Wednesday 9 September 2015

കുറ്റം ചാര്‍ത്തണം?

ആരുടെ പേരില്‍ കുറ്റം ചാര്‍ത്തണം?
Loksabha election( 2014 May ) ന് തൊട്ടു മുന്‍പും ശേഷവും ഏറ്റവുമധികം തവണ മീഡിയ.നവമാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് താഴെയുള്ളത് .
എന്നിട്ടെന്തു സംഭവിച്ചു?
കേന്ദ്ര ബിജെപി സര്‍ക്കാരിന്
കോണ്ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ രാജ്യസഭ-ലോകസഭയില്‍ പോര്‍വിളികള്‍ നടത്തി പാര്‍ലമെന്റ് ഒരുദിവസം പോലും ,നടത്തിക്കൊണ്ടുപോകാനനുവദിക്കാതെ,
ജനത്തിനു ഏറ്റവും ആവശ്യമായ
ചരക്കു ഗതാഗത ബില്‍, കര്‍ഷക താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ ഭൂമി ഏറ്റെടുക്കല്‍ നിയമം നടത്താന്‍ സഹായിക്കണമെന്ന അപേക്ഷപോലും പുല്ലു പോലെ തള്ളിക്കളഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെ സുപ്രധാന
ബില്ലുകള്‍ പാസാക്കാനനുവദിക്കാതെ പിന്തിരിയേണ്ടി വന്നിട്ടും ,
എന്തുകൊണ്ട് ?,നെഹ്‌റു കുടുംബത്തിന്‍റെ സ്വത്തിനെപ്പറ്റി പേരിനെങ്കിലും അന്വേഷണം നടത്താന്‍ തയാറാവുന്നില്ല ?
ഇന്ത്യക്കാരുടെ ആശങ്കകള്‍ ആര് പരിഹരിക്കും?
സ്വിസ്സ് ബാങ്ക് കള്ളപ്പണം പത്തു ശതമാനം കുറഞ്ഞെന്നത് കേന്ദ്രസര്‍ക്കാരിന് ലഭിച്ച താല്‍ക്കാലിക ആശ്വാസം.!
2015 September 2nu സുപ്രീംകോടതി ,
കേന്ദ്ര സര്‍ക്കാരിനോട് കള്ളപ്പണത്തിന്‍റെ കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി വായിച്ചു.
കോണ്ഗ്രസ് പലവട്ടം കേന്ദ്രസര്‍ക്കാരിനെ,
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേര്‍ എടുത്തു പറഞ്ഞുകൊണ്ട് കള്ളപ്പണം എവിടെയെന്ന് ചോദിച്ചു പരിഹസിച്ചത്‌ ഓര്‍മ്മ വരുന്നു.
എന്നിട്ടും,
നെഹ്‌റു കുടുംബത്തിന്റെ അനധികൃത സ്വത്ത് അന്വേഷിക്കാന്‍ പോലും ,കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങാത്തത് ഖേദകരം!.

No comments:

Post a Comment