Friday, 25 December 2015

സോളാര്‍ വീണ്ടും.!

കേരളം, ദുര്‍ഗന്ധപൂരിതം?
10-12-2015?
സോളാര്‍ കമ്മീഷന്‍ തീരുമാനം, സ്തുത്യര്‍ഹം!
കമ്മീഷന്‍ അഭിഭാഷകന്‍ ഹരികുമാര്‍ അടക്കം
മൂന്ന് കമ്മീഷന്‍ അംഗങ്ങള്‍
രണ്ട് പോലീസുകാര്‍
ബിജുരാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍-ആകെ ആറംഗ സംഘം- ശുചീന്ദ്രത്തിലേക്ക്?
KLO 1BP 420 സൈലോ വാഹനത്തില്‍ യാത്ര!.
കൊള്ളാം!
ഏതായാലും,
സോളാര്‍ കമ്മീഷന്‍ ,
ബിജുവിനൊപ്പം,
ചാനല്‍-പത്രക്കാരെയെല്ലാം ഒപ്പം പോകാന്‍ അനുവദിച്ചതില്‍,
അഭിനന്ദനം അര്‍ഹിക്കുന്നു.
തമിഴ്‌നാട്‌ പോലീസ് അവരെ തടയാന്‍ കണക്കില്ല.?
കാരണം,
സോണിയ കോണ്ഗ്രസ്സുമായി,
ജയലളിത മാഡത്തിന് ബന്ധമില്ല.
പിന്നെ,
,എത്രയോ വര്‍ഷങ്ങളായി,
കേരളത്തില്‍
ഭരണത്തിലിരിക്കുന്ന ചില
രാഷ്ട്രീയക്കാര്‍ ധനം,സ്ത്രീ സുഖത്തിന് മാത്രം ജീവിതം ഉഴിഞ്ഞു വെച്ചത്,നിന്ദ്യം.!
കേരളത്തില്‍ മാത്രം .
മന്ത്രിമാരും,ഉന്നതരും
കള്ളക്കടത്ത്,തീവ്രവാദം,ബിസിനസ്സ് ബന്ധങ്ങളില്‍ വളരുന്ന ലൈംഗികതയില്‍ കുടുങ്ങിയാല്‍ ,ശിക്ഷ ലഭിക്കില്ല.
അത്രമാത്രം,
ശക്തമാണ് തെളിവുകള്‍ നശിപ്പിക്കല്‍.
പ്രതികളെ സ്വാധീനിച്ചു മൊഴി മാറ്റല്‍!
മന്ത്രി നീല ലോഹിതദാസ് നാടാര്‍,
ഉന്നതപദവിയിലിരുന്ന
നളിനിനെറ്റോ,പ്രകൃതി ശ്രീവാസ്തവ
അത്രയും ശക്തമായി മൊഴി നല്‍കിയതുകൊണ്ടാണ് ,ഒരുദിവസമെങ്കിലും ശിക്ഷിക്കപ്പെട്ടത്‌?
ഐസ്ക്രീം കേസില്‍
പോലീസ് കസ്റ്റഡിയില്‍ വെച്ച് ശ്രീദേവിയില്‍ നിന്ന്
മന്ത്രിമാരും ,
ഉന്നതരും ഉള്‍പ്പെട്ട ഡയറിയിലെ പേജുകള്‍ ഒരു ശ്രീനിവാസന്‍ ?എസ് ഐ കീറിക്കളഞ്ഞു!
അയാള്‍ക്ക്‌, പിന്നീട് വലിയ പദവി കിട്ടിയെന്നു കേട്ടു.
സരിതയുടെ മൊഴികേട്ട് ഞെട്ടി
എഴുതിയെടുക്കാത്ത,
രാജു മജിസ്ട്രേറ്റിന് പ്രമോഷന്‍ നല്‍കിയത്പോലെ.!
(ഹോ...എന്തൊരു അധികാര ദുര്‍വിനിയോഗം!)
ഐസ്ക്രീം കേസില്‍
മൂന്ന് കോടി രൂപ,സുപ്രീംകോടതി ജഡ്ജിക്ക് കൈമാറിയെന്ന് അങ്ങാടിപ്പാട്ട്!,
അങ്ങനെ
, കേസില്‍നിന്ന് മന്ത്രി രക്ഷപ്പെട്ടെന്നാണ് കേള്‍വി.!
ജസ്റ്റിസ് ശിവരാജന്‍ ,ബിജുരാധാകൃഷ്ണനുമായി നടത്തിയചര്‍ച്ച,
മുഖ്യമന്ത്രിയും,
പരിവാരങ്ങളും പെട്ടെന്ന് ഡല്‍ഹിയില്‍ പോയത്?
ഇവയൊക്കെ
സംശയാസ്പദമായ ,കാര്യങ്ങള്‍.!
മുന്‍പ്,സുപ്രീംകോടതിയില്‍,
ഐസ്ക്രീം കേസ് വരുമ്പോള്‍,
