Wednesday, 9 September 2015

“Metro Man

“Metro Man” ഇ.ശ്രീധരന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് 
സംസ്ഥാനസര്‍ക്കാരും,
തിരുവനന്തപുരം-കോഴിക്കോട് എംപിമാരും,
ജനപ്രതിനിധികളും ഉത്തരം നല്‍കുക.
മുകളില്‍പ്പറഞ്ഞ 
രണ്ടു ജില്ലകളിലും,
പ്രാവര്‍ത്തികമാക്കാമെന്ന് നിശ്ചയിച്ചുറപ്പിച്ച ' ലൈറ്റ്മെട്രോ' പദ്ധതി ആരാണ് തകര്‍ത്തത്?
അതതു ജില്ലാ ഓഫീസുകള്‍ അടച്ചു പൂട്ടാനും,
അതു വഴി ദിനവും 10 ലക്ഷം രൂപയുടെ നഷ്ടം ഒഴിവാക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതിന് ഉത്തരവാദികളായ രാഷ്ട്രീയക്കാരെ-ഉദ്യോഗസ്ഥ മേധാവികളെ തിരിച്ചറിയുക.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആര്‍ത്തട്ടഹസിച്ചു കൊണ്ട്
കേരളം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്,
സുഷമാജി
ലളിത് മോദി,ഗജേന്ദ്ര ചൌഹാന്‍,വസുന്ധരമാരുടെ പിറകെ പോയ ജനപ്രതിനിധി വഞ്ചകരുടെ രാഷ്ട്രീയ പാര്‍ട്ടികളെ,
വരും തിരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുക.
കോഴിക്കോട്ടെ ഗര്‍ത്തങ്ങളും,പൊട്ടിപ്പൊളിഞ്ഞതുമായ നിരത്തുകളെ പ്പറ്റി ഇ.ശ്രീധരന്റെ സത്യവാക്കുകള്‍ക്ക് നന്ദി.
ജനങ്ങളുടെ വോട്ടുകള്‍ വാങ്ങി,അവരെ ചതിക്കുന്ന രീതി തുടര്‍ന്നാല്‍.....?
E. Sreedharan is an Indian engineer known as the “Metro Man” for his pivotal role in building the Konkan Railway and Delhi metro.
1.E. Sreedharan .

No comments:

Post a Comment