Thursday, 5 February 2015

ഇടതുപക്ഷം !

  ഇടതുപക്ഷം !
പാവങ്ങളുടെ ആപത് ബന്ധു ,അഴിമതി ചൂല്‍ കൊണ്ട് തൂത്തു വാരാന്‍ പ്രതിജ്ഞാബദ്ധമായ ആം ആദ്മി പാര്‍ട്ടിയോട് ,ഇത്രമാത്രം പ്രണയമുണ്ടായിരുന്നെങ്കില്‍, 
2014 May ,ലോക്സഭാ തിരഞ്ഞെടുപ്പില്‍,
കേരളത്തില്‍ ഒരു മണ്ഡലത്തിലെങ്കിലും ,ആംആദ്മി പാര്‍ട്ടിയെ പിന്തുണച്ച് ജയിപ്പിക്കാമായിരുന്നല്ലോ.?
സൂത്രം കൊള്ളാം. 
പ്രകാശ് കാരാട്ടും,സീതാറാം യെച്ചൂരിയും കൂടി, ബിജെപി/മോഡിയെ തോല്‍പ്പിക്കാന്‍ സോണിയ,മമത,ഒട്ടും നിവര്‍ത്തിയില്ലെങ്കില്‍,ജയലളിതയെ വരെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതല്ലേ?
മലയാളികള്‍ക്ക് മാത്രമായി ദൈവം കനിഞ്ഞുനല്‍കിയ ഇത്തരം, കുബുദ്ധി എത്ര കണ്ടു?
എത്ര കാണാനിരിക്കുന്നു?
ഒത്തുതീര്‍പ്പ് രാഷ്ട്രീയം, ജനനമനസ്സ് കാണാതെ പോയതുമാണ് ഇടതുപക്ഷത്തിന്‍റെ പരാജയ കാരണങ്ങള്‍ .
കാര്യം,എഴുതുമ്പോള്‍ ,പിണങ്ങരുത്.
കെ.എം.രാധ

No comments:

Post a Comment