Thursday 12 February 2015

ബിജെപി വിജയിക്കുക



ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്ല ഉപദേശകര്‍ വേണം!
കേന്ദ്ര ബിജെപി നേതൃത്വം, സ്വയം കുഴി കുഴിച്ച കുഴിയില്‍ ചാടി!
Prasanth Nair Mullaparambil അയച്ച ചിത്രത്തിലുള്ളവര്‍ ,
എന്തൊക്കെ കുതന്ത്രങ്ങള്‍ മെനഞ്ഞെടുത്താലും,
ഡല്‍ഹിയില്‍ ബിജെപി കനത്ത പരാജയം നേടില്ലായിരുന്നു.
..................................................................................................
1.2014 august ല്‍ കിരണ്‍ ബേദിയെ ബിജെപിയിലെടുത്ത്,
ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം തുടങ്ങണമെന്ന് മോഡി/അമിത്ഷായുടെ ട്വിറ്ററില്‍ എഴുതി.
ആം ആദ്മിക്കാര്‍ 2014ജൂലൈ മുതല്‍ അവരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നും മുന്നറിയിപ്പ് കൊടുത്തു.
എന്നെ പരിചയമോ,അനുഭാവിയായോ. അറിയാത്തതിനാലാകാം tweets ശ്രദ്ധിക്കാതെ പോയത്.!
...............................................................................
ഡോക്ടര്‍ . നിരുപം,നാം കുറെ കണക്കുകള്‍ എഴുതിയിട്ട് ഒരു കാര്യവുമില്ല.
പേ പിടിച്ച ജനം,അവ കുപ്പത്തൊട്ടിയിലിടും.
...........................................................................................................................സഹായിക്കാന്‍ ആം ആദ്മിക്കാര്‍ ഉണ്ടെന്ന തിരിച്ചറിവാണ്,
കോണ്ഗ്രസ് എന്നല്ല മറ്റൊരു കക്ഷിക്കും വോട്ടുകള്‍ കൊടുക്കാതെ
,67 SEATS
ആപ്പിനു കൊടുത്തത്.
....................................................................................................................
ബിജെപി സ്വയം ആത്മപരിശോധന നടത്തട്ടെ.
2 ബിജെപി എംപിമാര്‍,(കിരണ്‍ ഖേര്‍,ഹേമമാലിനി തുടങ്ങിയവരുടെ പടങ്ങള്‍ സഹിതം)എല്ലാവരും അവരുടെ മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കണമെന്നും,
modiയ്ക്ക് 2019 work report കൊടുക്കണമെങ്കില്‍,തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കണമെന്നും എഴുതി.
..............................................................................................................
പ്രശാന്ത്,നിരുപം..
BJP,
എതിരാളികള്‍ക്ക് വാളെടുത്ത് വെട്ടാന്‍ അവസരങ്ങള്‍ കൊടുത്തു.
എങ്ങനെ?
.......................................................................................................
ബിജെപി ഭരണത്തില്‍ വന്ന എട്ടുമാസങ്ങള്‍ അത്ര ചെറുതല്ല.
3 ബിജെപി & പ്രധാനമന്ത്രി വിദേശ രംഗം ഭംഗിയാക്കി.
അപ്പോള്‍,ബിജെപി എംപിമാര്‍ എത്രവട്ടം മണ്ഡലങ്ങളില്‍ പോയി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പറയാമോ?
തിരഞ്ഞെടുപ്പിന് തൊട്ട്‌ മുന്‍പ്,ആം ആദ്മിക്കാര്‍ ,തങ്ങള്‍ ഓരോ മണ്ഡലത്തിലും ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ ഹാജരാക്കിയതുപോലെ,
ബി ജെപിക്ക് എന്തെങ്കിലും ഡല്‍ഹിയില്‍ കൊടുത്തെന്ന് ഹാജരാക്കാനുണ്ടോ?
.....................................................................................................................
4അതിനിടയ്ക്ക് ബിജെപി അംഗങ്ങളുടെ വായില്‍ നിന്ന് എന്ത് വാക്കുകള്‍ വീണാലും,അതെടുത്ത് മീഡിയ അടിച്ചു.
എന്തിനു അതിനവസരം കൊടുത്തു?
........................................................................................................................
സാക്ഷി മഹാരാജന്‍ പറഞ്ഞത് പോലെ, ഹിന്ദു സ്ത്രീകള്‍ ,നാല് പ്രസവിക്കുമോ?
