Wednesday, 23 December 2015

തിരുവചനം?,


എഴുത്തുകാരി കെ.ആര്‍.മീരയുടെ ,തിരുവചനം?,
കേന്ദ്ര സര്‍ക്കാരിന്,
ഭരണകൂട ഭീകരത,
അസഹിഷ്ണുത,
തീവ്ര വര്‍ഗ്ഗീയ നിലപാടുകള്‍ ഇല്ലാത്തത് കൊണ്ടാണ്,
ഇടതുപക്ഷ സഹയാത്രികയായ മീരയ്ക്ക് അവാര്‍ഡ് ലഭിച്ചതെന്ന് തോന്നുന്നു..
മീര പറയുന്നു,
ഭരണകൂട ഭീകരതയെന്ന്!
ഇന്ത്യയില്‍,ഏതെങ്കിലും ഒരു പുഴയില്‍,
ഒരു മീന്‍ ചത്ത് പൊങ്ങിയാല്‍ പോലും,
കേന്ദ്ര ബിജെപി,സര്‍ക്കാരും
പ്രധാനമന്ത്രി നരേന്ദ്രമോഡിയും
ഉത്തരം നല്‍കണമെന്ന് ,
മുന്‍പ് ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത
കപട ജനാധിപത്യ-മതേതര വക്താക്കളുടെ കാപട്യത്തിനെതിരെ പൊരുതണമെന്ന്,
നിഷ്പക്ഷ ചിന്താഗതിക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
യുപി
ദാദ്രി,കര്‍ണ്ണാടക സംഭവങ്ങള്‍ക്ക് മുന്‍പ്,
സുഷ്പിതയെന്ന ബംഗാളി എഴുത്തുകാരി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു.
നടന്‍ ഷാരൂഖ് ഖാന്‍,
ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് കൊട്ടിഘോഷിച്ചു.
,ഇപ്പോള്‍,അങ്ങനെ ,പറഞ്ഞില്ലെന്ന്
സ്വന്തം പടം റിലീസാകും മുന്‍പ്, തിരുത്തുന്നു.!
നടന്‍ ഇന്നസെന്റ് ,ഇത് സംബന്ധിച്ച് ലേഖനം വരെ എഴുതി.
കവി.കെ.സച്ചിദാനന്ദന്‍,
കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാലാവധി തീരാറായപ്പോള്‍,
പദവി രാജി വെച്ചു.
ഉടന്‍,
കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള ,
മറ്റൊരു സുരക്ഷിത താവളത്തിലെത്തി ജോലിയില്‍ പ്രവേശിച്ചു!
അതാണ്,കാപട്യം!.
കേരളത്തില്‍,
ഇരുമുന്നണികളുടെ കോക്കസ്സില്‍ പ്രവര്‍ത്തിക്കുന്ന
ജാതി,മതവര്‍ഗ്ഗ പ്രീണന വോട്ട് ബാങ്ക് അടിസ്ഥാനത്തില്‍പ്പെട്ടവര്‍ക്കും ,
അനുഭാവികള്‍ക്കും
മാത്രമേ,
എന്നും കേന്ദ്രത്തിലും,
സംസ്ഥാനത്തിലും
സാഹിത്യ പുരസ്കാരങ്ങളും ,
പദവികളും ലഭിക്കൂ എന്നും, .
അല്ലാത്തവര്‍ പുറത്ത് നില്ക്കുമെന്നും എത്ര നേര്‍ തെളിവുകള്‍ വേണം?
എം ടി,സുഗതകുമാരി തലമുറ പിന്നിട്ട ശേഷം ,സര്‍ഗ്ഗാത്മകത ശുഷ്കിച്ചു.!
അവാര്‍ഡ് ലഭിച്ച കൃതികള്‍ ,കമ്മറ്റി പോലും വായിക്കുന്നില്ലെന്ന അപ്രിയ സത്യം,ചൂണ്ടുന്നത് അജ്ഞതയിലേക്ക്?
തിരുവനന്തപുരത്ത്,
വിശ്വ മഹാമലയാള സമ്മേളനത്തില്‍,
പ്രസിദ്ധ ചരിത്രാഖ്യായികാ കര്‍ത്താവ് സി.വി. രാമന്‍പിള്ളയുടെ പ്രതിമയ്ക്ക്പകരം,
നോബല്‍ സമ്മാനം ലഭിച്ച സി.വി.രാമന്റെ ശില്‍പ്പം വെച്ചത് അറിവില്ലായ്മ കൊണ്ട്!
കോഴിക്കോട്,സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍,
രചനാമത്സരങ്ങള്‍ക്ക്,
അദ്ധ്യാപകരുടെ സഹായത്തോടെ ,
കുട്ടികള്‍ മുന്‍ കാല എഴുത്തുകാരുടെ കഥാപുസ്തകം കോപ്പിയടിച്ചെന്ന് ,ചാനലില്‍ കണ്ടു.
മലയാളത്തിന്റെ ദുരവസ്ഥ മാറണമെങ്കില്‍,
രാഷ്ട്രീയ ചായ്‌വില്ലാതെ,യഥാര്‍ത്ഥ പ്രതിഭകളെ കണ്ടെത്തണം?
അങ്ങനെയൊരു കാര്യം,സംഭവിക്കുന്നില്ല.
'ആരാച്ചാര്‍'.
പുസ്തകം,ലഭിച്ചാല്‍ കൂലങ്കഷ വായനയില്‍ ,അഭിപ്രായം എഴുതാം.
എന്‍റെ കമ്മ്യൂണിസ്റ്റു മകള്‍,വായിച്ചു.
ഇഷ്ടപ്പെട്ടെന്ന്,പറഞ്ഞു.
കാരണം,
കമ്പ്യൂട്ടര്‍ എഞ്ചിനീയറായ അവള്‍,മുന്‍പ് സാഹിത്യം വായിച്ചിരുന്നു.
ഇപ്പോള്‍,
മീരയുടെ പുസ്തകം വായിച്ചത്,ഇടതുപക്ഷക്കാരിയായത് കൊണ്ടും,
പുസ്തകത്തിന് അവാര്‍ഡ് ലഭിച്ചത്കൊണ്ടും!.
ഇതാണ്,ലോകം.?
എല്ലാം ,
ജാതി മതവര്‍ഗ്ഗാടിസ്തസ്ഥാനത്തില്‍,അധിഷ്ഠിതം!
ഒരു സ്ത്രീക്ക് അവാര്‍ഡ് ലഭിച്ചതില്‍,പ്രത്യേക സന്തോഷം.
അഭിനന്ദനങ്ങള്‍.
ഐക്യരാഷ്ട്രസഭ മേധാവിയായി,ഒരു മഹിള വരുന്നതും,
നല്ലത് തന്നെ.

No comments:

Post a Comment