Saturday 26 December 2015

ഭാരത്‌ ധര്‍മ്മ ജനസേനയ്ക്ക് അഭിനന്ദനങ്ങള്‍!



ഭാരത്‌ ധര്‍മ്മ ജനസേനയ്ക്ക് അഭിനന്ദനങ്ങള്‍!
നല്ല നാമം തന്നെ.
വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച
BDJS രാഷ്ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യങ്ങള്‍
പൂര്‍ത്തീകരിക്കാന്‍ ഒട്ടേറെ കടമ്പകള്‍ മറി കടക്കേണ്ടതുണ്ട്.
ആദ്യമായി,
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും
അനുസൃതമായി നീങ്ങാന്‍ തീര്‍ച്ചയായും
നിയമം,
വിദ്യാഭ്യാസം,
രാഷ്ട്രീയം,ശാസ്ത്രം, ചരിത്രം,
വിവര-സാങ്കേതികവിഷയങ്ങളില്‍ജ്ഞാനമുള്ള വിദഗ്ദ്ധരുടെ പാനല്‍ ആവശ്യമെന്ന് തോന്നുന്നു.
കഴിഞ്ഞ ദിവസം,
ശ്രീ വെള്ളാപ്പള്ളി നടേശന്‍ BDJSലേക്ക്,
ഇരുമുന്നണികളെ ,ക്ഷണിച്ചതും,
അവരിലെ,
പ്രധാനികള്‍ പരമ പുച്ഛത്തോടെ BDJS
ആര്‍ എസ്എസ് നിയന്ത്രിത പാര്‍ട്ടിയെന്നും,
മുന്‍പ് ,
വെള്ളാപ്പള്ളി രൂപീകരിച്ച ആര്‍ എസ്പിയെപ്പോലെ
ഇതും ക്ലച്ച് പിടിക്കില്ലെന്നും, .
കേരളം,
BDJS ഭരിക്കുമെന്നത്.മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്നും കളിയാക്കി.തള്ളിപ്പറഞ്ഞു.
കഷ്ടം!
വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍
'വടികൊടുത്ത് അടിവാങ്ങിയെന്നേ'
ആരും പറയു.
തിരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികം.
ആത്മാഭിമാനം പണയം വെയ്ക്കുന്ന ഒരു ഒത്തുതീര്‍പ്പിനും
BDJS തയാറാകരുതെന്ന് അപേക്ഷ.
മാത്രമല്ല,
BDJS ലേക്ക്
ഇനിയും എത്രയോ വലുതും ചെറുതുമായ സാമുദായിക സംഘടനകള്‍ വരാനുണ്ട്.
അക്കാര്യത്തില്‍,BDJS ന്
മഞ്ചേരി ഭാസ്കര പിള്ള,
പെരുമറ്റം രാധാകൃഷ്ണന്‍ തുടങ്ങിയ നെറിയുള്ള നേതാക്കളുടെ സഹായങ്ങള്‍ ലഭിക്കും.
അവയെ കൂടി യോജിപ്പിക്കാന്‍
ശ്രമങ്ങള്‍ തുടരുക.
ലക്ഷ്യപ്രാപ്തിയിലെത്തുക.
ബിജെപി യാകട്ടെ,
എന്‍ഡിഎ,
യുഡിഎഫ്-എല്ഡിഎഫ് മാതൃകയില്‍ -
എ.വി.താമരാക്ഷന്‍,
കെ.എം.രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ചെറുതെങ്കിലും,
മികച്ച പ്രവര്‍ത്തന മികവുള്ള പാര്‍ട്ടികളെക്കൂടി ഒപ്പം നിര്‍ത്തി പ്രവര്‍ത്തനം തുടങ്ങുക.
BDJS ഐക്യം തകര്‍ക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ചു നില്‍ക്കുന്ന ശത്രുക്കളെ,
കണ്ടറിഞ്ഞു നീങ്ങാത്ത പക്ഷം,എന്താകും അനന്തര ഫലം എന്നറിയാമല്ലോ?.
കേരളം ഭരിച്ച ഇരുമുന്നണികളും ,
ഇക്കാലം വരെ
അര്‍ഹരായ പാവങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഒരുപോലെയല്ല നല്‍കിയതെന്ന്,
ജാതിമതാടിസ്ഥാനത്തിലെന്ന് കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം.
ജനാധിപത്യ സമൂഹത്തെ അവഹേളിക്കുന്ന ഇത്തരം നീചകൃത്യങ്ങള്‍ക്കെതിരെ,പോരാടി
സാമൂഹിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍
BDJS പ്രതിജ്ഞാബദ്ധമാവുക.
(തികച്ചും ,വ്യക്തിപരമായ അഭിപ്രായത്തിന്,അതിന്റെതായ മൂല്യം നല്‍കുക.ക്ഷമിക്കുക)
ആശംസകള്‍

No comments:

Post a Comment