ആ മനുഷ്യന്,സ്വാധ്വിയ്ക്ക് നാലോ ,അഞ്ചോ കെട്ടി കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ചു കൂടെ?
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് തലവേദനയുണ്ടാക്കുന്ന എന്തെല്ലാം വിവാദങ്ങളാണ്‌,ഇക്കൂട്ടര്‍ തൊടുത്തു വിടുന്നത്.
പിന്നീട്,ഇവര്‍ പറഞ്ഞ വിവാദങ്ങള്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്കു പോകേണ്ടി വരുന്നു.
.................................................................................................................
ഹിന്ദു പെണ്ണുങ്ങള്‍ എത്ര വേണമെങ്കിലും,പ്രസവിക്കാന്‍, ഏതെങ്കിലും മതത്തില്‍ ചേര്‍ന്നവര്‍ക്കു ഇഷ്ടമെങ്കില്‍ തിരിച്ചു വരാമെന്ന്,
മറിച്ചും ആകാമെന്ന്
സാധാരണക്കാരായ നമുക്ക് പറയാം.
ഏതു പോലെ?
ഏതോ,പള്ളി അച്ചന്‍ കൃസ്ത്യന്‍ സ്ത്രീകളോട് നാലെണ്ണത്തെ പ്രസവിക്കാന്‍ പ്രസ്താവിച്ചത് പോലെ..
.........................................................................................................
5,കിരണ്‍ ബേദിയെ ,ഡല്‍ഹി തിരഞ്ഞെടുപ്പിനു വെറും 19 DAYS മുന്‍പ് കൊണ്ട് വന്നു.
നാല് വട്ടം ബിജെപി ജയിച്ച സ്ഥലത്ത് കൊണ്ടിട്ടു.
എന്ത് പ്രയോജനം?
കെജ്രുവാള്‍ പറഞ്ഞത് ജനം കേട്ടു.
.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, കൊടുത്ത പാരിതോഷികങ്ങളെല്ലാം അവര്‍ സസന്തോഷം വാങ്ങി.
............................................................................................
വോട്ടുകള്‍ ആംദ്മിക്ക് കൊടുത്തു.
അവര്‍ക്ക്,രണ്ടാമതൊരു വട്ടം ആലോചിക്കേണ്ടി വന്നില്ല.
കാരണം, ആം ആദ്മിക്കാരുടെ വര്‍ക്ക് അവര്‍ കണ്ടു.
.........................................................................................................................
6 ആര്‍ എസ് എസ്സിന് ലജ്ജയില്ലേ?
ഡല്‍ഹി തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം എഴുതാമെന്ന് കരുതി.
പൊതുവേ, ആര്‍ എസ് എസിനെ കണ്ണിനു കണ്ടുകൂടാത്ത മീഡിയ മുഴുവന്‍,
''ഡല്‍ഹിയില്‍ ബിജെപിക്ക് അടിപതറി'
എന്ന ആര്‍ എസ് എസ് വചനം,തിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പേ,
വന്‍ പ്രാധാന്യത്തോടെ പ്രചരിപ്പിച്ചു.
.......................................................................................................................
സ്വന്തം,ചോരയ്ക്ക് കുത്തും മുന്‍പ് .
ആര്‍ എസ് എസിനോട് ഒരു ചോദ്യം?
ആര്‍ എസ് എസ് നേതൃത്വം ,കഴിഞ്ഞ എട്ടുമാസങ്ങള്‍ ,കാശിക്കു പോയിരുന്നോ?
ബിജെപിയെക്കൊണ്ട് ,നല്ല കാര്യങ്ങള്‍ ,എന്തുകൊണ്ട് ചെയ്യിച്ചില്ല?
തിരഞ്ഞെടുപ്പിന്,തലേന്ന് ഉപദേശികള്‍ വന്നിരിയ്ക്കുന്നു!
.......................................................................................................................
7കിരണ്‍ വന്ന നിമിഷം ,മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട സതീഷും ,രാഷ്ട്രീയ ഭിക്ഷാംദേഹികളും ബഹളം തുടങ്ങി.
സതീഷിന്,കിരണ്‍ ബേദിയേക്കാള്‍ എന്ത് മേന്മ?
റിലയന്‍സുകാരെ സഹായിച്ചതോ?
8 പള്ളി നശിപ്പിക്കല്‍ നാടകം അറിഞ്ഞ ഉടന്‍,ആഭ്യന്തരമന്ത്രിക്കു ,അന്വേഷിക്കുമെന്ന്, ഉത്തരവിടാം.
