Wednesday, 9 September 2015

അഭിനന്ദനങ്ങള്‍.?

മനോരമ ചാനല്‍ investigation team ന് അഭിനന്ദനങ്ങള്‍.
ഇന്ത്യന്‍ സമ്പദ്ഘടനയെ അട്ടിമറിച്ചു കൊണ്ട്,
കള്ളനോട്ടുകള്‍ ദേശമാകെ വ്യാപിപ്പിച്ച് രാഷ്ട്രത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നവരുടെ ഉള്ളുകള്ളികള്‍ ,പൊതുജനങ്ങളിലെത്തിച്ചത്,
തികച്ചും ശ്ലാഘനീയം.
2014-15ല്‍ ഇന്ത്യയില്‍ നിന്ന് പിടിച്ചെടുത്തത് വെറും 3 കോടി വ്യാജ നോട്ടുകള്‍!.
ഇതിനെക്കാള്‍,എത്രയോ പതിന്മടങ്ങ്‌ വ്യാജന്‍ അനേകം കൈകളിലൂടെ പല വഴിയിലെത്തുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി
'കേരളത്തില്‍ നിന്ന് പിടിച്ചെടുത്ത കള്ളനോട്ട് കച്ചവടക്കാരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു?
എല്ലാരാഷ്ട്ര വിരുദ്ധ കേസുകളും മായ്ക്കാന്‍ ആരാണ് കൂട്ടുനില്ക്കുന്നത്?
പാകിസ്ഥാന്‍,ദുബൈ ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കള്ളനോട്ടുകള്‍ ഒഴുകുന്നതെന്ന സത്യം ഉള്‍ക്കൊണ്ടു തന്നെ,
മനോരമ അന്വേഷണാത്മക ടീമിനോട് മുസ്ലിം നാമധാരിയായ കള്ളനോട്ടു വ്യാപാരി പറഞ്ഞ കാര്യം കൂടി ബന്ധപ്പെട്ടവര്‍ അറിയുന്നത് നല്ലത്.
കേരളത്തില്‍ തന്നെ കള്ളനോട്ട് സ്തുതി അര്‍ഹിക്കും വിധം അച്ചടിച്ച്‌ ,റെക്കോര്‍ഡ് വ്യാപാരം നടത്തുന്നുണ്ടത്രെ.'
കേരളത്തില്‍ തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പില്‍
കൊലയാളികള്‍,സ്ത്രീ പീഡകര്‍,കള്ളനോട്ട് വിതരണക്കാര്‍ തുടങ്ങിയ മാന്യന്മാരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നാലും ,ജനം വോട്ടുകള്‍ നല്‍കും.
കാരണം,
പ്രതികരണശേഷി നഷ്ടപ്പെട്ടവരായി കേരളീയര്‍ എന്നേ മാറിക്കഴിഞ്ഞു.!.

No comments:

Post a Comment