Wednesday, 23 December 2015

ഹാ..ഹാ..രസകരം!

ഹാ..ഹാ..രസകരം!
പത്രക്കാരെ,ചാനലുകാരെ,പൊതുജനങ്ങളെ ,ഓടിക്കോ?
വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരെ,സൂക്ഷിച്ചോ?...
താഴോട്ട് നോക്കുക!
വര്‍ഗ്ഗീയവാദി ഹിറ്റ്ലറും,
കൂട്ടരും കൂടി ചിന്തിക്കുന്നു ?
(പ്രധാനമന്ത്രി, ക്ഷമിക്കുക)

കര്‍ട്ടന് പിന്നില്‍,ലക്ഷം ,ലക്ഷം കാവി വസ്ത്രങ്ങള്‍!
പഞ്ച പാവങ്ങളായ,
''കള്ളവും ചതിയും എള്ളോള മില്ലാത്ത,
മാനുഷരെല്ലാരും ഒന്നുപോലെയെന്ന്''
കരുതുന്ന
ഈ നിമിഷംവരെ,
ആരെയും ഒന്ന് സ്പര്‍ശിച്ചു പോലും നോവിക്കാത്ത നിഷ്കളങ്കരായ കേരളീയരെ
കുരിശ്, ചന്ദനം,തട്ടം, +.ഇതിലൊന്നും പെടാത്തവരെയും
ഇതാ..
കാവി പുതപ്പിക്കുന്നു!
പലായനം!
അല്ലെങ്കില്‍,ബലംപ്രയോഗിച്ച് ആ കര്‍മ്മം സംഭവിക്കും!.
വേഗം,രക്ഷപ്പെടു..
ഒപ്പം,
അടൂരില്‍,
ദളിത്പെണ്‍കുട്ടികളെ കെട്ടിയിട്ട്‌ പീഡിപ്പിച്ച കുഞ്ഞനെ കൂടി കൊണ്ടു പോകു..
പാര്‍ലമെന്റ്,തടസ്സപ്പെടുത്താന്‍!
പീഡനത്തിലെ,ഒരു വിദ്യാര്‍ത്ഥിനി നാല് മാസം ......എന്നും കേട്ടു!
വാര്‍ത്ത,ശരിയാകരുതെന്ന് പ്രാര്‍ത്ഥന.
രക്ഷിതാക്കളുടെ ,കഷ്ടകാലം!
അല്ലാതെന്ത്,എഴുതാന്‍!

No comments:

Post a Comment