അവരെ,നാടകത്തിന്റെ അവസാന ഭാഗം പ്രദര്‍ശിപ്പിക്കാന്‍,
അദ്ദേഹത്തിന്റെ വീട്ടിലേക്ക് എഴുന്നള്ളിക്കണോ?
........................................................................................................................
9.യെച്ചൂരി പറഞ്ഞത് മോഡിയെ കണ്ടു പഠിക്കാന്‍.
ഇപ്പോള്‍,ജനമല്ല,ഇതെഴുതുന്ന വ്യക്തി എഴുതുന്നു..
ഇതര രാഷ്ട്രീയപാര്‍ട്ടികളും, ബിജെപിയും,
,കെജ്രുവാളിനെ കണ്ടു പഠിക്കൂ എന്ന്
.........................................................
9.കെജ്രുവാളും സംഘവും ഡല്‍ഹിയില്‍ നന്നായി 'Ground work'നടത്തി,ജനത്തിന്‍റെ വായടച്ചു.
നാളെ, അടവുകള്‍ മാറ്റിയാല്‍ ജനം അവരെയും തള്ളും.
...........................................................................................
10 ,ബിജെപി ,ജന്‍ ലോക്പാല്‍,ഡല്‍ഹി സംസ്ഥാന രൂപീകരണം എന്ത് കൊണ്ട് പ്രകടന പത്രികയില്‍ വെയ്ക്കാന്‍ മടിച്ചുവെന്ന് ,ഈ പേജില്‍ നേരത്തെ എഴുതി.
അവയെല്ലാം,തന്നെ കെജ്രുവാള്‍,പ്രകടനപത്രികയില്‍ ,കൊടുത്തു.
......................................................................................................................
11 അന്നുവരെ മിണ്ടാതിരുന്ന അരുണ്‍ ജയ്റ്റ്ലി (അദ്ദേഹത്തെ ഇഷ്ടം.ഫോളോ ചെയ്യാറുണ്ട്)
,തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം തന്നെ സ്വിസ്സ് ബാങ്കില്‍ 25420 crore ഉണ്ടെന്ന് കണ്ടുപിടിച്ചല്ലോ.
നന്ദി.
12.അല്ലാ,കെജ്രുവാള്‍ -പ്രശാന്ത് ഭൂഷന്‍ കശ്മീര്‍ -തീവ്രവാദികളുടെ കാര്യങ്ങള്‍ നിര്‍ത്തി.
13.അതുവരെ ,'ഒറ്റ ഇന്ത്യ,'മുദ്രാവാക്യം മുഴക്കിയവര്‍,
ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വന്നവരെ immigrants എന്ന് വിളിക്കാന്‍ ലജ്ജയില്ലേ?
14 കാശ്മീരില്‍ ,നാല് ലക്ഷം ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളെ,പുനരധിവസിപ്പിക്കുമെന്ന് പറയുന്നത്,വെറുതെയെന്നു, ഇന്ത്യക്കാര്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാനാവുമോ.?
കരുതിക്കൂട്ടി അങ്ങനെ പറഞ്ഞ് പിന്നീട് തിരുത്തിയെന്ന്
സാറാ ജോസഫ് ,ചാനലില്‍ സൂചിപ്പിച്ചു.
15.ഇന്ത്യയിലെ എട്ടുകോടി ബംഗ്ലാദേശികളെ തീറ്റി പ്പോറ്റുന്നത് എന്ന് നിര്‍ത്തും?
കേന്ദ്ര ബിജെപി ഭരണം,ഇഴഞ്ഞു നീങ്ങാതെ ചടുലതയോടെ ഏകീകൃത സിവില്‍ കോഡ്,
പട്ടാളക്കാര്‍ക്ക് one rank,one pension
സിഖ് കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സഹായധനം
ഇന്ത്യയാകെ ജന്‍ ലോക് പാല്‍, എന്ന് കൊണ്ടുവരും?
.........................................................................................
മണ്ണും ചാരി നിന്ന കെജ്രുവാള്‍, വേണ്ട രീതിയില്‍ ഡല്‍ഹിയെന്ന പെണ്ണിനെ മയക്കി കൊണ്ടു പോയത് കണ്ടല്ലോ !.
ഇനി,ഒരു നിമിഷം പാഴാക്കാതെ,തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോവുക.
ഡല്‍ഹിയില്‍ ,ആര് ഭരിക്കുന്നുവോ,അവര്‍ക്ക് സകല പിന്തുണയും, ,
സഹായവും നല്‍കുക.
