Wednesday, 23 December 2015

കേരളീയര്‍ അപഹസിക്കപ്പെടുന്നു!

കേരളീയര്‍ അപഹസിക്കപ്പെടുന്നു!
അദ്ഭുതം!മഹാദ്ഭുതം!
പ്രധാനമന്ത്രി നരേന്ദ്ര മോഡി?
ഏത് വാക്യത്തിലാണ് മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറെ,
ആര്‍ എസ്എസ്കാരനായി വിശേഷിപ്പിച്ചത്‌?
പ്രസംഗത്തില്‍, പിഎം

ശ്യാം പ്രസാദ് മുഖര്‍ജി,
ആര്‍.ശങ്കറെ ജനസംഘത്തിന്‍റെ സമ്മേളനത്തിന് വിളിച്ചു എന്നാണ്
ബിജെപി പ്രസിഡന്റ് വി.മുരളിധരന്‍റെ പരിഭാഷയില്‍ കൂടി മനസ്സിലായത് ?
കഷ്ടം!
അങ്ങനെ,
ക്ഷണിച്ച മീറ്റിങ്ങില്‍ അതിഥിയായെത്തുന്നത്,,കൊടും കുറ്റമോ?
പല രാഷ്ട്രീയ ചര്‍ച്ചകളിലും ,വിവിധ നേതാക്കള്‍ പങ്കെടുക്കാറുണ്ടല്ലോ.?
അവരവരുടെ മണ്ഡലങ്ങളിലെ വികസന
ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കാത്ത
ജനപ്രതിനിധികളും, അവരുടെ ചാര്‍ച്ചക്കാരും
ചാനലില്‍ നിരന്നിരുന്ന്,
അസത്യങ്ങള്‍,അര്‍ദ്ധ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് മണിക്കൂറുകള്‍
തര്‍ക്കിക്കുമ്പോള്‍,
കേരളീയര്‍,സ്വയം ശപിക്കുന്നു?
ഈ ചെകുത്താന്മാരെയാണല്ലോ,വോട്ടുകള്‍ നല്‍കി,ജയിപ്പിച്ചതെന്ന്?
ഇവരെ നിശ്ശബ്ദരാക്കാന്‍,
തീര്‍ച്ചയായും
ബദല്‍ സംവിധാനം വേണം.
കേരളത്തില്‍,മൂന്നാം മുന്നണി വേണം.
വെള്ളാപ്പള്ളി,ഇന്ന് പ്രധാനമന്ത്രിക്ക് മുന്‍പില്‍ വെച്ച പ്രശ്നങ്ങള്‍,,
അതൊക്കെ,
പാര്‍ലമെന്റില്‍ , അവതരിപ്പിച്ച്,നടപ്പാക്കേണ്ടവര്‍..
,കേരളീയരെ പരിഹസിച്ച്,
അപമാനിച്ച്‌
കോണ്ഗ്രസ്സിന്‍റെ വാലാട്ടികളായി ഇരുസഭകളും സ്തംഭിപ്പിക്കുന്നു!.
ഇക്കൂട്ടരുടെ അഹന്ത ഇല്ലാതാക്കുക.
ജനാധിപത്യത്തെ വെല്ലുവിളിച്ച്,കൊഞ്ഞനം കുത്തുന്ന ആഭ്യന്തര മന്ത്രി,വിഡ്ഢിത്തം പറയുന്നു?
പത്രക്കാരും,ജനക്കൂട്ടവും,പോലീസും പിന്തുടര്‍ന്ന കുറ്റവാളി ബിജുരാധാകൃഷ്ണന്‍ ,രക്ഷപ്പെടുമെന്ന്!
ഇക്കാലം വരെ,പുറം തള്ളിയ സാമുദായിക-സാമൂഹ്യപരിഷ്കര്‍ത്താക്കളെ,അരിയിട്ട് വാഴിക്കല്‍,
പൂജ,പ്രാര്‍ത്ഥന.!..
ഇത്തരം,
കപട വോട്ട്പിടിക്കല്‍ നാടകങ്ങള്‍ ഒരു വശത്ത്!
മറുവശം ,
ഗോവിന്ദച്ചാമി,ആമയൂര്‍ റജികുമാര്‍, നമ്പൂതിരി-ബീഗം,,നിസാം
പൊട്ടിച്ചിരിക്കുന്നു.
സോളാര്‍ സരിത,മൂക്കില്‍ നഖം കോറി ചോര വരുത്തി കമ്മീഷനെ
വഞ്ചിക്കുന്നു.
ടി.ഒ.സൂരജും,മാധവനും കൊട്ടാര സദൃശഭവനങ്ങളില്‍,റെയ് ഡില്‍ ഒരു ചുക്കും വരില്ലെന്ന് കരുതുന്നു.
ഇക്കൂട്ടര്‍ക്ക്,മാപ്പ് നല്‍കരുത്.
BDJS,BJP,SRP മുദ്രാവാക്യവും,
പ്രവര്‍ത്തനവും
'ലോകാസമസ്താ,സുഖിനോ ഭവന്തു'എന്നതാകണം.

No comments:

Post a Comment