Tuesday 10 February 2015

കടപ്പത്രം

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് രണ്ട് വട്ടം സ്തുതി.!
ചിത്രം അയച്ച sunkrishna യ്ക്ക് ഒരു പ്രാവശ്യം മാത്രം നമസ്കാരം.
മുഖ്യന്‍ എത്രമാത്രം കഷ്ടപ്പെട്ടു കൊണ്ട് ,നമ്മെ തീറ്റിപ്പോറ്റുന്നു!
ഒരു സ്തുതി!
പെന്‍ഷന്‍കാരായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇത്തവണ ,ആനുപാതികമായി സ്വല്‍പ്പം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
ചൈന,ജപ്പാന്‍,വിയറ്റ്നാം,റഷ്യ.,ആസ്ത്രേലിയ,.ഹോളണ്ട്‌ .... .ലോക ഭൂപടം മുന്‍പില്‍ നിവരുന്നു...
ദൈവമേ!..
എത്രയെത്ര സ്ഥലങ്ങള്‍ കാണാനുണ്ട്.!
വേണമെങ്കില്‍,പെന്‍ഷന്‍ കാശ് എടുത്ത് പൊയ്ക്കോളൂ,പത്ത് പൈസ വീട്ടില്‍ നിന്ന് കിട്ടുമെന്ന് മോഹിക്കേണ്ട എന്ന ഗൃഹനാഥന്‍റെ അന്ത്യ ശാസനത്തില്‍
,എന്ത്ചെയ് വൂ ..വിഭോ''
എന്ന് നിനവില്‍ ഒരു മാത്ര ചിന്തിച്ചിരിയ്ക്കവേ,മുഖ്യമന്ത്രിയുടെ ദയവ്.!
ആ സഹായത്തിനാണ് ,രണ്ടാം സ്തുതി.
ആശംസകള്‍.
കെ.എം.രാധ

No comments:

Post a Comment