കൊടുത്തില്ലെങ്കില്‍,കെജ്രുവാള്‍ ,നാട്ടില്‍ പാട്ടാക്കും.
ബിജെപിക്ക്,പിന്തുണ കുറയും.
..........................................................................................
ബിജെപിയെ പോലെയല്ല,കാര്യങ്ങള്‍ മനസ്സിലാക്കി അപ്പപ്പോള്‍ തിരുത്ത് കൊടുക്കാന്‍ കെജ്രുവാളിനു പിന്നില്‍ ആളുകളുണ്ട്.
തിരുത്താനുള്ള സന്മനസ്സ്/പക്വത ഇന്ന് കെജ്രുവാള്‍ കാണിച്ചു.
ബിജെപിയുടെ ,ആ വശം ശൂന്യം.
.........................................................................................................................
അതാണ്‌,ബിജെപിയ്ക്ക് നല്ലൊരു ഉപദേശകസമിതി വേണമെന്ന് നിര്‍ദ്ദേശിച്ചത്.
മലയാളി അല്‍ഫോണ്‍സ് കണ്ണന്താനം,ഡല്‍ഹിയില്‍ കിടന്നുറങ്ങുകയായിരുന്നോ?
.......................................................................................................................
ഇത്ര അകലെയുള്ള ഞങ്ങള്‍ ആപ്പുകാര്‍ പണി തുടങ്ങിയെന്നും, ,ബിജെപിയും തുടങ്ങണം എന്ന് പറയാന്‍ പോലും ,നിങ്ങള്‍ക്ക് സമയം കിട്ടിയില്ലേ?
2014 august ല്‍ ഡെല്‍ഹിക്കാര്‍ക്ക് വെള്ളം,വെളിച്ചം കൊടുക്കണമെന്ന് സാധാരണക്കാരായ ഞങ്ങള്‍ ഇവിടെ എഴുതി..
.........................................................................................................................
2014 august ല്‍ kiran bedi യെ കൊണ്ടുവന്നെങ്കില്‍,തീര്‍ച്ചയായും ബിജെപിക്ക് ജയം ഉറപ്പ്.
അവര്‍,കെജ്രുവാള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തന്നെ നടത്തുമായിരുന്നു.
കാരണം,അണ്ണാ ഹസാരെയുടെ അപ്പുറം-ഇപ്പുറം ഇരുന്നവര്‍.
..................................................................................................................
അമിത്ഷായുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് ബിജെപിക്കാര്‍ തന്നെ.
ഓര്‍മ്മയുണ്ടോ?
അമിത്ഷാ, പ്രവര്‍ത്തകരോട് പലവട്ടം പൊട്ടിത്തെറിച്ചത്?
.............................................................................................
ബിജെപിയുടെ പരാജയം വിദ്വേഷ രാഷ്ട്രീയത്തിന്‍റെതെന്ന എം.പി.വീരേന്ദ്രകുമാറിന്റെ വിലയിരുത്തലില്‍ ഒരു ശതമാനം മാത്രം ശരി.
കാരണം,റിക്ഷക്കാരും,തൊഴിലാളികളുമടങ്ങുന്നവര്‍ ആപ്പിനു വോട്ടുകള്‍ കൊടുത്തു.
അവര്‍ക്ക് നിലനില്‍പ്പിന്റെ രാഷ്ട്രീയമായിരുന്നു.
.......................................................................................................................
ടി വി ആര്‍ ഷേണായി എന്ന പ്രഗല്‍ഭനായ ,സത്യങ്ങള്‍ തുറന്നെഴുതുന്ന പത്ര പ്രവര്‍ത്തകന്‍ എഴുതിയത് ഇത്തവണ ഡല്‍ഹിയില്‍ ബിജെപി ശാക്തീകരണമായിരുന്നു.
..................................................................................................
'പണക്കാരുടെ ഇടങ്ങളില്‍ 'ബിജെപിക്ക് മൂന്നു സീറ്റുകള്‍ കിട്ടി എന്ന് ഊഹം.
അപ്രിയ സത്യങ്ങള്‍ ,,ഇഷ്ടമുണ്ടെങ്കില്‍ വായിച്ചാല്‍ മതി.
കഴിഞ്ഞു പോയ കാര്യങ്ങളില്‍ നിന്ന്,
പാഠം ഉള്‍ക്കൊണ്ടാല്‍ മാത്രമേ,ബിജെപിക്ക് ജയം കിട്ടൂ.
