Wednesday, 9 September 2015

ബിജെപി-നരേന്ദ്രമോഡി പേടി ?

കേരളത്തില്‍, 
ബിജെപി-നരേന്ദ്രമോഡി പേടി പടരുന്നുവോ?
കേരള ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവനയില്‍,
ചെറു വിറയല്‍?
ഭയം?വിഹ്വലതകള്‍ മറഞ്ഞിരിക്കുന്നുവോ?
ഇത്രക്കാലം,
ഭരണം പിടിച്ചടക്കാന്‍
ഭൂരിപക്ഷമെന്ന മേലങ്കി പുതപ്പിച്ചു കൊണ്ട്,എന്തിലും വര്‍ഗ്ഗീയത കലര്‍ത്തി കുറെ നല്ല കാര്യങ്ങള്‍ ചെയ്തല്ലോ.?
കോണ്ഗ്രസ്സിന്റെ അഭിമാനപ്രശ്നമാണ്
ആറന്മുളവിമാനത്താവളം അല്ലേ?
ഹിന്ദുവിന്റേതായ എന്ത് ആചാര-വിശ്വാസങ്ങളും തകര്‍ത്തുകളയാന്‍ എന്തൊരു ധൃതി? ,
സര്‍ക്കാരിന്
ക്ഷേത്ര കാണിക്ക കൂടി വേണം അല്ലേ?
എന്തൊരു മതേതരത്വം?
താങ്കള്‍ക്ക് ഈ ഉത്തരവ് നമ്പര്‍ എന്തെന്നറിയുമോ?
D.O.No.48834/2014/Dev1/Revenue.12-09-2014
ഓ!അങ്ങനെ എത്രയെത്ര ഉത്തരവുകള്‍ വരുന്നു!
പോകുന്നു.
പ്രത്യേകിച്ച് ഹിന്ദുക്കളുടെ കാര്യങ്ങളാകുമ്പോള്‍,
അതിനെന്ത് പ്രാധാന്യം?
അവരുടെ വോട്ടുകള്‍  മാത്രം  മതിയല്ലോ?
ഹൈക്കമാണ്ടിനോട് ചെന്ന് ഉണര്‍ത്തിക്കു
അരുവിക്കരയില്‍ യുഡിഎഫില്‍ 9% വോട്ടുകള്‍ ചോര്‍ന്നെന്ന്.
ഇനിയും, ചോര്‍ച്ച കൂടുമെന്ന്.
കഷ്ടം!

No comments:

Post a Comment