Friday, 17 July 2015

Complaint

Kozhikode
ബഹുമാനപ്പെട്ട കലക്ടര്‍ക്ക് 16-07-2015
(നാട്ടുകാര്‍ക്ക് വേണ്ടി)
കോഴിക്കോട് മാങ്കാവ് മിനി ബൈപ്പാസില്‍ ,
മാങ്കാവ്-തളിക്കുളങ്ങര നിരത്ത് ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം,ആകപ്പാടെ താറുമാറായി കിടക്കുന്നു.
വഴി നടത്തം പോലും അസാധ്യം.
ദിനവും നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന നിരത്ത്..
നാട്ടുകാര്‍ ,കഴിഞ്ഞ നാല് വര്‍ഷമായി ബന്ധപ്പെട്ട കൌണ്‍സിലര്‍,തൊട്ട് മേയര്‍,
സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി എം.കെ.മുനീറിനു വരെ പരാതി നല്‍കിയിട്ടും ,
ഇന്നുവരെ(16-07-2015) യാതൊരു നടപടിയുമില്ല.
ഇക്കാര്യത്തില്‍,ഇനി എവിടെച്ചെന്ന് ,ആരോട് പരിദേവനപ്പെടണം.?
വിലപിക്കണമെന്നറിയുന്നില്ല.
എത്രയുംവേഗം,നിരത്ത് നന്നാക്കി,വഴിയാത്രക്കാരുടെ പ്രശ്നം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഇതേ പരാതി ഇവിടെ എഴുതിയിരുന്നു.
ഫലമുണ്ടായില്ല.
ഇതിനൊരു മറുപടി ലഭിച്ചാല്‍ നന്നായിരുന്നു,
എന്ന്
വിശ്വസ്തതയോടെ
കെ.എം.രാധ(പ്രദേശവാസി)
''രാകേന്ദു
ദത്ത് കോമ്പൌണ്ട്
പോസ്റ്റ്‌:മാങ്കാവ്
കോഴിക്കോട്-673007.
email
radhakm99@gmail.com
'
Like · Comment ·  · 

No comments:

Post a Comment