Friday 27 February 2015

വി.എസ്.അച്യുതാനന്ദന്‍,

വി.എസ്.അച്യുതാനന്ദന്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച്,അനേകം തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തല മുതിര്‍ന്ന നേതാവ്. 
2014 MAYലോക് സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍, ബിജെപിയില്‍ പ്രധാമന്ത്രി-ആഭ്യന്തരമന്ത്രി സ്ഥാനം, ലാല്‍ കിഷന്‍ അദ്വാനി, മുരളി മനോഹര്‍ ജോഷിയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു.
ജനാധിപത്യവാദി എന്ന നിലയ്ക്ക്
(മറ്റ് പലരും ഈ പേജില്‍ എന്നെ രൂക്ഷമായി വിമര്‍ശിച്ചത് വക വെയ്ക്കാതെ)
മുകളില്‍പ്പറഞ്ഞ രണ്ട് പേര്‍ക്കും പ്രായാധിക്യം കൊണ്ട് നടക്കാന്‍ തന്നെ വയ്യ.
അവര്‍ .ബിജെപിയെ ശക്തിപ്പെടുത്താന്‍ ഉപദേശകരാവുകയാണ് നല്ലതെന്നും,
    അനേകം പ്രതിബന്ധങ്ങള്‍ നേരിട്ടും,ഇന്ത്യ മുഴുവന്‍ ഓടി നടന്ന് ബിജെപിയെ ശക്തിപ്പെടുത്തിയ നരേന്ദ്ര മോഡി തന്നെയാണ് പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന്,മുഖപുസ്തകത്തിലും ,Twitter ലും എഴുതി.
വിഎസ് , മുഖ്യമന്ത്രിസ്ഥാനം വഹിച്ചതാണ്.
ഔദ്യോഗികമായി പല സ്ഥാനങ്ങളും വഹിച്ചു.
ഇനി,പാര്‍ട്ടിയെ ശക്തിപ്പെടുത്തുക.
എം.സുരാജ് അടക്കമുള്ളവര്‍ വിഎസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച്,വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് ഭയപ്പെടുന്നുണ്ട്.
അതുകൊണ്ടാണല്ലോ,ഇത്തരം വാക്കുകള്‍ പ്രവഹിക്കുന്നത്.
പ്രായം പരിഗണിച്ച് മറ്റുള്ളവര്‍ക്ക് അധികാരസ്ഥാനങ്ങള്‍ കൈമാറുക തന്നെ വേണം. ഉമ്മന്‍‌ചാണ്ടിക്കും ഇത് ബാധകം'
എം.സുരാജെ,ചിന്തേ,
പ്രായം,പക്വത,പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ ഇത്തരം വാക്കുകള്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കരുത്.
കെ.എം.രാധ

No comments:

Post a Comment