Friday, 25 December 2015

ഗുരുനാഥയും,ശിഷ്യരും?


കേരളം ഭരിച്ച ഇരുമുന്നണികളും ?
ജാതിമതാടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക വഴി,
ന്യൂനപക്ഷ മതപ്രീണനം നടത്തുന്നുവെന്ന്
നിരവധി തെളിവുകള്‍ വെച്ച് പലവട്ടം ഈ പേജില്‍ എഴുതിയിരുന്നു.
അങ്ങനെ,കൊടുക്കുന്നവ,
അവര്‍ണ്ണ-സവര്‍ണ്ണ ജാതിമതഭേദമന്യെ അര്‍ഹര്‍ക്ക് നല്‍കണമെന്ന്
എഴുതി..
എന്നും,തുല്യ നീതിഎല്ലാവര്‍ക്കും ലഭിക്കണമെന്ന്‍ നല്ല ചിന്തയാണ്.
അതിനു,
യൂണിയന്‍ സിവില്‍ കോഡിന്‍റെ ആവശ്യമില്ല.
മാത്രമല്ല,
ക്ഷേത്ര സ്വത്ത്,കാണിക്ക തുടങ്ങിയ കാര്യങ്ങളില്‍ എഴുതുന്നത്,
കാര്യങ്ങളുടെ നിജാവസ്ഥ കുറെയെങ്കിലും മനസ്സിലാക്കിയത് കൊണ്ടാണ്.
ഇന്നുവരെ,
ഈ പേജില്‍,ആരുടെയും സഹായമില്ലാതെ, തന്നെ നിഗമനങ്ങള്‍,
ചരിത്ര പശ്ചാത്തലം
ഇവയുടെയൊക്കെ പിന്‍ബലത്തിലാണ് എഴുതുന്നത്‌.
ഇതെഴുതാനുള്ള കാരണം,
30 years അദ്ധ്യാപികയായി,
കുറച്ചു മാസം പ്രധാനാദ്ധ്യാപികയായ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്പത്ത് മക്കളെപ്പോലെ സ്നേഹിക്കുന്ന എന്‍റെ ശിഷ്യരാണ്.
അവരെ എന്നും സ്നേഹിക്കുന്നു.
വിശ്വസിക്കുന്നു..
ഞാന്‍,
ബിജെപിയോ,ആര്‍ എസ്എസ്സോ എന്ന് ആരും നോക്കേണ്ട കാര്യമില്ല.
കാരണം,
ഇന്ത്യ,ജനാധിപത്യ രാഷ്ട്രമാണ്.
ആര്‍ക്കും,ഏത് പാര്‍ട്ടിയിലും വിശ്വസിക്കാം.
പിന്നെ,
രാഷ്ട്രത്തെ,
അസ്സല്‍ ജനാധിപത്യ,മതേതരത്വ,വികസന പാതയിലെക്ക് കൊണ്ടുവരാന്‍,
തെറ്റുകള്‍ തിരുത്തി രാജ്യത്തെ സംരക്ഷിക്കാന്‍
കേന്ദ്ര ബിജെപി മോഡി സര്‍ക്കാരിനും,
രാഷ്ട്രത്തെ സ്വയം സേവിക്കുന്നവര്‍ക്കും കഴിയും എന്ന് 
ഇപ്പോഴും വിശ്വസിക്കുന്നു.
ബിജെപി-ആര്‍ എസ്എസി ന്റെ പിഴവുകള്‍
(കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട്കൊണ്ട് തന്നെ )
എണ്ണിയെണ്ണി ഇവിടെ എഴുതിയിട്ടുണ്ട്.
നിഷ്പക്ഷതയില്ലെന്ന്,കുറ്റപ്പെടുത്താം.
എന്‍റെ വഴി, എനിക്ക്.
നിങ്ങള്‍ക്ക്,നിങ്ങളുടെതും.
ഈ പേജില്‍ മുന്‍കൂട്ടി എഴുതിയ 99% കാര്യങ്ങള്‍ ,
പിന്നീട്,
ശരിയായി വന്നെന്ന് നിഷേധിക്കാന്‍ ആവില്ലല്ലോ ?
അതുമതി.
ആശംസകള്‍.
11 comments




No comments:

Post a Comment