പ്രിയപ്പെട്ട രജീന,
ഓരോ സമുദായത്തിന്‍റെയും ഝാന്‍സി റാണിമാരാകാനുള്ള യോഗ്യത രജീനയെപ്പോലുള്ള
അസ്സല്‍ രത്നങ്ങള്‍ക്ക് മാത്രം.!
എല്ലായിടത്തും,
നമ്മുടെ മക്കള്‍, പലവിധ ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാകുന്നു.
കോഴിക്കോട് ,
ആഴ്ചവട്ടം സര്‍ക്കാര്‍ ഹൈസ്കൂളില്‍ 26 years,(1980-2006)
മലയാളം അദ്ധ്യാപിക.
സ്കൂളിലെ കോണ്ഗ്രസ്-കമ്യൂണിസ്റ്റ് നിയന്ത്രിക്കുന്ന
GSTU-KSTA
അദ്ധ്യാപക സംഘടനകളിലെ ,
ചില അദ്ധ്യാപകര്‍,സാധാരണ-പാവപ്പെട്ട
കൌമാരക്കാരി പെണ്‍കുട്ടികളെ രജീന താഴെ എഴുതിയതുപോലുള്ള ചില കൈക്രിയകള്‍ നടത്തി.ലൈംഗിക ചൂഷണം ചെയ്തു .
അവര്‍,ഭാര്യാസമേതം ,കുട്ടികളുള്ളവര്‍.
കുറിയിട്ട അസ്സല്‍ നായരും
,കുറിയിടാത്ത നായര്‍ ചുകപ്പന്‍ പാര്‍ട്ടി അനുഭാവിയും,
കൃസ്ത്യന്‍ നക്സല്‍ ചമയുന്ന വ്യക്തിയും,
കോണ്ഗ്രസുകാരന്‍ മുസല്‍മാനും ഒക്കെയുണ്ട്.
,ഭയവിഹ്വലരായ
പെണ്‍കുഞ്ഞുങ്ങള്‍ നേരില്‍വന്നു പറഞ്ഞു.
അത്,
പെണ്‍കുട്ടികളുടെ പക്ഷത്ത് നിന്നുകൊണ്ട്
ഈയുള്ളവള്‍ ചോദ്യം ചെയ്തതോടെ,
കാര്യം മാറി.
എന്തിന്?
സംഘടനാ ബലം കൊണ്ട്,
അദ്ധ്യാപികമാര്‍ വരെ പക്ഷം പിടിച്ച്
അദ്ധ്യാപകര്‍ക്ക് കീഴില്‍, ഒറ്റക്കെട്ടായി നിന്ന് എന്നെ ഒറ്റപ്പെടുത്തി.
പരിഹാസം,പുച്ഛം,ഭീഷണി!
ഒടുവില്‍,
സ്കൂളില്‍ നിന്ന്,
കണ്ണീരോടെ ,അവധിയെടുത്ത് പോയ അവസരങ്ങളുണ്ട്!.
ഈ ലിംഗ സമത്വം,മനുഷ്യാവകാശം എന്നൊക്കെ പറഞ്ഞു
നാട്,നശിപ്പിക്കാന്‍ വരുന്ന പച്ച പരിഷ്കാരികള്‍
ആദ്യം,
അവരവരുടെ സമുദായത്തിലെ വൃത്തികേടുകള്‍
ഇല്ലായ്മ ചെയ്യട്ടെ.
ഇവരുടെയൊക്കെ
,അതിരു കവിഞ്ഞ പരിഷ്കാരം കൊണ്ടാണ്,
രശ്മി നായര്‍,ഭര്‍തൃ പിതാവിന്‍റെ മുന്‍പില്‍ ജെട്ടിയിട്ട് നടന്നത്!
ചില തന്തമാര്‍ ,
സ്വന്തം ചോരയില്‍ പിറന്ന പെണ്മക്കള്‍ക്ക്,
,പുതുജീവന്റെ തുടിപ്പുകള്‍ നല്‍കുന്നത്!
ഫൂ...
ഛീ...ലജ്ജാവഹം!
സമൂഹത്തിലെ,പുഴുക്കുത്തുകള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ,എന്നെപ്പോലുള്ളവര്‍ക്ക് സഹായകമായി
രജീനയെപ്പോലുള്ളവര്‍ വേണം.തുണ.
രജീനയ്ക്ക്,
അമ്മ,അദ്ധ്യാപിക എന്ന നിലയ്ക്ക് സര്‍വ പിന്തുണ.
കെ.എം.രാധ ടീച്ചര്‍.
.........................................................................................................................
''ഒരു പത്തിരുപത് കൊല്ലം മുമ്പാണ്. പഠിച്ചത് സുന്നി മദ്രസയിലാണ്.
അപ്പോ ഏത് സുന്നി എന്ന് ചോദിച്ച് അവിടെയും തർക്കിക്കാൻ ഓട്ട നോക്കേണ്ട. ഇ.കെ സമസ്ത സുന്നി.
അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് അവിടെ. അപ്പോ ആദ്യത്തെ കൊല്ലം ചെറിയൊന്നാണ്.
രണ്ടാം കൊല്ലം വല്യൊന്നും. വല്യ ഒന്നാം ക്ലാസിലെ ആദ്യ ദിനം. തടിച്ച് കൊഴുത്ത ഒരു ഉസ്താദ്. പ്രായം ഒരു നാൽപത് നാൽപത്തഞ്ച് കാണുമായിരിക്കും.
ഏഴാം വയസ്സിലെ ഓർമയല്ലേ ?
ഇപ്പോൾ ഓർക്കുമ്പോൾ തോന്നുന്ന പ്രായമാണ് കേട്ടോ.
പേര് നാലാം ഖലീഫയുടേത്.
ബർക്കത്തോടെ ദീനി പഠനം ആരംഭിക്കുന്ന ആ കൊല്ലത്തെ പ്രഥമ ദിനമാണ്.
ആദ്യം ക്ലാസിലെ ആൺകുട്ടികളോടു വരി വരിയായി നിൽക്കാൻ പറഞ്ഞു.
ഉസ്താദ് മേശക്കു പിന്നിൽ കസേരയിൽ അമർന്ന് ഇരിക്കുകയാണ്. എന്നിട്ട്
ഓരോരുത്തരെ ആയി വിളിച്ചു. തലയിൽ തൊപ്പിയൊക്കെ വെച്ച് നിഷ്കളങ്കരായ കുരുന്നു മക്കൾ.
ഉസ്താദിനടുത്തേക്ക് സന്തോഷത്തോടെ ചെന്ന ആൺകുട്ടികളുടെ ഭാവം മാറുന്നത് ബെഞ്ചിൽ തന്നെ ഇരിക്കുന്ന പെൺകുട്ടികളായ ഞങ്ങള്‍ക്ക് കാണാം.
പേരൊക്കെ ചോദിച്ച് കൊണ്ട് തൊട്ടുഴിഞ്ഞ് ഉസ്താദിന്‍റെ കൈ പോകുന്നത് കുട്ടികളുടെ മുൻഭാഗത്തേക്കാണ്.
ആൺകുട്ടികൾ ട്രൗസറിൽ നിന്ന് പാന്‍റിലേക്ക് മാറുന്ന കാലം കൂടിയാണ്.
പതുക്കെ സിബ് നീക്കി പിടിച്ചു നോക്കുന്നു.
ആൺ കുട്ടികൾ വല്ലാതെ ചൂളുന്നതും നാണിക്കുന്നതും കണ്ട് പെൺകുട്ടികളായ ഞങ്ങളും വല്ലാതെയാവുന്നു.
' കൊറവ് കാണിയ്ക്കാതെ ഇങ്ങോട്ട് അടുത്ത് വാ.. എത്ര വല്പ്പണ്ട്ന്ന് നോക്കട്ടെ,
ഉസ്താദിന്‍റെ സ്നേഹം കലർന്ന കൽപന.
ഇങ്ങനെ ക്ലാസിലെ അവസാനത്തെ ആൺകുട്ടിയെയും തപ്പി നോക്കിയാണ് മൂപ്പര്‍ നിർത്തിയത്.
ഇത് കുറച്ച് ദിവസങ്ങൾ നീണ്ടതായാണ് ഓർമ.
കുറച്ച് കാലയളവിൽ മാത്രമായിരുന്നു
അയാൾ ഞങ്ങളെ പഠിപ്പിച്ചത്.
പിന്നെ പുതിയ ഉസ്താദ് വന്നു.
ഇതിനിടയിൽ തന്നെ കുറെ ആൺ കുട്ടികൾ ആ മദ്രസയിൽ നിന്ന് പേരും വെട്ടി പോയിരുന്നു.
അടുത്തത്
: ക്ലാസ് നാലോ അഞ്ചോ ആണെന്ന് തോന്നുന്നു.
അന്നും വലിയ ക്ലാസുകാർക്ക് രാത്രിയാണ് മദ്രസ.
ആ സമയത്ത് രാത്രി നിത്യം പവർ കട്ട് ഉണ്ടായിരുന്നു.
അര മണിക്കൂർ നേരത്തേക്ക് ഉസ്താദിന്‍റെ മേശപ്പുറത്ത് മുനിഞ്ഞ് കത്തുന്ന നേർത്ത മെഴുകുതിരി വെട്ടം. ഓത്തും വായനയും ഒക്കെ അപ്പോൾ നിർത്തിവെക്കും.
എന്നാലും
ഞങ്ങൾ പെൺകുട്ടികൾക്ക് സന്തോഷമല്ല,
പേടിയാണ്
ആ ഇരുട്ടിൽ. ഖുർആനും ദീനിയാത്തും അമലിയ്യാത്തും അഹ് ലാക്കും താരീഹും ഒക്കെ എടുക്കുന്ന ഉസ്താദ്.
