Tuesday 29 December 2015

നിയമങ്ങള്‍ സംരക്ഷിക്കപ്പെടണം.!

കേരള വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു?
കേരളത്തില്‍,
സര്‍ക്കാര്‍ -സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന
ഏറ്റവും വലിയ പ്രശ്നം
അച്ചടക്കരാഹിത്യം!
മഹാരാജാസ് അടക്കം
കോളജ് ക്യാമ്പസ്സുകളില്‍ അക്രമം നടക്കുന്നു?,
പഠന നിലവാരം കീഴോട്ട് പോകുന്നതെന്ത് കൊണ്ട്?
മനോരമ ചാനലില്‍,
'രാഹുല്‍ പശുപാലന്‍ മെയ്ഡ് 'പയ്യന്‍ ,
പെണ്‍-ആണ്‍കുട്ടികള്‍
ചേര്‍ന്നിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് വാദിച്ച്
ഷൈന്‍ ചെയ്യുന്നു!.
അല്ലാ,
മിക്സഡ്‌ കോളേജില്‍ പഠിച്ച ശേഷം,
സങ്കര വിദ്യാലയങ്ങളില്‍ മാത്രം പഠിപ്പിച്ചു ശീലമുള്ള അദ്ധ്യാപികയെന്ന നിലയ്ക്ക് ചോദിക്കട്ടെ?
യുവതലമുറ
ഗുരുനാഥന്മാരില്‍ നിന്ന് കിട്ടാവുന്നത്ര വിദ്യ സ്വാംശീകരിച്ച്,
പഠന-മനന-ഗവേഷണങ്ങള്‍,ചര്‍ച്ചകള്‍ കൊണ്ട് ക്ലാസ് മുറികള്‍
സമ്പന്നമാക്കുകയോ?
അതോ,?
ക്ലാസ് സമയത്ത്, സാറന്മാരുടെ ശ്രദ്ധ വഴിതിരിച്ചു വിട്ട്,
ശാന്തമായ പഠനാന്തരീക്ഷം,ബഹളമയം,
കോലാഹലപ്പെടുത്താന്‍ മാത്രം,
ലിംഗ വിവേചനമില്ലെന്ന്
നാട്ടുകാരെ ബോദ്ധ്യപ്പെടുത്താന്‍
, കുസൃതികള്‍ക്കും,
സംസാരത്തിന് ഇടം നല്‍കുന്നതോ
ഏതാണ്,വേണ്ടതെന്ന് ചിന്തിക്കു.
കേരളത്തിലെ
ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി-കോളേജ്- ,മിക്സഡ്‌ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ യഥാര്‍ത്ഥത്തില്‍ അതിസ്വാതന്ത്ര്യം അനുഭവിക്കുന്നില്ലേ?
കോളേജ്- സര്‍വ്വകലാശാല കളില്‍
ഒഴിവ് വേളകളില്‍,
വൃക്ഷത്തണലില്‍ മുട്ടിയുരുമ്മിയിരിക്കുന്നത്,
,മടിയില്‍ കിടന്ന് കളിവാക്കുകള്‍ ചൊല്ലി
മുഖങ്ങള്‍ തമ്മിലുരസി സ്നേഹം പകരുന്നത്,,
കൈകോര്‍ത്തുപിടിച്ച്,ഒറ്റക്കുടയില്‍ സഞ്ചരിക്കുന്നത്
ഇടയ്ക്ക്,
തണല്‍ മറവില്‍ പരസ്പരം ചുംബിച്ച്, പ്രേമം ചൊരിയുന്നത്,നേരില്‍ കണ്ടിട്ടുണ്ട്.
അതൊക്കെ,
ക്ലാസ് മുറികളില്‍ ക്ഷണിച്ചു വരുത്തിയാല്‍,
ഉള്ള ജ്ഞാനം കൂടി പോയ്‌ മറയും.?
ഏത് കൊലകൊമ്പന്മാര്‍ക്ക്‌,പോലും,ക്ലാസിനകത്തു കുട്ടികളെ നിയന്ത്രിക്കാനാവില്ല.
ചിന്തിക്കുക.
ആദ്യം,
ഇതിനൊക്കെ
പിന്തുണ നല്‍കുന്നവരുടെ പെണ്മക്കള്‍,എവിടെ വിദ്യ അഭ്യസിച്ചു,
ഇപ്പോള്‍,എവിടെ പഠനം എന്നും കൂടി അന്വേഷിക്കുക?
എനിക്കറിയാവുന്ന
ഉന്നതരുടെ പെണ്മക്കളെല്ലാം തന്നെ,
പഠനം നല്ല ,ഒന്നാന്തരം കോണ്‍വെന്റ്-വനിതാ കോളേജുകളില്‍!
എന്തായാലും,
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ സംരക്ഷിക്കപ്പെടണം.
അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സില്‍,
ഓണാഘോഷം നടത്തിയപ്പോള്‍,
ജീവന്‍ പൊലിഞ്ഞത് അറിയുമല്ലോ.
ഇതിനൊക്കെ ചൂട്ടു പിടിക്കുന്നവര്‍,
ഓര്‍ക്കുക.
തീക്കൊള്ളി കൊണ്ട് തല ചൊറിയണോ എന്ന്!
അറിവ്,കൊടുക്കല്‍-വാങ്ങലുകള്‍ കുറ്റമറ്റ രീതിയില്‍ നടന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍
എന്‍റെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കും.?
ഉറപ്പുണ്ട്.
(വിദ്യാഭ്യാസമന്ത്രിയുടെ ചില വികല നയങ്ങളോട്,വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് തന്നെ, അദ്ദേഹത്തിന്‍റെ നല്ല രീതികള്‍ക്ക്,പൂര്‍ണ്ണ യോജിപ്പ് അറിയിക്കുന്നു.
കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം  തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചോരകുടിയന്‍ ഹിറ്റ്ലര്‍ വിളിയോടെ ആക്ഷേപിച്ചപ്പോള്‍,
ഈ മന്ത്രിയുടെ വായില്‍നിന്ന് ,ഒരപസ്വരം വന്നില്ലെന്ന് കൂടി അറിയിക്കട്ടെ)
ആശംസകള്‍
കെ.എം.രാധ
Vipin SanthRavi NairAnil Kumar and 84 others like this.
16 comments

No comments:

Post a Comment