Wednesday 9 September 2015

ഇന്ത്യന്‍ ജനാധിപത്യത്തിനു ഭീഷണി?

ഇന്ത്യന്‍ ജനാധിപത്യത്തിനു ഭീഷണി?
കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരെ വീണ്ടും ഭൂമി ഏറ്റെടുക്കല്‍,
ചരക്ക് ഗതാഗതം തുടങ്ങിയ ജനോപകാരപ്രദമായ 
ബില്ലുകള്‍ക്കെതിരെ 
കര്‍ഷകരെ മുന്‍നിര്‍ത്തി വീണ്ടും സമരം നടത്തുമെന്ന കോണ്ഗ്രസ് അധ്യക്ഷയുടെ ധിക്കാരത്തിന് കനത്ത തിരിച്ചടി ലഭിക്കും.
സംശയം വേണ്ട.
2014 May Loksabha Election നു സ്വല്‍പ്പം മുന്‍പ്,കോണ്ഗ്രസിന്‍റെ കാരുണ്യം കൊണ്ട് ജയില്‍ മോചിതനായ ആര്‍ ജെ ഡി ലാലു പ്രസാദ് യാദവന്‍ കാലിത്തീറ്റ കള്ളനെയും,
വര്‍ഷങ്ങളായി
ബീഹാര്‍ ഭരിച്ച് ഭരിച്ച് ജാതി-ഉപജാതി-ന്യൂനപക്ഷങ്ങളെ വേര്‍തിരിച്ച് ദാരിദ്ര്യ കൊടുമുടിയിലെത്തിച്ച ജെ ഡിയു മുഖ്യമന്ത്രി നിതീഷ്കുമാറിനൊപ്പം,
കോണ്ഗ്രസ്സ് കൂടിച്ചേര്‍ന്ന് നിര്‍മ്മിച്ച ജനതാപരിവാര്‍ സഖ്യം പൊളിയും.
കോണ്ഗ്രസ്സിന്റെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന 'നല്ല കാര്യം '
ആദ്യം പിന്തുണച്ച സമാജ് വാദി പാര്‍ട്ടി മുലായംസിംഗ് യാദവന്‍ ,പിന്നീടു വിട്ടുനിന്നു.
ഇപ്പോള്‍,
ബീഹാറില്‍ തന്‍റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ്,മുലായം മുന്നണി വിട്ടത്.
കേന്ദ്ര ബിജെപി-മോഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് എങ്ങനെയെങ്കിലും പുറത്താക്കാന്‍ സോണിയ-രാഹുല്‍-യുപിഎ-,ഇടതുപക്ഷം നടത്തുന്ന ഏത് കുത്സിത നീക്കവും ,ഇന്ത്യക്കാര്‍ തടയും.
കാരണം,?
രാഷ്ട്രപുരോഗതിയോ,വികസനമോ,
സദ്‌ഭരണമോ അല്ല മറിച്ച്
നെഹ്റു കുടുംബത്തിന്‍റെ പിടിവാശി,അധികാര ആര്‍ത്തിയാണ് ഇതിന് പിന്നിലുള്ള ഹിഡന്‍ അജണ്ടയെന്ന് ജനം തിരിച്ചറിയുന്നു. ,
ചിത്രംഅയച്ച Elias Thomas C ക്ക്നന്ദി.

No comments:

Post a Comment