Saturday 7 February 2015

എല്ലാം ശുഭം!

       എല്ലാം ശുഭം!
ചുരുക്കത്തില്‍,
...ഐസ്ക്രീം,കിളിരൂര്‍,കവിയൂര്‍,തോപ്പുംപടി,സൂര്യനെല്ലി പൂവരണി തുടങ്ങിയ 

രസികന്‍ കേസുകളുടെ അടുത്തേക്ക് നീങ്ങി,
സാവധാനം കൊച്ചി ആഡംബര നൌക സുഖവാസം,മയക്കുമരുന്ന്,...എല്ലാം എന്നന്നേക്കുമായി മായ്ക്കപ്പെടുന്നു.
സരിത,ജിക്കു,കിക്കു,പൊതുമരാമത്ത് വകുപ്പ്,
മന്ത്രി കെ.എം.മാണിയടക്കം എല്ലാ ഉന്നതരും വിശുദ്ധരായി അഭിഷേകം ചെയ്യപ്പെട്ടു കഴിഞ്ഞു.
അതാണ്‌,മതേതര,ജനാധിപത്യ കേരളം.!
നടന്‍ മോഹന്‍ലാല്‍ പണം,വാങ്ങിയില്ലെങ്കില്‍,
ആ പണം മിടുമിടുക്കരായ ദരിദ്ര കുട്ടികള്‍ക്ക് ഉന്നത സാങ്കേതിക പഠനത്തിന്,നല്‍കിക്കൂടെ എന്ന് എവിടെയോ ഫേയ്സ്ബുക്ക് കമന്റുകള്‍ വായിച്ചു.
അതൊക്കെ സര്‍ക്കാരും,നടനും തമ്മിലുള്ള കാര്യം.
ദേശീയ ഗെയിംസില്‍ അവതരിപ്പിച്ച 'ലാലിസം',സ്വല്പ്പനേരം കണ്ടപ്പോള്‍,മടുപ്പ് വന്ന്,
റിമോട്ട് ബട്ടണ്‍ അമര്‍ത്തി ഇംഗ്ലീഷ് സിനിമ കാണാന്‍ പോയെന്നേ, ഈ പേജില്‍ എഴുതിയിട്ടുള്ളൂ.
ഏതായാലും,
മലയാളം അക്ഷരം എഴുതാനും,ഉച്ചരിക്കാനും അറിയാത്ത ചില മയക്കുമരുന്ന് സേവക്കാരെ ,''ബല്ല്യ''സംവിധായകരാക്കി വെച്ച്,ആദരിക്കാന്‍ മാത്രം,മലയാള സിനിമ അധഃപ്പതിച്ചു കഴിഞ്ഞു.
ഏത് പോലെയാണ്?
2015 January15 to 21 വരെ കോഴിക്കോട്ട് വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ,കഥ,കവിതാ രചനാമത്സരങ്ങളില്‍,അന്യഎഴുത്തുകാരുടെ രചനകള്‍ പുസ്തകം വെച്ച് കോപ്പിയടിച്ചത് പോലെ.
(നിമിഷനേരം ചാനലില്‍ വന്ന്‍,മറഞ്ഞു പോയ ദൃശ്യം സാക്ഷി.
തുടര്‍ന്ന്, അന്വേഷണങ്ങള്‍.)
അല്ലാ',
പ്രണയം 'ഫെയിം ബ്ലസ്സി ശ്വേതാമേനോന്‍റെ തല്‍സമയ പ്രസവ ചിത്രീകരണത്തിലൂടെ 'കളിമണ്ണ്‍'സിനിമ എടുത്തശേഷം,
എത്ര ചലച്ചിത്രങ്ങള്‍ ടിയാന്റെ സ്വന്തമായി പ്രേക്ഷകരിലെത്തിയെന്ന്,അറിഞ്ഞാല്‍ നന്നായിരുന്നു.
ശംഭോ..മഹാദേവാ..
ഇനി എന്തെല്ലാം കാണാനിരിക്കുന്നു!
കെ.എം.രാധ

No comments:

Post a Comment