Wednesday, 23 December 2015

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സ്വാഗതം!

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സ്വാഗതം!
കേരളത്തില്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം,
ആദ്യ സന്ദര്‍ശനത്തിനെത്തുന്ന
താങ്കള്‍ക്ക്,
നിഷ്പക്ഷ ജനാധിപത്യവാദികള്‍,
തീര്‍ച്ചയായും പിന്തുണ നല്‍കും.
കേരളത്തിന്‍റെ പൊതുആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഉറപ്പുകള്‍,
അവ സമയബന്ധിതമായി ചെയ്ത് തീര്‍ക്കാനുള്ള കര്‍ശനനടപടികള്‍
സംസ്ഥാന സഹായത്തോടെ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാകണമെന്ന് മാത്രമെ,എഴുതാനുള്ളൂ.
ട്രെയിന്‍യാത്രയില്‍,എന്തിന് ബോഗികളില്‍ ഇരിക്കാന്‍
നല്ല സീറ്റുകള്‍ പോലുമില്ല.
ഇതൊന്നും,
കേരളത്തില്‍ നിന്ന്പോകുന്ന എംപിമാര്‍ക്ക് താങ്കളെ അറിയിക്കാനുള്ള ബാദ്ധ്യതയുമില്ല.
അവര്‍ക്കെന്നും,
പാര്‍ലമെന്റ് സ്തംഭനം
,ഏകാധിപത്യം നടപ്പാക്കാനാണ്,താല്‍പ്പര്യം.
ഒപ്പം,
കേരളത്തിലെ ഇരുമുന്നണി നേതാക്കള്‍ മത്സരിച്ച്
എന്നും,
എപ്പോഴും
'ചോരകുടിയന്‍,ഹിറ്റ്ലര്‍,വര്‍ഗ്ഗീയവാദി, അസഹിഷ്ണു,കൊലയാളി''
അനേകം ഉഗ്രന്‍ എരിവുള്ള പദപ്രയോഗങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്തപ്പോഴും,
താങ്കള്‍,അക്ഷോഭ്യനായി ,കര്‍മ്മനിരതനായി പ്രധാനമന്ത്രി പദത്തിലെത്തി!.
തീര്‍ച്ചയായും,
(14-12-2015) തിങ്കളാഴ്ച,
കേരള മണ്ണില്‍ കാലെടുത്തു വെയ്ക്കും നിമിഷം,
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താങ്കളെ സ്വീകരിക്കാന്‍ വരും.
ആ നിമിഷം,
താങ്കള്‍,
നേരിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ
എസ് എന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദനത്തിന് ഹൃദയപൂര്‍വം ക്ഷണിക്കുക.
അദ്ദേഹം,വരുമെന്ന് തന്നെയാണ് പ്രതീക്ഷ.
വിവാദങ്ങള്‍, ഒഴിവാക്കുക.
കേരളത്തില്‍,
ഇരുമുന്നണികളും.
ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുക്കാന്‍ മത്സരിക്കുന്നു!
സര്‍ക്കാര്‍,
ജനങ്ങളുടെ
അടിസ്ഥാന സൌകര്യങ്ങള്‍ പോലും
ഒരുക്കിക്കൊടുക്കാനാവാതെ
അധികാര ആര്‍ത്തിയുമായി മുന്നോട്ട്!
കേന്ദ്ര ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം,
രാജ്യത്തിന്‍റെ
ഭരണഘടന,?
കീഴ്വഴക്കം? ഒക്കെ അനുസരിച്ച് തന്നെയാണോ,
ഇക്കാലമത്രയും,ഇരുമുന്നണികളും
കേരളത്തിലും,
കേന്ദ്രത്തിലും
പ്രവര്‍ത്തിച്ചതെന്ന് സ്വയം ചിന്തിക്കുക.
എസ് എന്‍ ഡിപി വോട്ട് ബാങ്ക് മറിഞ്ഞുവെന്ന തോന്നല്‍ ഉണ്ടായതോടെയാണ്,ഇരുമുന്നണികളും
വെള്ളാപ്പള്ളിയെ,കൂട്ടം തിരിഞ്ഞു അക്രമിക്കുന്നത്?.
ഹൈന്ദവ ഏകീകരണത്തോടെ ,അത് പ്രതികാരബുദ്ധിയായി മാറിയതാണ് ,ഇതിനു പിന്നിലെന്ന് തോന്നുന്നു.?
തീര്‍ച്ചയായും,
താങ്കള്‍,നേരിട്ട് മുഖ്യമന്ത്രിയെ സ്നേഹസൌഹൃദത്തോടെ,ചടങ്ങിന് ക്ഷണിക്കുക.
ഒപ്പം,
കേരള സന്ദര്‍ശനം,വന്‍ വിജയമാകട്ടെയെന്ന
പ്രാര്‍ത്ഥനയോടെ
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment