Tuesday 10 February 2015

ബിജെപി-മോഡി

രാഷ്ട്രത്തിനു വേണ്ടി ബിജെപി-മോഡി എന്ത് നല്ലത് പ്രവര്‍ത്തിച്ചാലും ,തെറ്റായി പ്രചരിപ്പിക്കുന്ന രീതിയല്‍ നിന്ന് മോചനം നേടണമെങ്കില്‍,അതതു വിഷയങ്ങളില്‍ വൈദഗ്ദ്യ മുള്ളവരെ തിരഞ്ഞെടുത്തു, ഓരോ പദ്ധതിയും നടപ്പാക്കുമ്പോള്‍,അവരെക്കൊണ്ട് പലവട്ടം മീഡിയ ഉപയോഗിച്ചും,
 സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയും സത്യം ഉടനുടന്‍ ജനങ്ങളിലെത്തിക്കുക
.അത് പലപ്പോഴും ബിജെപി സര്‍ക്കാര്‍ ചെയ്യുന്നില്ല.
രാഷ്ട്രീയ ശത്രുക്കളുടെ വായടയ്ക്കാന്‍,സോഷ്യല്‍ മീഡിയയില്‍ വരുന്ന ദുഷ്പ്രചരണങ്ങള്‍ക്ക് തക്ക മറുപടി കൊടുക്കാന്‍,വേണ്ടത്ര അനേകം വഴികള്‍ ഉണ്ടായിട്ടും 
ബിജെപി അത് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ല.
രാഷ്ട്രീയ എതിരാളികള്‍ അവ അസ്സലായി ഉപയോഗിക്കുന്നു.
ഉദാഹരണം,
എന്‍ എസ് എസ് പ്രസിഡന്റ് പറഞ്ഞ കുര്യന്‍ കാര്യം,ശുദ്ധ കളവെന്നും
  അറിയാം.
 കുര്യന്‍ ,രാത്രി (പതിനെട്ട് വര്‍ഷം മുന്‍പ് തീയതി അടക്കം ) വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ,പച്ചകള്ളം,സത്യമെന്ന് ജനത്തെ ബോധിപ്പിക്കാന്‍ ശ്രമിച്ച സുകുമാരന്‍ നായര്‍.മാതൃഭൂമിയില്‍ പത്രകുറിപ്പ് കൊടുത്തു.
ബിജെപി സര്‍ക്കാര്‍ ,പലപ്പോഴും ,ശത്രുക്കള്‍ക്ക് കുതികാല്‍ വെട്ടാനുള്ള അവസരം സ്വയം സൃഷ്ടിക്കുന്നു.
എന്തുകാര്യം ചെയ്യുമ്പോഴും,ഗുണ-ദോഷങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനുള്ള കടമ നിര്‍വഹിക്കുന്നില്ല.
ഘെര്‍ വാപ്പസി നടത്തുന്ന സംഘടനകളെ വിലക്കില്ല,
അതിന്റെ ഗുണ-ദോഷങ്ങള്‍ അവ്ര്‍ക്കുമാത്രമാണ്.ഹിന്ദുക്കളായി ,മാറിയവര്‍ക്ക്,ഇഷ്ടമെങ്കില്‍ അവരുടെ പൂര്‍വ മതങ്ങളിലേക്ക് പോകാം,
പിന്നെ,ഗാന്ധിയെ വധിച്ച ഗോഡ്സെയുടെ പ്രതിമാ നിര്‍മ്മാണം ,ഹിന്ദു മഹാസഭ ചെയ്യരുത് ,
എന്തുകൊണ്ട്,ചിലര്‍ക്ക് വിസ നിഷേധിച്ചു .
ഇവയ്ക്കൊക്കെ ശരിയായ മറുപടി സര്‍ക്കാര്‍ കൊടുക്കണം.
ഡല്‍ഹിയില്‍ രണ്ട് പള്ളി ആക്രമിച്ചത് ലോകം മുഴുവന്‍ വന്‍ വാര്‍ത്തയായി. കഴിഞ്ഞ എട്ടു മാസത്തിനകം നൂറിലധികം ക്ഷേത്രങ്ങള്‍ക്ക് നേരെ ഡല്‍ഹിയില്‍ അക്രമമുണ്ടായി.ആരെങ്കിലും അറിഞ്ഞോ.തിരഞ്ഞെടുപ്പ് സമയത്തായാലും.,എത്ര തിരക്കുണ്ടെങ്കിലും,ഉടന്‍ കുറ്റവാളികളെ പിടികൂടുമെന്ന് പത്ര സമ്മേളത്തില്‍ രാജ്നാഥ് സിങ്ങിനു പറയാമായിരുന്നു
.അത്,ചെയ്തില്ല.
ഉടന്‍,ശത്രുക്കള്‍,അവസരം മുതലെടുത്തു.അങ്ങനെ എത്രയെത്ര കാര്യങ്ങള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തു!

No comments:

Post a Comment