Tuesday 15 September 2015

കോണ്ഗ്രസ്സിന്റെ കാപട്യം?

കോണ്ഗ്രസ്സിന്റെ കാപട്യം തിരിച്ചറിയുക
യുപിഎ ഭരണകാലത്ത് ,പാകിസ്ഥാന്‍ സൈന്യം
, കാശ്മീരില്‍ ഹേം രാജ് സൈനികന്റെ തലവെട്ടി കൊണ്ടുപോയിട്ടു പോലും അനങ്ങാത്ത കോണ്ഗ്രസ്സുകാരുടെ അവസരവാദം ഇവിടെയും കാണാം.
മാത്രമല്ല,
മുകളില്‍പ്പറഞ്ഞ സംഭവം നടന്ന്‍ ചൂടാറും മുന്‍പെ,

അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയും ,
സുശീല്‍കുമാര്‍ ഷിന്‍ഡേ മന്ത്രിയും കൂടി പാക്ശത്രുവിന്
അജ്മീര്‍ ദര്‍ഗ്ഗ സന്ദര്‍ശിക്കാന്‍ , ചുമപ്പ് പരവതാനി വിരിച്ചു കൊടുത്തു.
കേരളത്തിലേക്ക്,
സൈനികന്റെ മൃതദേഹം വഹിച്ച പെട്ടി,
വിമാനത്താവളത്തില്‍ എത്തിയിട്ടുപോലും ,
ബന്ധപ്പെട്ട ആരും ഏറ്റുവാങ്ങാന്‍ ഉണ്ടായില്ലെന്ന്,കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു..
2015 September 13 മാതൃഭൂമി വാരാന്തപ്പതിപ്പില്‍
''ഭൂമിയുദ്ധം (ടി.ജെ.ശ്രീജിത്ത്) എഴുതിയ പൊള്ളുന്ന ലേഖനത്തില്‍ 1958 ല്‍ പട്ടാളത്തില്‍ ചേര്‍ന്ന്
ഇന്ത്യക്ക് വേണ്ടി മൂന്നു യുദ്ധങ്ങളില്‍ പങ്കെടുത്ത
81 വയസ്സുകാരന്‍, കണ്ണൂര്‍കാരന്‍ ഹവീല്‍ദാര്‍ സി.വി. കൃഷ്ണന്‍ നായര്‍ ,വീട് വെക്കാന്‍ ആര്‍മി ക്വാട്ടയില്‍
അനുവദിച്ചു കിട്ടിയ 2.60 ഏക്കര്‍ സ്ഥലത്തിനു വേണ്ടി നടത്തിയ പോരാട്ടം ഇന്നും തുടരുന്നത് കണ്ണീര്‍ നനവില്‍ വായിച്ചു..
1972 ല്‍ പട്ടയം ലഭിച്ച ഭൂമി
ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും
ദേശത്തിനുവേണ്ടി പോരാടിയ വയോവൃദ്ധന്‍ സൈനികന് ലഭിച്ചില്ല.
2014 ല്‍ ഫയലുകള്‍ പോലും പഠിക്കാതെ
ധിക്കാരിയായ ഡെപ്യൂട്ടി കലക്ടര്‍ ആ പാവം മനുഷ്യനെ ഓഫീസ് വരാന്തയില്‍ നിര്‍ത്തി കഷ്ടപ്പെടുത്തി.
2015 February ല്‍ റെവന്യൂമന്ത്രി അടൂര്‍ പ്രകാശ്‌ കാസര്‍ഗോഡ്‌ നടത്തിയ അദാലത്തില്‍
2.60 ഏക്കര്‍ സ്ഥലത്തിനു പകരം 50 cent തരാമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്രേ !
അതും കിട്ടിയില്ല.
ഉന്നതന്മാരുടെ ബന്ധുവായിരുന്നെങ്കില്‍ 1972 ല്‍ തന്നെ സ്ഥലം കിട്ടുമായിരുന്നു.
ദേവസ്വം ഭൂമി പിടിച്ചടക്കി കണ്ട അണ്ടനും അടകോടനും കൊടുത്ത
സര്‍ക്കാരിന് രാജ്യം കാത്ത സൈനികന് ഒരു നുള്ള് മണ്ണ് നല്കാനില്ല.
അതാണ്‌,
കേരളം ഇക്കാലം വരെ ഭരിച്ച സര്‍ക്കാരുകളുടെ രാജ്യസ്നേഹ ഗ്രാഫ്!
യെമെന്‍ യുദ്ധത്തില്‍ പങ്കെടുത്ത് ജീവന്‍ ബലിയര്‍പ്പിച്ച
യു എ ഇ സൈനികര്‍ക്ക് ആദരാഞ്ജലികള്‍.

No comments:

Post a Comment