പേര് പ്രവാചകന്‍റെ പേരക്കുട്ടികളിൽ ഒരാളുടേത്.
വയസ്സ് 60തിനോടടുത്ത് കാണും.
മങ്ങിയ വെളിച്ചം ആ വലിയ ക്ലാസിൽ ഇരുട്ടിലെ മിന്നാമിനുങ്ങിന്‍റെതിന് സമമായിരിക്കും.
ആ നേരമാവുമ്പോൾ
ഉസ്താദ് ഇരിക്കുന്നിടത്ത് നിന്ന് എണീറ്റ് പതുക്കെ പെൺകുട്ടികളുടെ ബെഞ്ചിന് നേരെ നടക്കും
. കയ്യിൽ വടിയുമായി റോന്ത് ചുറ്റും. പെൺ കുട്ടികളുടെ പല ഭാഗത്തും
ആ നേരം തോണ്ടലും വടി കൊണ്ട് കുത്തലും കിട്ടും.
രണ്ടിലും മൂന്നിലും ഓരോ വട്ടം തോറ്റ് അഞ്ചിൽ എത്തിയ സുന്ദരിയായ നജ്മ അപ്പോഴേക്ക് വല്യ ആളായിരുന്നു.
( അവളെ ഉസ്താദ് കരുതിക്കൂട്ടി തോൽപിക്കുന്നതാണെന്ന് പിള്ളേരായ ഞങ്ങൾ അടക്കം പറയും ).
ഉസ്താദ് വേണ്ടാത്ത്ടത്തൊക്കെ പിടിയ്ക്കുന്നെന്ന് നജ്മ ദേഷ്യത്തോടെ ഞങ്ങളോടെക്കെ പറയുമായിരുന്നു
. പലതും ഞങ്ങൾ കണ്ടിട്ടുമുണ്ട്.
ഒരു ദിവസം അവൾ ചാടിയെണീറ്റ് വടിയിൽ കേറി പിടിച്ച് വിരൽ ചൂണ്ടി പൊട്ടിത്തെറിച്ചു.
" ഉസ്താദെ അടങ്ങിക്കളിച്ചോളേണ്ടി.അല്ലെങ്കിൽ വല്യസ്താദിനോട് ഞാനെല്ലാം പറയും ട്ടോ " -
അവളുടെ കണ്ണ് കത്തുന്നത് ആ ഇരുട്ടിലും ഞങ്ങൾ കണ്ടു
. ഉസ്താദ് ആകെ പരുങ്ങി.
"അയ്ന് ഞാനൊന്നും ചെയ്തില്യാലോ കുട്ട്യേ" ന്നും പറഞ്ഞ് തിടുക്കത്തിൽ കസേരയിലേക്ക് വലിഞ്ഞു.
കറണ്ട് വന്നപ്പോ മൂപ്പരെ മുഖം വല്ലാതെ ആയിരുന്നു.
പിന്നെയുള്ള ദിവങ്ങളിൽ
നജ്മക്ക് ഓരോ കാരണം പറഞ്ഞ് നല്ല തല്ലു കിട്ടി.
അതിനു ശേഷം അധികനാൾ അവൾ പഠനം തുടർന്നില്ല.
പക്ഷെ, ആ വയസ്സൻ ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചു.
കുത്തലും പിടിക്കലും ആ കൊല്ലം പിന്നെയും സഹിയ്ക്കേണ്ടി വന്നു.
അതിന്‍റെ എണ്ണം കുറഞ്ഞിരുന്നെങ്കിലും.
എന്നിട്ടും ഞങ്ങൾ പേടിച്ച് ആരോടും പറഞ്ഞില്ല
. ഇന്നും രാത്രി കാലങ്ങളിൽ വല്യ വല്യ പെൺകുട്ടികൾ മദ്രസയിൽ പോകുന്നത് കാണുമ്പോൾ ആ സംഭവങ്ങൾ തികട്ടി വന്ന് നെഞ്ചിൻ കനം വെക്കാറുണ്ട്.
ഞങ്ങൾക്കന്നൊന്നും ക്ലാസിൽ ഒപ്പം പഠിയ്ക്കുന്ന ആൺകുട്ടികളെ അല്ലായിരുന്നു പേടി.
പഠിപ്പിക്കാൻ വരുന്ന ഉസ്താദുമാരെ ആയിരുന്നു.
പുതിയ ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതു കൊണ്ട് സൂക്ഷിക്കണമെന്നും
ചില 'മത-സമുദായ' സംഘടനകളുടെ കണ്ടെത്തലുകൾ വായിച്ചപ്പോൾ അരാജകത്വമില്ലാത്ത എത്ര സുന്ദരമായ സമൂഹമാണ്
കാലങ്ങളായി നമ്മുടേതെന്ന് വെറുതേ ഓർത്തു പോയി.''.
Article by; VP Rajeena. Madhyamam Correspondent

No comments:
Post a Comment