Wednesday, 9 September 2015

മതേതരത്വത്തിന്‍റെ ഉത്തമ മാതൃക?

കേരളത്തില്‍ ജനാധിപത്യമതേതരത്വത്തിന്‍റെ ഉത്തമ മാതൃക?
1.ബിജെപിയുടെ മുന്നേറ്റം താത്കാലിക പ്രതിഭാസം- മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി.
2.ബിജെപിയുടെ വളര്‍ച്ച തടയും-ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല
3 കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കും-ഇടതുപക്ഷം.
4ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ മതേതര വര്‍ഗ്ഗീയത തൊട്ടു തീണ്ടാത്ത ,രാജ്യസ്നേഹത്തിന്റെ മികച്ച മാതൃക മുസ്ലിംലീഗും പ്രസ്താവിക്കുന്നു
'ബിജെപിയാണ്‌ മുഖ്യ ശത്രു.'
അങ്ങനെ ,
ഇന്ത്യ ,2014 May loksabha തിരഞ്ഞെടുപ്പില്‍ ബിജെപി -ശിവസേന സഖ്യം ഭരിക്കണമെന്ന് ഇന്ത്യക്കാര്‍ തീരുമാനിച്ചത്
ഇത്തരത്തിലുള്ള
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംയുക്ത സൌഹാര്‍ദ്ദ കൂട്ടായ്മ കൊണ്ടു കൂടിയാണ്.

'അരുവിക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ( 9%)
എല്‍ ഡി എഫ് (7%) വോട്ടുകള്‍ കുറഞ്ഞിട്ടും,
അഴിമതിക്കും അഹങ്കാരത്തിനും,വെല്ലുവിളിക്കും
 അല്പ്പം പോലും കുറവ് വന്നില്ല.
സരിതയും,ബാറും,കണ്‍സ്യൂമര്‍ഫെഡ് ,ടാര്‍ കട്ടുകടത്തല്‍ എല്ലാ വിധ അഴിമതികളും തെളിവില്ലാതെ പോയി.
ഒടുവില്‍,
കേരള ധനകാര്യമന്ത്രി കെ.എം.മാണിയുടെ
കറകളഞ്ഞ നിയമസഭാ സാമാജികന്റെ ദീര്‍ഘകാല സേവന അനുഭവ പുസ്തക പ്രകാശനത്തിന് വരുന്നത്
കേന്ദ്ര ധനമന്ത്രി സാക്ഷാല്‍ അരുണ്‍ ജയ്‌റ്റിലി എന്നും കേട്ടു.
രാഷ്ട്രീയക്കാര്‍ ,ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്, വോട്ടുകള്‍ ലഭിക്കാന്‍
പരസ്പരം ചെളി വാരിയെറിയുന്നത്‌ ഇനിയെങ്കിലും നിര്‍ത്തണമെന്ന് മന്ത്രി അരുണ്‍ ജയ്റ്റ്ലി കോണ്ഗ്രസ്സ് നേതൃത്വത്തോട്പറയുക .
കേന്ദ്രത്തെ ജനത്തിന് ഗുണകരമായതൊന്നും ജിഎസ് ടി ബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ എതിര്‍ക്കുന്നത് കോണ്ഗ്രസ്!

No comments:

Post a Comment