൊന്നെടുക്കാന്‍ സോണിയ മാഡം & യു പി എ സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ ,ഗുരുവായൂര്‍ക്ക് എഴുന്നള്ളിച്ചു.
ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലെ സമ്പത്തും കൂടി എടുക്കേണ്ടതാണെന്ന് എന്തുകൊണ്ട് ജനാധിപത്യ,മതേതരനായ താങ്കള്‍ മിണ്ടിയില്ല?
അന്ന്,ബിജെപി യും,ഹിന്ദു സംഘടനകളും മാത്രമാണ് എതിര്‍പ്പുമായെത്തിയത്.
ഇക്കൊല്ലം, 2014-15 ശബരിമലയില്‍ നിന്ന് ലഭിച്ച 180 കോടി ,എവിടെപ്പോയി?
അവിടെയുള്ള നിരത്തുകള്‍ കുളംതോണ്ടി.
ആന്റോ ആന്റണി ജനപ്രതിനിധി പണം മൊത്തമായി എടുത്തുകൊണ്ട് പോകുമ്പോള്‍,
'വാവരുടെ കാണിക്ക സമുദായനന്മയ്ക്ക് എടുക്കുന്നത് പോലെ,
കുറച്ചു കോടികള്‍ ക്ഷേത്ര നിരത്തുകളില്‍ അലയുന്ന പാവങ്ങളുടെ ഉന്നമനത്തിന് നീക്കിവെക്കാന്‍ നിയമസഭയില്‍ ഒരു വാക്ക്?
കൂടുതല്‍ എഴുതുന്നില്ല.
കേരളത്തില്‍ ആരാണ് വര്‍ഗീയതയുടെ കാര്‍മ്മികര്‍,
അവരെങ്ങനെ വിളവെടുപ്പ് നടത്തുന്നു
അവര്‍ ഏത് വിധം
വോട്ടു ബാങ്ക് രാഷ്ട്രീയം സമര്‍ത്ഥമായി പ്രയോഗിക്കുന്നു
വെന്നൊക്കെ വ്യക്തമായി അറിയുന്നവരുണ്ട്.
ഇനിയെന്നാണ് ,താങ്കളെപ്പോലുള്ളവര്‍ നിഷ്പക്ഷത ശീലിക്കുക?

No comments:

Post a Comment