Tuesday, 10 February 2015

വഴി തെറ്റിപ്പോകുന്നു

തീര്‍ച്ചയായും , ആം ആദ്മി നേതാവ് അരവിന്ദ്കെജ്രുവാള്‍,
സ്ഥാനത്യാഗം ചെയ്തശേഷം,
കുറെ നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
അതാണ്‌,ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കണമെന്ന്,
പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ
സ്ഥാനരോഹണ ചടങ്ങുകള്‍ക്ക് വിളിച്ച ഇമാമിനെ വിമര്‍ശിച്ചതെന്ന് തോന്നുന്നു.
തീര്‍ച്ചയായും,
ആം ആദ്മിയുടെ വിജയത്തിന് വേണ്ടി ,സാധാരണക്കാരുടെ,പാവങ്ങളുടെ കാര്യങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച സാറാ ജോസഫ്,
മനോജ്‌ പദ്മനാഭന്‍, എന്റെ മൂത്ത മകള്‍ ദിവ്യ അനീഷ്‌ എന്നിവര്‍ക്ക്
 അഭിനന്ദനങ്ങള്‍.
ബിജെപിയെ പിന്തുണയുക്കുന്ന,
കാര്യങ്ങള്‍ ഈ രീതിയില്‍ വഴി തെറ്റിപ്പോകുന്നുവെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വ്യക്തമായി
 ബിജെപിക്കാരെ അറിയിക്കാന്‍ ശ്രമിച്ചിട്ടു പോലും,
കേട്ട ഭാവം നടിക്കാതെ,പിന്തള്ളിയത് കൊണ്ട് മാത്രമാണ്,
ഫേയ്സ്ബുക്ക്,twitter വഴി ലോകരോട് അറിയിക്കേണ്ടി വന്നത്.
മാത്രമല്ല,ചില ആര്‍ എസ്,എസുകാര്‍,ഈ പേജില്‍ വന്ന് രൂക്ഷമായി വിമര്‍ശിച്ചത്,ഓര്‍മ്മ വരുന്നു.
ആ കാര്യങ്ങളെല്ലാം,
തികഞ്ഞ ജനാധിപത്യ-മതേതരവാദി (ഒരിക്കലും ഈ നിമിഷം വരെ കാണാത്ത)പ്രിയ സുഹൃത്ത് stanely സെബാസ്റ്റ്യന് അറിയാം.
മകളുടെ കാര്യം,തീര്‍ത്തും വ്യത്യസതം.
,സാറാജോസഫ് അവള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയെന്ന് തോന്നുന്നു.
എന്തായാലും,
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ
ഒറ്റ ഇന്ത്യ,ഒരൊറ്റ ജനത സങ്കല്പത്തില്‍ ഊന്നിക്കൊണ്ട്,
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഡല്‍ഹിയെ
ഒരു paradise ആയി രൂപപ്പെടുത്താന്‍ ആദ്മി പാര്‍ട്ടിക്ക് കഴിയട്ടെ.
വീണ്ടുംവീണ്ടും എഴുതുന്നു..
സായിപ്പിന്‍റെ രാജ്യങ്ങളില്‍ പോലും,തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍,
ഭരണ-പ്രതിപക്ഷങ്ങള്‍ കൂട്ടായി ജനനന്മയ്ക്ക് വേണ്ടി പ്രയത്നിക്കും.
ഇന്ത്യയിലോ?
പാര്‍ലമെന്റിന്റെ വിശുദ്ധി നഷ്ടപ്പെടുന്ന രീതിയില്‍ അലര്‍ച്ച,അട്ടഹാസം...
അത്,തടയുക തന്നെ വേണം.
ആശംസകള്‍
കെ.എം.രാധ


No comments:

Post a Comment