Wednesday, 9 September 2015

ഒറ്റപ്പെട്ട ,ധീരശബ്ദം!

സാഹിത്യലോകത്തു നിന്ന് ഒറ്റപ്പെട്ട ,ധീരശബ്ദം!
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരാന്‍,
സമാധാന സഫലചര്‍ച്ചകള്‍ക്ക് എഴുത്തുകാരന്‍ എം.മുകുന്ദനൊപ്പം വേദി പങ്കിടാന്‍ തയാറാണ്.
എത്രയും പ്രിയപ്പെട്ട ബന്ധുക്കളെ,സ്വന്തക്കാരെ എന്നന്നേക്കുമായി നഷ്ടപ്പെട്ട
അമ്മമാരുടെ,സഹോദരിമാരുടെ, മക്കളുടെ. ആര്‍ത്തലച്ച നിലവിളികള്‍,കണ്ണീര്‍ 
ചുറ്റും ആര്‍ത്തിരമ്പും വേദനയുടെ കടല്‍.
രാഷ്ട്രീയക്കാരില്‍ നിന്ന് സ്ഥാനമാനങ്ങള്‍ മോഹിക്കുന്ന സാംസ്കാരിക നായകര്‍ കൊലപാതകങ്ങള്‍ കണ്ട് നിശ്ശബ്ദരാകുന്നു.
മാത്രമോ?
ഗോവിന്ദച്ചാമിയ്ക്ക് വരെ കൊലക്കയര്‍ കൊടുക്കരുതെന്ന് ,വാദിക്കുന്നു.
2015 August 7ന് കോണ്ഗ്രസ് എ-ഐ ഗ്രൂപ്പ് വഴക്കില്‍ തൃശ്ശൂരില്‍ ഒരാള്‍,
August 28 തിരുവോണത്തിന് ഒരുസിപിഎം,
മറ്റൊരാള്‍ ബിജെപി.
ഇതെവിടെ ചെന്ന് അവസാനിക്കും?
ആരെയാണ് ചെന്നു കണ്ട് അക്രമ രാഷ്ട്രീയത്തില്‍നിന്ന് പിന്തിരിയാന്‍ അപേക്ഷിക്കേണ്ടത്?
അണികളെയൊ?
രാഷ്ട്രീയ നേതാക്കളെയൊ?
കേരളത്തില്‍,മൂന്നു തരത്തിലാണ് രാഷ്ട്രീയ കൊലകള്‍ അരങ്ങേറുന്നത്.
1.നേതാക്കള്‍ മുന്‍കൈയെടുത്ത് നടത്തുന്നത്
2.അണികള്‍ പക,മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ നേതാക്കളില്‍നിന്ന് സമ്മതം വാങ്ങി ചെയ്യുന്നത്.
3.സന്ദര്‍ഭവശാല്‍ സംഭവിക്കുന്നത്.
കണ്ണൂരില്‍ സിപിഎം ന്‍റെ കൊടി കാണാതെ പോയതില്‍ തുടങ്ങിയ ,വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കേള്‍ക്കുന്നു.
അതല്ല,ഒരു സിപിഎം കാരന്‍ ബന്ധുവുമായി സ്കൂട്ടറില്‍ പോകുമ്പോള്‍,ബിജെപിക്കാരന്‍ കളിയാക്കിയത്രേ.
കണ്ണൂരില്‍ പ്രതിക്കൂട്ടില്‍ ബിജെപി..
തൃശ്ശൂരില്‍ പ്രതി സിപിഎം.
എത്രക്കാലമായി പകരത്തിനു പകരം കൊണ്ടും,കൊടുത്തും,
ചാവേറുകളാകുന്നത്?
കൊടി പോയെങ്കില്‍ ,അന്വേഷിക്കണം.
മുന്‍പ്,കോഴിക്കോട് ചെങ്കൊടി നശിപ്പിക്കപ്പെട്ടപ്പോള്‍,പാതിരായ്ക്ക്‌ കാത്തിരുന്ന്,അതിനു കാരണക്കാരായ മദ്രസ കുട്ടികളെ കണ്ടെത്തിയില്ലേ?
പിന്നെ,സിപിഎം കാരന്‍ ആരെ വേണമെങ്കിലും ,വാഹനത്തില്‍ കൊണ്ടുപോകട്ടെ.
ബദ്ധ ശത്രുക്കള്‍ എന്തിനു പരസ്പരം മിണ്ടാന്‍, വഴക്കിനു പോകുന്നു.
ഏതായാലും, രണ്ടു മനുഷ്യജീവന്‍ പോയി കിട്ടിയപ്പോള്‍ സമാധാനമായല്ലോ.?
വീടുകള്‍ ,വീട്ടുപകരണങ്ങള്‍ തല്ലി തകര്‍ത്തപ്പോഴും ,പോലീസ് നിഷ്ക്രിയം?
കുറെയെണ്ണം,ചത്താല്‍ സര്‍ക്കാരിനെന്ത്നഷ്ടം?
കോന്നി പെണ്‍കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി കൊടുത്തപ്പോള്‍,
നിസ്സാരമായി ചിരിച്ചു തള്ളിയ പോലീസില്‍നിന്ന് ,ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാമോ?
കണ്ണൂര്‍,,കാസര്‍ഗോഡ്‌,തൃശ്ശൂരില്‍ എത്രയുംവേഗം സമാധാനമുണ്ടാകാന്‍, പ്രാര്‍ത്ഥന.

No comments:

Post a Comment