.......................................................................................
2014 may മാസം,
താഴെയുള്ള ചിത്രത്തിലുള്ളവരുടെ അപ്പുറ-ഇപ്പുറത്തുള്ളവര്‍ വന്നു പറഞ്ഞിട്ടും ,ഇന്ത്യക്കാര്‍
വിശ്വസിച്ചോ?
അവര്‍ കോണ്ഗ്രസിനെ ,തൂത്തെറിഞ്ഞ് ബിജെപിയെ ജയിപ്പിച്ചു.
..........................................................................
ജനത്തിനു എന്ത് വാക്കുകള്‍ കൊടുത്തുവോ,അത് പാലിക്കുക.
വാജ്‌പേയി മന്ത്രിസഭയ്ക്ക് വന്നതറിയാമല്ലോ.
ചുറ്റും ,ശത്രുക്കള്‍.
അതിനിടയ്ക്ക്,ജനങ്ങളുടെ ആവശ്യങ്ങള്‍ ,നിറവേറിയില്ലെങ്കില്‍..
അണ്ണാ ഹസാരെ പറഞ്ഞത് കേട്ടില്ലേ..
മോഡി ജന്‍ ലോക് പാല്‍,കൊണ്ടുവരില്ലെന്ന്.
...............................................................................................................
എത്രയോ കാര്യങ്ങള്‍ ഓര്‍ഡിനന്‍സ് വഴി കൊണ്ടുവന്നു.!
എങ്കില്‍പ്പിന്നെ,മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കെന്തിനു.,താമസമെന്ന് ജനം ചിന്തിക്കും.
.........................................................................................................................
ചിന്തിക്കുക..
ബിജെപിയുടെ,ശത്രുക്കളും,ജനവും എല്ലാം കാണുന്നു.
അവസരം കിട്ടിയാല്‍ അവര്‍ തിരിച്ചടിക്കും.
അതിനിട വരുത്തരുത്.
.........................................................................
ടാറ്റ,ബിര്‍ള,അദാനി,യൂസഫലി,ഹസ്സന്‍ അലിഖാന്‍ തുടങ്ങിയവരുടെ വോട്ടുകള്‍ കിട്ടിയിട്ട് ഒരു കാര്യവുമില്ല.
അവര്‍ വോട്ടാവകാശം ഉപയോഗിച്ചെന്നും വരില്ല.
................................................................................
ഞങ്ങളെപ്പോലുള്ള ,സാധാരണക്കാരുടെ വോട്ടുകളാണ് ബിജെപിക്ക് വേണ്ടത്.
, കെജ്രുവാളിന്,'
' രാജ്യദ്രോഹി,അരാജകവാദി,ബട് ല ''ഏറ്റുമുട്ടല്‍ പ്രതികളെ രക്ഷിക്കല്‍ നാടകം,
എന്നൊക്കെ വിശേഷണങ്ങള്‍ കൊടുത്തിട്ടുപോലും ,ജനം ചെവി കൊണ്ടില്ല.
........................................................................................................................
വിശക്കുന്നവന്,
ഏത് നിമിഷവും തെരുവില്‍ വീണ് ചാകാന്‍ വിധിക്കപ്പെട്ടവര്‍ അത്,ഭീകരന്‍റെ
,പട്ടിണി രൂപത്തിലോ ആവട്ടെ,എന്ത് അരാജകവാദി.?
..............................................................................................
ഒരമ്മ ,ചെത്തി തേയ്ക്കാത്ത വീട്ടില്‍ നിന്ന് ,ചോദിക്കുന്നു...
,സ്വല്‍പ്പം സിമന്റും.,
,പഴയ വീട് പൊളിച്ച വസ്തുക്കളെങ്കിലും കിട്ടിയാല്‍,
ഇത്തിരി ,വൃത്തിയായ വീട്ടില്‍ കിടന്ന് ചാകാമല്ലോ'! എന്ന്.
................................................................................................................
ഇതാണ്,ഇന്നത്തെ 80 കോടി ഇന്ത്യക്കാരുടെയും സ്ഥിതി.
ആശംസകള്‍
കെ.എം.രാധ
(വായിക്കാതെ,വെറുതെ അഭിപ്രായം എഴുതുന്നവരെ ഒഴിവാക്കും.ന്യൂജന്‍ പലപ്പോഴും,ഒരു പാരഗ്രാഫ് പോലും വായിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.)

No comments:

Post a Comment