Tuesday, 3 February 2015

നിയമനിര്‍മ്മാണം

ഇന്ത്യയൊഴികെ....
പ്രത്യേകിച്ച് സായിപ്പിന്‍റെ രാജ്യങ്ങളില്‍,തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍,
പിന്നെ,ഭരണ-പ്രതിപക്ഷങ്ങള്‍ അതതു രാജ്യങ്ങളുടെ പുരോഗതിക്കും, ജനങ്ങളുടെ നന്മയ്ക്കും വേണ്ടി കൂട്ടായ തീരുമാനങ്ങളെടുക്കുമെന്ന് വായിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും, അവയുടെ അന്തസ്സ് കളഞ്ഞു കുളിക്കാന്‍ വേണ്ടി ഉത്തരവുകള്‍ കീറി വലിച്ചെറിയുക,
പോര്‍ വിളി നടത്തി സഭയുടെ നടുത്തളത്തില്‍ നിന്ന് സ്പീക്കറുടെ അടുത്തേക്ക് ഓടിച്ചെന്നു,ചീത്ത വിളിക്കുക.
    ഇതൊക്കെ, നടത്തുന്ന അരാജകവാദികളെ ,തത്സമയം പുറംതള്ളി ,സഭ ശുദ്ധീകരിക്കാനുള്ള നടപടികള്‍ എടുക്കുക.
കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ,
എംപിമാര്‍ പുറത്തിറങ്ങി പ്രതിഷേധിക്കട്ടെ.
മതം മാറി,വീണ്ടും സ്വന്തം മതത്തിലേക്ക് തിരികെയെത്തിയ കേരള എംപിമാര്‍,
സ്വന്തം മണ്ഡലം തിരിഞ്ഞു നോക്കാതെ,
അനാവശ്യ സമരങ്ങള്‍ നടത്തുന്നത് ജനാധിപത്യത്തെ അവഹേളിക്കല്‍.
പാര്‍ലമെന്റില്‍, കെ.സി.വേണുഗോപാല്‍,കൊടിക്കുന്നില്‍ സുരേഷ് എന്നീ ജനപ്രതിനിധികള്‍ കാണിക്കുന്ന തികച്ചും ലജ്ജാവഹമായ രീതികള്‍,മേലില്‍ ആവര്‍ത്തിക്കാന്‍ ,അനുവദിക്കരുത്.
രാഷ്ട്രം ,ജനത ഒന്നെന്ന ചിന്തയില്ലാത്തവരാണ്,ഇത്തരം,സമരാഭാസങ്ങള്‍ക്ക് ,,ഒത്തൊരുമിക്കുന്നത്.
ചിത്രം,അയച്ച ഹരിഹരന് നന്ദി.
— with Sethua Menon and Maya Menon.

No comments:

Post a Comment