Monday, 28 December 2015

ഹിന്ദി നടന്‍ അമീര്‍ഖാന്‍ അസഹിഷ്ണു?


ഇന്ത്യ ഉപേക്ഷിച്ച ശേഷം,താമസിക്കാന്‍
ഇഷ്ടമുള്ള രാജ്യം തിരഞ്ഞെടുക്കാം
.കാരണം,
ഞാന്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ,അമീറിന്റെ ചിത്രങ്ങള്‍ കണ്ടത് കൊണ്ട്,
സഹസ്ര കോടികളുടെ അധിപരാകാന്‍ അമീര്‍ഖാനും,കിരണും കഴിഞ്ഞു.
അതുകൊണ്ട്,
സ്വാതന്ത്ര്യാനന്തരം ഹൈദരാബാദ് നൈസാം കുടുംബം,
രാജ്യത്തെ കോടികളുടെ രത്ന ശേഖരം കൊണ്ടുപോയി
ലണ്ടനില്‍ സുഖിക്കുന്നത്പോലെ,
അമീറിനും,കിരണും,
വേണമെങ്കില്‍ അമീര്‍ഖാന്റെ മുന്‍ ഭാര്യ- മക്കള്‍ക്കും സുഖലോലുപ ജീവിതം നയിക്കാം.
സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക്,ഇന്ത്യയല്ലാതെ,പോകാന്‍ വേറെ
ഇടമില്ല.
അസഹിഷ്ണുത,
രാഷ്ട്രീയക്കാരുടെ അധികാര ആര്‍ത്തിയില്‍ നിന്ന് മുള പൊട്ടിയതെന്നും,
ദാദ്രിയില്‍ എന്നല്ല,
ഇന്ത്യയാകമാനം അത്തരംപ്രശ്നങ്ങള്‍
എത്രയോ കാലമായി നടക്കുന്നുവെന്നും ഇന്ത്യക്കാര്‍ക്കറിയാം
കെ.എം.രാധ
95 comments

No comments:

Post a Comment