Sunday, 19 July 2015

ഗൌരിയമ്മ ?

ഗൌരിയമ്മ ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും,ആ പാര്‍ട്ടിക്ക് ഒരുഗുണവും ഉണ്ടാകാന്‍പോകുന്നില്ല.
എന്നേ ചിന്താശേഷി നഷ്ടപ്പെട്ടു കഴിഞ്ഞു.
ഏതുപോലെ.?..
ഇന്ത്യ മുഴുവന്‍ ഓടിനടന്ന്,കോണ്ഗ്രസ്-എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ ക്രൂരം,നിന്ദ്യമായ അവഹേളനം,പരിഹാസം ഏറ്റുവാങ്ങി നരേന്ദ്രമോഡി ബിജെപിക്ക് വിജയം ഉറപ്പിച്ചപ്പോള്‍,
പ്രധാനമന്ത്രി പദത്തില്‍ മോഡി എത്തരുതെന്ന ഒറ്റലക്ഷ്യത്തോടെ കോണ്ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും,മീഡിയയും ഒക്കെക്കൂടി,
അദ്വാനി,ജോഷിമാരെ ആരെയെങ്കിലും ,തത്സ്ഥാനത്തേക്ക് എത്തിക്കാന്‍ പാട്പെട്ടില്ലേ.?
അതുപോലെ.
അതിനെതിരെ ,
ഇവിടെഎഴുതിയപ്പോള്‍,
എന്തൊരു തര്‍ക്കം!,പരിഹാസമായിരുന്നു.!
ഹാഹാ..!
ബിജെപിയോടുള്ള  അതിസ്നേഹംകൊണ്ടല്ല.
മറിച്ച്,
ഇവരില്‍ ആരെങ്കിലും ഇന്ത്യന്‍ പിഎം ആയിരുന്നെങ്കില്‍,
അവര്‍
ഓര്‍മ്മിച്ചോ,അല്ലാതെയോ പ്രസ്താവിക്കുന്ന ഓരോ കാര്യത്തിന്റെ പേരിലും, പാര്‍ട്ടിക്ക് തീരാതലവേദനയുണ്ടാകുമായിരുന്നു.
വിദേശയാത്രകളില്‍
സര്‍ക്കാര്‍ചിലവില്‍ കോടികള്‍ മുടക്കി മീഡിയയെഎഴുന്നള്ളിക്കാമായിരുന്നു.
എന്നിട്ട്, 
ബിജെപിയെ ഇക്കൂട്ടര്‍ക്ക്തട്ടിക്കളിക്കുമായിരുന്നു.
ഇപ്പോള്‍ തന്നെ
കേന്ദ്ര ബിജെപി സര്‍ക്കാര്‍ എടുക്കുന്ന ഏതു നല്ല കാര്യങ്ങളും എതിര്‍ത്തു
പുച്ഛത്തോടെ സ്വന്തം രാഷ്ട്രത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന രാഷ്ട്രീയക്കാരുടെ ആവാസഭൂമിയാണ് ,ഭാരതം.
ഈയിടെതന്നെ,
സാമാന്യംനന്നായിപോകുന്ന കേന്ദ്രബിജെപി മന്ത്രിസഭ,
മോഡിയെകൊള്ളിച്ചു കൊണ്ട് ''അടിയന്തരാവസ്ഥ ''വരുമെന്ന് അദ്വാനിയുടെ പാഴ്വാക്കുകള്‍
,കാതലായകാര്യങ്ങള്‍ മനസ്സിലായിട്ടുകൂടി
മീഡിയ/രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിച്ചു വിട്ട അപഖ്യാതി അറിയാമല്ലോ.
അടിയന്തരാവസ്ഥ
ഇപ്പോള്‍ നിലനില്‍ക്കുന്നത് ,ജനത്തെ നട്ടം തിരിക്കുന്നത്, നൂറു കൂട്ടം അഴിമതികള്‍,േപാഴ്ച്ചിലവുകള്‍,പീഡനങ്ങള്‍ നടക്കുന്നതു കേരളത്തില്‍,,
ബീഹാറില്‍,
ഉത്തര്‍പ്രദേശില്‍
.മധ്യപ്രദേശില്‍ തീര്‍ച്ചയായും കോണ്ഗ്രസ് കാലംമുതല്‍ ഇങ്ങോട്ടുള്ള 'വ്യാപം' അഴിമതി,അന്വേഷിച്ചുകുറ്റക്കാരെ ശിക്ഷിക്കുക.തന്നെവേണം.
ബിജെപി യിലെ
മുതിര്‍ന്നനേതാക്കളുടെ അടുത്തേക്ക് അഭിമുഖം എന്ന പേരില്‍ വെറും പ്രശ്നങ്ങളുണ്ടാക്കാന്‍ മാത്രം വരുന്ന,
രാജ്യക്ഷേമം ആഗ്രഹിക്കാത്ത
ഒളിച്ചും, പതുങ്ങിയും വരുന്ന ക്യാമറക്കണ്ണുകളെ,പാപ്പിരാസികളെ,പത്രക്കാരെ നിയന്ത്രിക്കുക.
ഗൌരിയമ്മയെ വിശ്രമിക്കാന്‍ അനുവദിക്കു.
കെ.എം.രാധ

No comments:

Post a Comment