Thursday, 5 February 2015

മലയാളസിനിമയ്ക്ക് വംശനാശം

സമകാലിക മലയാള ചലച്ചിത്രത്തിന്റെ അധോഗതിക്ക് കാരണം,
മാതൃഭാഷ പോലും,തെറ്റില്ലാതെ എഴുതാനും,വായിക്കാനും,ഉച്ചരിക്കാനും അറിയാത്ത,അഹംഭാവികളായ ചില 'ന്യൂജന്‍'സിനിമാസംവിധായകര്‍.!
  എത്രയുംവേഗം,മലയാളസിനിമയുടെ വംശനാശത്തിന് കാരണമന്വേഷിക്കാന്‍,ചുണയുണ്ടെങ്കില്‍ സംവാദം സംഘടിപ്പിക്കുക.
സിനിമാസ്വാദകരുടെ പക്ഷത്ത് നിന്ന് കൊണ്ട് ഞങ്ങളില്‍ ചിലര്‍ സംസാരിക്കുന്നതാണ്.
ഇതെഴുതുന്ന വ്യക്തിയെ വിളിച്ചാല്‍, ആദ്യം,ന്യൂജന്‍ പ്രതിഭകളോട് മലയാളഅക്ഷരമാല എഴുതാന്‍ ആവശ്യപ്പെടും.
അതിനു ശേഷം ,,ചില വാക്കുകള്‍ 'കേട്ടെഴുത്ത് കൊടുക്കും.
. അക്ഷരവൈരികളായ,ന്യൂജന്‍,തെറ്റില്ലാതെ മാതൃഭാഷ എഴുതില്ലെന്ന് ഉറപ്പുണ്ട്,.
മുന്‍കാല സംവിധായകന്‍ സൂചിപ്പിച്ചത് പോലെ,
2014 january-december വരെ ,
കള്ളപ്പണം കൊണ്ട് നിര്‍മിച്ച് തിയേറ്ററിലെത്തിച്ച എത്ര പടങ്ങള്‍ വിജയിച്ചു?
കണക്കുകള്‍ തരാമോ?
തിരക്കഥയില്ലെങ്കിലും, ശ്രുതിമധുരമായ ഗാനങ്ങളില്ലെങ്കിലും സിനിമയെടുക്കാന്‍ കഴിയുന്ന സൂത്രം മലയാള സിനിമയെ നശിപ്പിക്കും.
ചാനല്‍-മാദ്ധ്യമങ്ങള്‍ , ചുംബനസമരം, പ്രോത്സാഹിപ്പിച്ചതുപോലെ ,കെട്ട ചലച്ചിത്രങ്ങള്‍ നന്നെന്ന് ഘോഷിച്ചാലും,തിയേറ്ററില്‍
സിനിമ കാണാന്‍ കാഴ്ചക്കാര്‍ ഉണ്ടാകില്ലെന്നെയുള്ളൂ.
ഇത്തരം,ചൊട്ടുവിദ്യകള്‍
പാശ്ചാത്യ സിനിമാലോകത്തിന് കൂടി പഠിപ്പിച്ചു കൊടുക്കുക.
അവരുടെ ചലച്ചിത്രങ്ങളില്‍ അനുദിനം,അരങ്ങേറുന്ന പുതുപുത്തന്‍ സാങ്കേതികത,തിരക്കഥയില്‍ വരുത്തുന്ന സ്ഥലകാല വൈവിദ്ധ്യങ്ങള്‍ അദ്ഭുതാവഹം.
പുതുതലമുറ സംവിധായക-കലാകാരന്മാരില്‍ പടരുന്ന മയക്കുമരുന്നും,,അജ്ഞാനവും ആപത്ത്.
മലയാള സിനിമകള്‍ പുറത്തിറങ്ങിയ ഉടന്‍ എന്തിനു കാണണം?
'' ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സ്,ഹൌ ഓള്‍ഡ് ആര്‍ യു,ഓം ശാന്തി ഓം,ഏഴ് സുന്ദര രാത്രികള്‍,മുകളില്‍ ഒരാളുണ്ട്,ലണ്ടന്‍ ബ്രിഡ്‌ജ്,പ്രെയ്സ് ദ ലോര്‍ഡ്‌,പോളിടെക്നിക്ക്...
ഇവയില്‍ എത്ര എണ്ണം മികച്ചത്?
വേണ്ട..കൂടുതല്‍ എഴുതുന്നില്ല.
മലയാള സിനിമാലോകത്ത്,
ഇന്ന് സംഭവിക്കുന്ന ദുഷ്പ്രവണതകള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയ നടന്‍ ശ്രീനിവാസന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ

No comments:

Post a Comment