Thursday, 19 February 2015

യാഥാര്‍ത്ഥ്യം

യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയനേതാക്കളാണ് കൊലകള്‍ക്കും,കൊലപാതകി കള്‍ക്കും പിന്നിലെന്ന് സൂക്ഷ്മ പഠനത്തില്‍ നിന്ന് മനസ്സിലാക്കാം..
ആദ്യം,ഇക്കൂട്ടര്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ,കുറ്റകൃത്യങ്ങളില്‍,സ്ത്രീ സേവയില്‍ പങ്കാളികളാകും.
പിന്നീട്,രക്ഷപ്പെടാന്‍ ടോമിന്‍ തച്ചങ്കരി,ശ്രീജിത്ത്,സൂരജ്ഖാന്‍,അഡ്വക്കറ്റ് ജനറല്‍..അങ്ങനെ പല പ്രമുഖരുടെയും സഹായം സ്വീകരിക്കും.
സ്വാഭാവികമായും,പ്രത്യുപകാരത്തിന് പോലീസ്,ജുഡീഷ്യറിയടക്കം വഴിവിട്ട രീതിയില്‍ സ്വത്ത് സമ്പാദനം നടത്തും.
ഭരിക്കുന്നവര്‍ക്ക്, എത്ര തെളിവുകള്‍ ലഭിച്ചാലും,
,
,ഇക്കൂട്ടരുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടാന്‍ പോലുമുള്ള ധൈര്യമില്ല.
ഉദാഹരണത്തിന്,എം.വി.ജയരാജന്‍ ജഡ്ജിമാരെ
'ശുംഭന്മാര്‍'എന്ന് വിളിച്ചു.
മാപ്പ് പറയാന്‍ കോടതി പറഞ്ഞത്,ജയരാജന്‍ അനുസരിച്ചില്ല.
തടവ് അനുഭവിക്കുന്നു.
സമാനരീതിയില്‍,മുന്‍ കോണ്ഗ്രസ് എം.പി.കെ.സുധാകരന്‍
''ജഡ്ജിമാര്‍,കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടുണ്ട്,
നിയമപാലകര്‍,സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി, കോണ്ഗ്രസ് നേതൃത്വത്തിന് മുന്‍പില്‍,വണങ്ങി നില്‍ക്കുന്നത് കണ്ടു.''
തുടങ്ങിയവ പ്രസംഗിച്ചു.
ഈ നിമിഷം വരെ,കെ.സുധാകരനെ അറസ്റ്റ് ചെയ്തില്ല.
അതുപോലെ,തിരഞ്ഞെടുപ്പ് കാലത്ത്,ശശി തരൂര്‍ സ്വന്തം ഫ്ലാറ്റില്‍ കൊണ്ടു പോയി പാസ്റ്റര്‍മാര്‍ക്ക് ഭക്ഷണം ,പണം കൊടുത്തത് ചാനലുകാര്‍ ലൈവ് ആയി പ്രദര്‍ശിപ്പിച്ചു.
ഒരു നടപടിയും ഇല്ല.
ഐസ്ക്രീം കേസില്‍,എത്ര പണം കൊടുത്തുവെന്ന്, പീറ്റര്‍ നിയമജ്ഞന്‍ ചാനല്‍ ക്യാമറയില്‍ പകര്‍ത്തപ്പെട്ടതും കേരളീയര്‍ കണ്ടു.
രാഷ്ട്രീയക്കാര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കാന്‍ ഇനിയെങ്കിലും ജുഡീഷ്യറിയ്ക്ക് സന്മനസ്സുണ്ടാവാത്തപക്ഷം ,ജനാധിപത്യത്തിന്‍റെ കഴുക്കോല്‍ എന്നന്നേക്കുമായി കടപുഴകി നിലംപൊത്തും.
ജനങ്ങള്‍ക്ക്‌ ജുഡീഷ്യറിയിലുള്ള വിശ്വാസം എന്നന്നേക്കുമായി നഷ്ടപ്പെടും.
ചൈനയില്‍ പോലും,അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നു.
കേരളത്തില്‍ മാത്രമാണ് ,രാഷ്ട്രീയക്കാര്‍ ,ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെടുന്നത്.
കൊടും ക്രൂരന്മാരായ,ജനദ്രോഹി നേതാക്കന്മാരില്‍ നാലഞ്ച് എണ്ണത്തെ ജീവപര്യന്തം ശിക്ഷ കൊടുക്കാട്ടെ.
പിന്നീട്,കേരളം സ്വര്‍ഗ്ഗമാകും.
ഉന്നതര്‍, തെറ്റുകള്‍ ചെയ്യാന്‍ മടിക്കും.
കെ.എം.രാധ

No comments:

Post a Comment