മന്ത്രി കുഞ്ഞാലിക്കുട്ടിയും സംഘവും -വലതു-ഇടതുപക്ഷ നേതാക്കളും തലസ്ഥാനത്ത് പോയത് ഓര്‍മ്മ വരുന്നു.
എന്തായാലും,
കോണ്ഗ്രസ് നേതാക്കള്‍ ആരും തന്നെ
സോളാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് ,ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കഷ്ടം !
കേരളീയര്‍ എന്നും കുടിവെള്ളം,പാര്‍പ്പിടം,നല്ല നിരത്തുകള്‍ക്ക് വേണ്ടി യാചിക്കുന്നു.
ആദിവാസികള്‍,ഭൂമിയ്ക്ക് വേണ്ടി കേഴുന്നു.
അവര്‍,ചികിത്സ കിട്ടാതെ മരിക്കുന്നു.
ആദിവാസികള്‍ ,കുപ്പത്തൊട്ടിയില്‍ നിന്ന് രുചിയുള്ള ആഹാരം ,ചികഞ്ഞ് കഴിക്കുന്നു.
എന്നിട്ടും,
പാര്‍ലമെന്റിന്റെ ഇരുസഭകളിലും
കേരളത്തിലെ കോണ്ഗ്രസ് -ഇടതുപക്ഷ- നേതാക്കള്‍ ഒട്ടും ലജ്ജയില്ലാതെ സ്തംഭിപ്പിക്കുന്നു.
കോണ്ഗ്രസ്-പ്രതിപക്ഷം
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഹിറ്റ്ലര്‍,ചോര കുടിയന്‍ എന്നൊക്കെ വിളിക്കട്ടെ!
പക്ഷെ,
കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി കേരളത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു?
ബീഫ്,
Kiss of love,ഉത്തര്‍പ്രദേശിലെ ദാദ്രി,
കര്‍ണ്ണാടകയിലെ എഴുത്തുകാരുടെ കൊല,,അവാര്‍ഡ് തിരികെ കൊടുക്കല്‍,...
അസഹിഷ്ണുത ഇവയെല്ലാംകേരളത്തെ പിടിച്ചു കുലുക്കി ?
കൂട്ടത്തില്‍ എഴുതട്ടെ?
കേന്ദ്ര മോഡിസര്‍ക്കാരിലെ ചില നേതാക്കളില്‍ നിന്നും ,വിവാദ പ്രസ്താവനകള്‍ വന്നതും, കോളിളക്കമുണ്ടാക്കി.
ഒരു കാര്യം വ്യക്തം?
ഇന്ത്യയില്‍, പുറത്തും എവിടെ എന്ത് നടന്നാലും,
അവ ഗോവധമോ,
കൊല,
കൊള്ള,പാലസ്തീന്‍..എന്തുമാകട്ടെ അതിന്റെ പേരില്‍
തിളച്ചു മറിയുന്നത് കേരളം.!
ഹോ..എന്തൊരു കാപട്യം!
ഒരു വ്യതാസം മാത്രം?
ശത്രുക്കള്‍,
രാജ്യം കാക്കുന്ന സൈനികരുടെ തല കൊണ്ടു പോയാലും,
കൊന്നാലും,
നഖം പിഴുതെടുത്താലും,കഴുത്തില്‍ ,
നക്സലുകള്‍ പോലീസുകാരുടെ
വയറ്റില്‍ തോട്ട പൊട്ടിച്ചാലും
വിഷമം പോകട്ടെ.
ഒരനക്കവുമില്ല,
തീര്‍ച്ചയായും,
സിഡി ഉണ്ടെങ്കിലും,ഇല്ലെങ്കിലും
സോളാര്‍ കേസില്‍ കോടികളുടെ അഴിമതിയും,
മന്ത്രിമാരുടെ,ഉന്നതരുടെ
ലൈംഗിക-അനാശാസ്യ ബന്ധങ്ങളും സംഭവിച്ചിട്ടുണ്ട്
അവ,
പുറത്ത് കൊണ്ട് വന്ന്,
കുറ്റവാളികള്‍
എത്ര വലിയവരായാലും ശിക്ഷിക്കപ്പെടുമോ ?
എന്ന് മാത്രമാണ്
,ജനങ്ങളുടെ ചോദ്യം? സംശയവും?
ഫയല്‍ ചിത്രം ,താഴെ!.
11 comments

No comments:

Post a Comment