Tuesday, 10 February 2015

കേരള ''അച്ചേ ദിന്‍''

ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, 
ലിപ്പ് ലോക്ക് ചുംബന -ആലിംഗന ഫെയിം സമരനായകന്‍,ന്യൂ ജന്‍ വക്താവ് ഇങ്ങനെ പ്രസ്താവിക്കുന്നു
''ബിജെപി-നരേന്ദ്രമോഡി ഭരണത്തില്‍ ഇന്നുവരെ ഒരു നല്ല ദിനം പോലും''
 ഉണ്ടായിട്ടില്ലെന്ന് !
ഹാ..ഹാ...അതിമനോഹരം...ഈ വചനങ്ങള്‍!.
കേരളത്തില്‍ ഐക്യമുന്നണി 2010ല്‍ അധികാരത്തില്‍ വന്ന ശേഷം ഇന്നേവരെ ''അച്ചേ ദിന്‍'' മാത്രമേ സംഭവിച്ചിട്ടുള്ളൂ.
മന്ത്രിമാര്‍ ,മേയര്‍മാര്‍ ,സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വിറ്റ്സര്‍ലന്‍ഡ്,അമേരിക്ക പോലുള്ള എത്രയോ രാഷ്ട്രങ്ങളില്‍ സുഖവാസയാത്ര നടത്തി
കേരളത്തിലെ കയര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അടൂരില്‍ നിന്ന് പ്രകാശം സ്വിറ്റ്സര്‍ലന്‍ഡ്,ഫ്രാന്‍സില്‍ പോയി.
 വന്‍ വിപണി കണ്ടെത്തി.
കേരളമാകെ റബ്ബറൈസഡ് നിരത്തുകളില്‍ വാഹനങ്ങള്‍ .യാത്രക്കാര്‍ ഒഴുകിയൊഴുകി പോകുന്നു.
ആ കാഴ്ചയില്‍ പൊതുമരാമത്ത് വകുപ്പ് ,മോഹാലസ്യപ്പെട്ട് വീണു.
വിദേശത്ത് പോയി മാലിന്യ നിര്‍മാര്‍ജ്ജനം എങ്ങനെ സാദ്ധ്യമാക്കാമെന്ന് പഠിച്ച് ഡോക്ടരേറ്റ് വാങ്ങിയ മന്ത്രി മഞ്ഞള്‍ അലിയുടെ പൊന്‍ പ്രഭയില്‍ മൂക്കു പൊത്തും മാലിന്യങ്ങള്‍ ,പാടെ എങ്ങോ പോയ്‌ മറഞ്ഞു.
എന്തിന്,പുഴകള്‍ക്ക് പോലും കളഭമണം.!
കെഎസ് ആര്‍ ടി സി യുടെ വന്‍ ലാഭം കാരണം,ഗുരുവായൂരും,ശബരിമലയില്‍ നിന്നും വര്‍ഷങ്ങളായി ലഭിച്ച 75000 കോടി ആസ്തി സ്വിസ് ബാങ്കില്‍.!
കാരണം,ഭരണം അവസാനിക്കുമ്പോള്‍,ആഹാരം ,വട്ടചെലവുകള്‍ക്ക് കാശ് വേണ്ടേ?
ജനപ്രതിനിധികള്‍ക്ക്
'അച്ചേ ദിന്‍'കാരന്‍ വര്‍ദ്ധിപ്പിച്ച,
ശമ്പള തുക ഇപ്പോള്‍,ഒരു ദിവസത്തേക്ക് [പോലും തികയുന്നില്ല.
അപ്പോള്‍ പിന്നെ,പെന്‍ഷന്‍ പറ്റിയാല്‍,സ്ഥിതിയെന്താകും?
സരിത,ജിക്ക്,കിക്ക്, ഫയാസ് ,ശ്രീജിത്ത്,തച്ചങ്കരി,സൂരജ്,സലിം രാജന്‍മാരെയെല്ലാം നിരപരാധി പട്ടികയില്‍ എന്നേ ചേര്‍ത്തു.കഴിഞ്ഞു.
മലപ്പുറം കോണ്ഗ്രസ് ഓഫീസിലെ രഹസ്യങ്ങള്‍ കേട്ടറിഞ്ഞ തൂപ്പുകാരിയെ ,ചവുട്ടിക്കൊന്നു,ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തി.
ഹോ..ഏതോ കാലന്മാര്‍ കണ്ടുപിടിച്ചതും..
ഒരു കുഴപ്പവുമില്ല!.
കക്കാനറിയാം,നില്ക്കാനുമറിയാം.കേട്ടോ..നാട്ടുകാരെ.
നമ്മുടെ കൈയില്‍ ''ദണ്ഡം പാണിയിലെടുത്തവര്‍''ഉണ്ട്.
അതെടുത്ത്,ഒരു വീശ് വീശിയാലുണ്ടല്ലോ...?
ബാക്കി,കാര്യങ്ങള്‍ വായനക്കാര്‍ നല്ല ഭാഷയില്‍ എഴുതുക,
കാരണം,നമ്മുടെ റബ് മന്ത്രി,ചെവിക്ക് പിടിക്കും.
കെ.എം.രാധ

No comments:

Post a Comment