Monday 28 December 2015

സാക്ഷരകേരളം,ലജ്ജിക്കുന്നു?

സാക്ഷരകേരളം,ലജ്ജിക്കുന്നു?
കേരളത്തിലെ പ്രതിപക്ഷനേതാവ് ജുഗുപ്സാവഹമായ
-അറപ്പും വെറുപ്പും വമിക്കുന്ന പദപ്രയോഗങ്ങളാല്‍,
ശത്രുക്കളെ നേരിടുന്നു?
ഫലം,സ്വയം,ചെറുതാകുന്നു.
ആദ്യം,
പിബിയിലെ സീതാറാം യെച്ചൂരിയെന്ന,ഉന്നത കുലജാത സവര്‍ണ്ണനെ ,
പദവിയില്‍ നിന്ന് നീക്കിയ ശേഷം മാത്രം
സമത്വ മുന്നേറ്റ യാത്രയിലെ ചാതുര്‍വര്‍ണ്യത്തെപ്പറ്റി
സംസാരിക്കാം.
ഭരണം കൈയാളുമ്പോള്‍,
കേരളത്തില്‍,
ഹൈന്ദവരുടെ സ്വത്തും,കാണിക്കയും തിന്ന് കൊഴുത്ത്,
കപട മതേതരത്വം പാടി,
ഇതര മതക്കാരെ കൊണ്ട്, ഹിന്ദുക്കള്‍ക്ക് അസഹിഷ്ണുതയെന്നും,
അവര്‍,
ആര്‍ എസ്എസ് എന്ന് വിളിച്ചു കൂവിയലൊന്നും,ആരും കേട്ട ഭാവം നടിക്കില്ല.
കാരണം,
ഇന്ന്,
'കേരളം,ഭ്രാന്താലയമാക്കരുത്,
മതേതരത്വം,
ബീഫ് ഭക്ഷണ സ്വാതന്ത്ര്യം/
എന്നൊക്കെ എഴുതിയ പ്ലേ കാര്‍ഡുകളുമായി
കോഴിക്കോട് മീഞ്ചന്ത മുതല്‍ ഫറോക്ക് വരെ,
മണിക്കൂറുകളോളം
ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് ,
നിരത്തില്‍ മദയാനകളെപ്പോലെ നീങ്ങുന്ന ജാഥയെ
തെരുവില്‍ നിന്ന് ജനം തുപ്പുന്നതും,
കളിയാക്കി ചിരിക്കുന്നതും,
ഒരു വൃദ്ധ,
ശപിക്കുന്നതും കേട്ടു.
ഒരുപക്ഷെ,
ജനങ്ങള്‍ക്ക്‌ തോന്നിയിരിക്കാം...
കേരളത്തില്‍,പട്ടിയെ വരെ തിന്നാമല്ലോ.
ഇവിടെ,
തല്‍ക്കാലം,മതേതരത്വത്തിന് ഇടിവൊന്നും തട്ടിയിട്ടുമില്ല?
പിന്നെ,
ഈ കപട ജാഥയ്ക്ക് പകരം,
നിരത്തിലെ പ്ലാസ്റ്റിക് മാലിന്യമെങ്കിലും ,നീക്കിക്കൂടെ എന്ന്!
വരും തിരഞ്ഞെടുപ്പില്‍,
എല്‍ഡി എഫ് ജയിച്ചാല്‍,
ആരാകും മുഖ്യമന്ത്രി എന്ന് ചര്‍ച്ചകള്‍?
ഹാഹാ...
എന്തായാലും,
, നീച വചനങ്ങളാല്‍,
സമൂഹത്തിന്‍റെ ക്ഷമ പരീക്ഷിക്കുന്ന പ്രതിപക്ഷ നേതാവിനെ ജനം സഹിക്കില്ല.!

No comments:

Post a Comment